Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ജ്യോതിഷം തിരുവചന വെളിച്ചത്തില്‍

Your rating: None Average: 4.2 (5 votes)
    Links:
Dr. Saneesh Cherian
Info:
കാറ്റഗറി: Study
Subjects: ജ്യോതിഷം, ആഭിചാരം, അന്ധവിശ്വാസം
Uploaded On: Mar 17, 2012
SubjectsViews: 5056, Comments: 0
Download E-Book:
   File Type: pdf
   File Size: 3.28 MB

Login or Register to Download!

സ്വന്തം ഭാവിയെക്കുറിച്ചറിയാന്‍ മനുഷ്യന് എപ്പോഴും ആകാംഷയുണ്ട്. ഭാവി സുരക്ഷിതവും ആനന്ദപൂര്‍ണവും ആക്കി തീര്‍ക്കുവാന്‍ പരിശ്രമിക്കുമ്പോള്‍ തന്നെ ഭൂതപ്രേതപിശാചുക്കള്‍ തുടങ്ങിയവയില്‍ നിന്നും തന്നെത്തന്നെ സംരക്ഷിക്കുവാനും ശാപദോഷങ്ങള്‍ അകറ്റി ഭയരഹിതമായി ജീവിക്കുവാനും മനുഷ്യന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഭയവിഹ്വലമായ മനുഷ്യമനസുകള്‍ക്ക് ആശ്വാസം എകുവാന്‍ നിരവധി ആഭിചാര തന്ത്രങ്ങള്‍ ചരിത്രത്തിന്റെ നാള്‍വഴികളില്‍ ഉദയം കൊണ്ടു.

Astrology & Believers - Malayalam E Book by Dr. Johnson C Philip & Dr. Saneesh Cherian - Free Downalod - Kaithiri.com

സങ്കല്‍പ്പങ്ങളെയും നിഗമനങ്ങളെയും പല പൈശാചിക മാര്‍ഗങ്ങളെയും അടിസ്ഥാനമാക്കി ധാരാളം സമ്പ്രദായങ്ങള്‍ മനുഷ്യന്‍ ഭാവി പ്രവചനത്തിന് വേണ്ടിയും സ്വന്തം ആഗ്രഹപ്രകാരം കാര്യങ്ങളെ നിയന്ത്രിക്കുന്നതിനു വേണ്ടിയും രൂപപ്പെടുത്തി എടുത്തിട്ടുണ്ട്. പലതും കലപ്രമേണ മാറ്റങ്ങള്‍ വരികയും സമാനമായ പുതിയ ശാഖകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ പലതും അങ്ങനെ തന്നെയോ, മാറ്റങ്ങളോടു കൂടിയോ ഇന്നും തുടരുന്നുണ്ട്.

അങ്ങനെ, ആരംഭകാലത്ത് വാന നിരീക്ഷണത്തോട് (ജ്യോതി ശാസ്ത്രം) ചേര്‍ന്നു തുടക്കം കുറിക്കുകയും പിന്നീട് ഭാവിനിര്‍ണയവുമായി ബന്ധപ്പെട്ടു വ്യത്യസ്ത ദിശയില്‍ വളരുകയും വികസിക്കുകയും ചെയ്ത സമ്പ്രദായമാണ് ജ്യോതിഷം. ഭാരതത്തില്‍ ആചാരപരമായി ജ്യോതിഷത്തിനു സ്ഥാനം ഉണ്ട്. പുറം രാജ്യങ്ങളിലും ജ്യോതിഷം കൂടുതല്‍ പ്രചാരം നേടി വരികയാണ്. ജ്യോതിഷം ശാസ്ത്രീയമാണ് എന്ന ധാരണ ഇതിന്റെ അനുയായികള്‍ പ്രചരിപ്പിക്കുന്നതുകൊണ്ടു പൊതുവില്‍ നല്ല സ്വീകരണമാണ് ഇന്നും അഭ്യസ്തവിദ്യര്‍ക്കിടയില്‍ പോലും ഇതിനുള്ളത്. കൂടാതെ സമൂഹത്തില്‍ നിലനില്‍ക്കുന്ന നിരവധി അന്ധവിശ്വാസങ്ങളും ജ്യോതിഷത്തിന്റെ വളര്‍ച്ചയെ പിന്താങ്ങുന്നു.

മേല്പറഞ്ഞ കാരണങ്ങള്‍ കൊണ്ടും, അജ്ഞത കൊണ്ടും ക്രിസ്തീയ വിശ്വാസികള്‍ക്കിടയിലും ജ്യോതിഷത്തിനു അനുകൂലമായ നിലപാടുകള്‍ കണ്ടു വരുന്നുണ്ട്. ശാസ്ത്രീയമായും ദൈവ വചനപ്രകാരവും  ഇതു തെറ്റാണ് എന്നും വിശ്വാസികള്‍ വര്‍ജ്ജിക്കേണ്ട പാപമാണ് എന്നും മനസിലാക്കാന്‍ മതിയായ കാരണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.  രചന: ഡോ. ജോണ്‍സന്‍ സി. ഫിലിപ്പ് & ഡോ. സനീഷ് ചെറിയാന്‍.

Astrology & believers

കൈത്തിരിയില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ലോഗിന്‍ ചെയ്ത ശേഷം സൌജന്യമായി  ഇവിടെനിന്നു തന്നെ ഈ ഇ-ബുക്ക്‌ ഡൌണ്‍ലോഡ് ചെയ്യാം.


Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)