Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

മരണശേഷം എന്ത് ?

Your rating: None Average: 2.7 (3 votes)
    Links:
Info:
കാറ്റഗറി: E-Tract
Subjects: സ്വര്‍ഗം, സുവിശേഷം, മരണം, ന്യായവിധി, നിത്യത, നരകം
Uploaded On: Mar 25, 2011
SubjectsViews: 2679, Comments: 0
Download E-Book:
   File Type: pdf
   File Size: 335.63 KB

Login or Register to Download!

മരണത്തിന്റെ ഭീകരമുഖം! ഹോ, ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാണ്.. നിനയാത്തൊരു നേരത്ത്  അജ്ഞാതമായ ഒരു ലോകത്തേക്ക് നിസഹായനായി തനിയെ കൈവിടപ്പെടുക... മരണവും അതുപോലെ തന്നെ മരണശേഷമുള്ള കാര്യങ്ങളും ഒന്നും മനുഷ്യന്റെ നിയന്ത്രണത്തിലല്ല. അതുകൊണ്ട് തന്നെ മരണത്തെക്കുറിച്ച് കാര്യമായി ചിന്തിക്കുന്നവര്‍ക്ക് നിസ്സഹായതയും ഭയവും ഉളവാകും.

After death : Gospel E-tract in Malayalam : kaithiri.com

മനുഷ്യന്റെ ആസ്തിത്വം നിത്യമാണെന്നു ബൈബിള്‍ പഠിപ്പിക്കുന്നു. മനുഷ്യനില്‍ ആവസിക്കുന്ന ദൈവിക അംശമായ ആത്മാവിന്റെ ഒരു പ്രത്യേകതകൊണ്ടാണിത്. ആത്മാവ് നിത്യമാണ്. ആത്മാവിനെ നശിപ്പിച്ചു കളയുവാനോ നിയന്ത്രണത്തില്‍ വയ്ക്കുവാനോ മനുഷ്യന് സാദ്ധ്യമല്ല. ദൈവത്തോടുള്ള ബന്ധം ആസ്വദിച്ചുകൊണ്ട്‌ മനുഷ്യരില്‍ നിത്യമായി ആവസിക്കുന്നതിനു വേണ്ടിയാണ് ദൈവം മനുഷ്യര്‍ക്ക്‌ ആത്മാവിനെ നല്‍കിയത്.

എന്നാല്‍ പാപത്തിന്റെ അനന്തര ഫലമായുണ്ടായ മരണം ഈ സംവിധാനത്തിന് മാറ്റം വരുത്തി. ശരീരം പ്രവര്‍ത്തന രഹിതമാകുന്നതോടെ ആത്മാവിനു ശരീരം വിട്ടു യാത്രയാകേണ്ടിവരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഈ ഭൂമിയില്‍ മനുഷ്യാത്മാവിന്റെ താല്കാലികമായ വാസസ്ഥലമായ മനുഷ്യശരീരം വിട്ടു ജീവന്‍ തന്ന ദൈവത്തിന്റെ അടുക്കലേക്കു ആത്മാവ് തിരികെ ചേരുന്നതാണ് മരണം എന്ന പ്രക്രിയ.

ദൈവത്തിന്റെ ശക്തിയുള്ള കരങ്ങളുടെ സംവിധാനമാണ് ശരീരവും ജീവനും അത്മാവുമെല്ലാം. അതുകൊണ്ട് തന്നെ നമ്മുടെ ഈ ഭൂമിയിലെ ജീവിതത്തെക്കുറിച്ച് ദൈവത്തിനു വ്യക്തമായ ചില പ്ലാനുകള്‍ ഉണ്ട്. ദൈവവുമായുള്ള ഇടപാടുകള്‍ മരണത്തോടെ തീരുന്നുമില്ല. മരണശേഷവും നാം അവിടുത്തെ അഭിമുഖീകരിക്കേണ്ടി വരും. അതിനു വേണ്ടി ബുദ്ധിപൂര്‍വ്വം തയാറെടുക്കേണ്ടത് എങ്ങനെ എന്നു ദൈവം തന്റെ വചനമായ ബൈബിളിലൂടെ പറഞ്ഞുതന്നിട്ടുണ്ട്. അതിനുള്ള ലളിതവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ ഇതോടൊപ്പമുള്ള ഈ-ബുക്കില്‍. രചന: ശ്രീമതി ലിസി തോമസ്‌.

After Death

 

കൈത്തിരിയില്‍  രെജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലോഗിന്‍ ചെയ്തതിനു ശേഷം സൌജന്യമായി ഡൌണ്‍‌ലോഡ് ചെയ്യാം.. പുതിയതായി രെജിസ്റ്റര്‍ ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)