സ്നേഹസന്ദേശം 2011, തൃശൂര്‍ (ഭാഗം-2)

യേശുക്രിസ്തുവിന്റെ ദൈവത്വത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ബൈബിളിന്റെ വിശദീകരണത്തിലേക്ക് കടക്കുമ്പോള്‍ 'കീറാമുട്ടി'യായി മുന്നില്‍ വരുന്ന ഒരു പ്രശ്നമാണ് ദൈവത്തിന്റെ ത്രീയേകത്വം. അഥവാ ബൈബിള്‍ വെളിപ്പെടുത്തുന്ന ത്രീയേക ദൈവത്തിലെ ഒരു വ്യക്തിയാണ് മനുഷ്യരൂപമെടുത്ത യേശുക്രിസ്തു എന്ന സത്യം 'ഏകദൈവം' എന്ന വെളിപ്പാടുമായി വൈരുദ്ധ്യം ഉള്ളതായി കാണപ്പെടുന്നു. ഇവിടെ ആശയക്കുഴപ്പങ്ങള്‍ സ്വാഭാവികമാണ്.

Sakshi Snehasandeaham 2011, Thrissur Live Program Video - kaithiri.com

പിതാവ്, പുത്രന്‍  പരിശുദ്ധാത്മാവ് എന്നിങ്ങനെ സ്വതന്ത്രവും വ്യത്യസ്തങ്ങളുമായ  മൂന്നു വ്യക്തിത്തങ്ങള്‍ സാരാംശത്തില്‍ ഒന്നായി നിലകൊള്ളുന്ന ത്രീയേകത്വം എന്ന പ്രത്യേകത ദൈവത്തിനുണ്ട് എന്ന് ബൈബിള്‍ വെളിപ്പെടുത്തുന്നു. ഇത് പഴയ നിയമത്തിലും പുതിയ നിയമത്തിലും ഒരുപോലെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഭാഷാപരമായ പരിമിതികള്‍ ത്രിത്വം എന്ന ആശയത്തെ കൃത്യമായി പകര്‍ന്നു നല്‍കുന്നതില്‍ തടസ്സം സൃഷ്ടിച്ചിട്ടുള്ളതുകൊണ്ട് ത്രിത്വത്തിന്റെ ആശയക്കുഴപ്പത്തെ ഇല്ലാതാക്കണമെങ്കില്‍ ബൈബിളിന്റെ മൂലഭാഷയായ ഹീബ്രുവില്‍ നിന്നും അത് എഴുതപ്പെട്ട പശ്ചാത്തലത്തില്‍  (ഭാഷാപരമായ പ്രത്യേകതകള്‍ പരിശോധിച്ച്) മനസിലാക്കണം. 

ത്രിത്വം എന്ന ആശയത്തിന്റെ ശരിയായ അര്‍ഥം തേടിയുള്ള  അന്വേഷണത്തിന്റെ ആരംഭമാണ് ഈ വീഡിയോയില്‍ . പ്രഭാഷകന്‍ ശ്രീ. അസ്കര്‍ അലി, ഹൈദരാബാദ് .

Your rating: None Average: 4.6 (8 votes)