പരിശുദ്ധാത്മാവ് - പരമ്പര (ഭാഗം 3)

പരിശുദ്ധാത്മാവിനെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചില കാര്യങ്ങള്‍ കൂടുതല്‍ ആശയവ്യക്തതയോടെ മനസിലാക്കുന്നതിനു ചില വസ്തുതകളോട് സാമ്യപ്പെടുത്തി ബൈബിളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരം ചില സാദൃശ്യങ്ങളിലേക്കും ആത്മഅച്ചാരം, ആത്മമുദ്ര എന്നീ പുതിയനിയമ സാങ്കേതിക പദങ്ങളുടെ വിശദീകരണത്തിലേക്കും ഒരു എത്തിനോട്ടമാണ് ഈ പാഠഭാഗം.

Holy Spirit - Malayalam Bible Study Free Downalod - Video Lectures - Sajeev Varghese - kaithiri.com

ചിലപ്പോള്‍ ഒരു ആശയം വിശദമാക്കുന്നതിനു വേണ്ടി ശ്രോതാക്കള്‍ക്ക്/ അനുവാചകര്‍ക്ക് നന്നായി മനസിലാകുന്ന ഏതെങ്കിലും വസ്തുതകളുമായി സാമ്യപ്പെടുത്തി പരിചയപ്പെടുത്തുന്ന രീതി ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. അതില്‍ ഉദ്ദേശിച്ചിട്ടുള്ള ശരിയായ ആശയം മാത്രം എടുത്താല്‍ മതിയാകും. ഈ രീതിയില്‍ പ്രാവ്, ജലം, എണ്ണ, കാറ്റ്, അഗ്നി തുടങ്ങിയവ ചില പ്രത്യേക കാര്യങ്ങളില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന് ചില നിഴലുകളായി ബൈബിള്‍ സൂചിപ്പിക്കുന്നതായി പ്രഭാഷകന്‍ ഓര്‍പ്പിക്കുന്നു.

പുതിയനിയമ കാലത്ത് ദൈവം വിശ്വാസികളില്‍ നേരിട്ട് ഇടപെടുകയും അവരുമായി ആത്മ സഹവാസം അനുഭവിക്കുകയും ചെയ്യുന്നു. കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ചു - വീണ്ടും ജനിച്ച - ദൈവമക്കള്‍ ആയിത്തീര്‍ന്ന വ്യക്തികളില്‍ ദൈവിക സാന്നിധ്യം അനുഭവഭേദ്യമാകുന്നത് അവരില്‍ വസിക്കുവാന്‍ ആരംഭിക്കുന്ന ആത്മാരൂപിയുടെ സാന്നിധ്യം കൊണ്ടാണ്. ഈ ആത്മപ്പകര്‍ച്ച - ആവാസം - വിശ്വാസികളുടെ ശരീരാത്മദേഹികളില്‍ ദൈവത്തിനുള്ള അധികാരത്തിന്റെയും അവകാശത്തിന്റെയും ഉറപ്പായ തെളിവാണ്. ഈ വസ്തുതകളെയാണ് ആത്മമുദ്ര, ആത്മഅച്ചാരം എന്നീ പദങ്ങളിലൂടെ ബൈബിള്‍ പഠിപ്പിക്കുന്നത്‌.

മേല്പറഞ്ഞ വിഷയങ്ങളില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച ലഭിക്കുന്നതിനു ഈ പഠനം നിങ്ങളെ സഹായിക്കും. കൂടുതല്‍ വിശദീകരണം / തെളിവുകള്‍ ആവശ്യമാണെങ്കില്‍ ഞങ്ങള്‍ക്ക് എഴുതുമല്ലോ. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ 'കമന്റ് ബോക്സില്‍' രേഖപ്പെടുത്താം. ഈ വചന പഠനം എല്ലാ ശ്രോതാക്കള്‍ക്കും പ്രയോജനകരമാകട്ടെ എന്നു പ്രാര്‍ത്ഥനയോടെ.. ടീം, കൈത്തിരി.കോം.

Your rating: None Average: 4 (8 votes)