സ്നേഹസന്ദേശം 2011, തൃശൂര്‍ (ഭാഗം-1)

"യേശുക്രിസ്തു താന്‍ ദൈവമാണ് എന്നോ തന്നെ ആരാധിക്കണമെന്നോ പറഞ്ഞിട്ടുള്ളതായി ബൈബിളില്‍ എവിടെയെങ്കിലും ഉണ്ടോ? ഇല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ യേശുവിനെ ദൈവമായി ആരാധിക്കുന്നത്? ഈസാമസിഹ് ഒരു പ്രവാചകന്‍ മാത്രമല്ലെ? ദൈവത്തെയല്ലേ നാം ആരാധിക്കേണ്ടത്" - മുസ്ലിം സ്നേഹിതര്‍ പലപ്പോഴും ചോദിച്ചിട്ടുള്ള - ചോദിക്കാറുള്ള - ഒരു പ്രധാനപ്പെട്ട ചോദ്യമാണിത്.

Snehasandesham 2011 Thrissur - Live Program Video, Sakshi - Kaithiri.com

ബൈബിളില്‍ നിന്ന് തന്നെ ഇതിന്റെ ഉത്തരം കണ്ടുപിടിക്കേണ്ടത് അത്യാവശ്യം തന്നെ. മാത്രമല്ല ബൈബിള്‍ വിശ്വസിക്കുന്ന - യേശുക്രിസ്തുവിനെ ദൈവമായി ആരാധിക്കുന്ന  -ഓരോ ക്രിസ്ത്യാനിയും പഠിച്ചിരിക്കേണ്ട പ്രധാനപ്പെട്ട ഒരു വിഷയവുമാണ്‌ - അതായത് യേശുക്രിസ്തുവിറെ ദൈവത്വം തെളിയിക്കാമോ?

യേശുക്രിസ്തുവിനെക്കുറിച്ച് ഖുറാന്‍ നല്‍കുന്ന സാക്ഷ്യവും വിശുദ്ധ ബൈബിള്‍ നല്‍കുന്ന സാക്ഷ്യവും വ്യത്യാസമുണ്ട്. അതായത് ഖുറാനിലെ ഈസാ മസീഹും ബൈബിളിലെ ക്രിസ്തുയേശുവും പൊരുത്തപ്പെടുത്താനാവാത്ത പ്രത്യേകതകള്‍ ഉള്ള രണ്ടു വ്യക്തികള്‍ ആണ്.

യേശുക്രിസ്തുവിനെക്കുറിച്ച് ആധികാരികവും സമ്പൂര്‍ണവും വ്യക്തവുമായ വെളിപ്പാടുകള്‍ നല്‍കുന്നത് വിശുദ്ധ ബൈബിള്‍ മാത്രമാണ്. അതുകൊണ്ട് യേശുക്രിസ്ത്വിന്റെ ദൈവത്വം മനസിലാക്കണമെങ്കില്‍ വിശുദ്ധ ബൈബിള്‍ അതിനെക്കുറിച്ച് എന്ത് പഠിപ്പിക്കുന്നു എന്ന് മനസിലാക്കിയാല്‍ മതി.

പ്രവാചകവാക്യങ്ങള്‍ അഥവാ പഴയനിയമകാല വെളിപ്പാടുകള്‍,  യേശുക്രിസ്തുവിന്റെ വാക്കുകള്‍ അഥവാ അവകാശവാദങ്ങള്‍, യേശുവിന്റെ പ്രവൃത്തികള്‍, അപ്പോസ്തലന്മാരുടെയും മറ്റുള്ളവരുടെയും സാക്ഷ്യങ്ങള്‍ എന്നിവയുടെ വെളിച്ചത്തില്‍  'യേശുക്രിസ്തുവിന്റെ ദൈവത്വം' എന്ന ഉപദേശരൂപത്തെ തെളിമയോടെ അവതരിപ്പിക്കുകയാണ് പ്രഭാഷകന്‍ ഡോ. ജോണ്‍സന്‍ തേക്കടയില്‍ ഈ സന്ദേശത്തില്‍.


('സാക്ഷി'യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുത അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ കേരള ഘടകം നയിക്കുന്ന ഡോ. ജോണ്‍സന്‍ തേക്കിടയിലുമായി (നിലമ്പൂര്‍) ബന്ധപ്പെടാവുന്നതാണ്. അദ്ധേഹത്തിന്റെ ഫോണ്‍ നമ്പര്‍: 09947003777)

Your rating: None Average: 4.5 (22 votes)