Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ആര് നയിക്കും?

Your rating: None Average: 5 (1 vote)
    Links:
George Koshy, Mylapra
Info:
കാറ്റഗറി: E-Tract
Subjects: സുവിശേഷം, യേശു ക്രിസ്തു, മരണം, പാപം, തിരഞ്ഞെടുപ്പ്
Uploaded On: Mar 24, 2011
SubjectsViews: 1553, Comments: 0
Download E-Book:
   File Type: pdf
   File Size: 4.31 MB

Login or Register to Download!

"ഇത്തവണ ഞങ്ങള്‍ക്ക് ചാന്‍സ് തരൂ.. ഞങ്ങള്‍ നയിക്കാം" എന്ന വാഗ്ദാനവുമായി നവോത്ഥാന സാരഥികള്‍ വീണ്ടും രംഗത്തെത്തിക്കഴിഞ്ഞു.. ഒരു ചാന്‍സ് കൊടുക്കാമെന്നു വച്ചാല്‍ അപ്പോഴും പ്രശ്നം - ഇവരെ ആര് നയിക്കും ?? "അമ്പ്‌ കൊള്ളാത്തവരില്ല കുരുക്കളില്‍" എന്ന കവിവാക്യം പോലെ എല്ലാവര്‍ക്കും ഉണ്ട് ഓരോരോ ലേബലുകള്‍.. കൊള്ളാവുന്ന ഒരുത്തനെ കിട്ടിയിട്ട് ഭരണം മുന്‍പോട്ടു പോകാം എന്നു വച്ചാല്‍ നടക്കില്ല എന്ന അവസ്ഥ തന്നെ..

Stop Press : Wo is your leader? Special Gospel e-book by George Koshy, Mylapra, www.kaithiri.com

ഇതു ഭരിക്കുന്നവരുടെ മാത്രം കാര്യമല്ല കേട്ടോ.. 'കൊള്ളാകുന്നവര്‍' എന്നു ചൂണ്ടിക്കാണിക്കാന്‍ മനുഷ്യനായി ജനിച്ചവരില്‍ ഒരു വ്യക്തി പോലും ലോകത്തില്‍ ഇല്ല എന്നതാണ് സത്യം. ഉള്ള അവസ്ഥ തുറന്നു പറഞ്ഞാല്‍‍, "ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു". ദൈവ വചനമായ ബൈബിള്‍ പറയുന്നതാണിത്. (ഇതു വായിക്കുക). പാപത്തിനു അടിമകള്‍ ആണ് എല്ലാ മനുഷ്യരും. അതുകൊണ്ടാന്നു മരണവും മനുഷ്യര്‍ക്ക്‌ സംഭവിക്കുന്നത്‌. (ഇതു വായിക്കുക)

പാപജീവിതത്തില്‍ നിന്നും മരണത്തില്‍ നിന്നും മനുഷ്യനെ രക്ഷിച്ചു നിത്യജീവനും പുതിയ ജീവിതവും നല്‍കി അനുഗ്രഹിക്കുന്നതിനു വേണ്ടിയാണ് ദൈവം മനുഷ്യനായി ഭൂമിയില്‍ ജന്മമെടുത്തത്. അതാണ്‌ കര്‍ത്താവായ യേശു ക്രിസ്തു. കര്‍ത്താവ് ക്രൂശില്‍ മരിച്ചതും ഇതിനു വേണ്ടിത്തന്നെ. പാപത്തെ ഏറ്റു പറഞ്ഞു ഉപേക്ഷിച്ചു കര്‍ത്താവിനെ സ്വീകരിക്കുമെങ്കില്‍ അവിടുന്ന്‌ നിങ്ങളെ കൈക്കൊള്ളും. ദൈവമക്കളും സ്വര്‍ഗ്ഗരാജ്യത്തിന്‌ അവകാശികളും ആക്കി തീര്‍ക്കും.(ഇതു വായിക്കുക)

മനുഷ്യര്‍ക്ക്‌ വേണ്ടി ക്രൂശില്‍ മരിച്ചെങ്കിലും അവിടുന്ന്‌ ഉയിര്‍ത്തെഴുന്നേറ്റു.. വീണ്ടും ജീവിച്ചു.. മരണമില്ലാത്തവനായി മനുഷ്യരൂപത്തില്‍ തന്നെ ഇന്നും സ്വര്‍ഗത്തില്‍ വാഴുന്നു... അതുകൊണ്ടാണ് യേശു ക്രിസ്തുവിനെ കര്‍ത്താവ് എന്നു വിളിക്കുന്നത്. ഈ ക്രിസ്തുയേശുവിനെ ദൈവം കര്‍ത്താവാക്കിയിരിക്കുന്നതിന്റെ ഒരുദ്ദേശം പാപം വിട്ടു മനം തിരിയാത്ത മനുഷ്യരെ ന്യായം വിധിക്കുന്നതിനാണ്. (ഇതു വായിക്കുക) അതുകൊണ്ട് ഇപ്പോള്‍ത്തന്നെ പാപങ്ങള്‍ കര്‍ത്താവിനോട് ഏറ്റു പറഞ്ഞു ഉപേക്ഷിച്ചു അവിടുത്തെ കര്‍ത്താവായി കൈക്കൊള്ളുന്നതാണ് ബുദ്ധി. അങ്ങനെ ചെയ്യുന്നവര്‍ക്ക് പാപമോചനവും നിത്യജീവനും ഉണ്ട്. അല്ലെങ്കില്‍ ന്യായവിധിയും നിത്യ നരകശിക്ഷയും സുനിശ്ചിതം!

മറ്റൊന്ന്,സര്‍വ ലോകത്തിനും രാജാവായി അധികാരം പ്രാപിച്ചു യേശു ക്രിസ്തു ഈ ഭൂമിയില്‍ തന്നെ ഭരിച്ചു വാഴുന്ന ഒരു കാലം ദൈവം വച്ചിട്ടുണ്ട് എന്നതാണ്. അന്ന് ഇന്നത്ത സകല 'തട്ടിപ്പ്' ഭരണകര്‍ത്താക്കളും മുട്ട് മടക്കും എന്നു മാത്രമല്ല മനുഷ്യന്‍ ആഗ്രഹിക്കുന്നതുപോലെ സന്തോഷവും സമാധാനവുമുള്ള ഒരു സത്‌ഭരണം ആയിരിക്കുമത്..ആസന്ന ഭാവിയില്‍ തീര്‍ച്ചയായും സംഭവിക്കേണ്ട ഈ ഒരു ലോക ഭരണത്തെ ബൈബിള്‍ വളരെ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. യേശുക്രിസ്തുവിനെ ഇന്നു കര്‍ത്താവായി സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് മാത്രമാണ് അന്ന് അവിടേക്ക് എന്‍ട്രി ലഭിക്കുക. അതുകൊണ്ട് ഇന്നു തന്നെ സലക ലോകത്തിനും വേണ്ടി ദൈവം വച്ചിരിക്കുന്ന ഈ കര്‍ത്താവിനെ സ്വീകരിച്ചു അനുഗമിക്കുവാന്‍ തീരുമാനിക്കുക.!

ദൈവം മനുഷ്യര്‍ക്കായി നല്‍കിയ യേശുക്രിസ്തു എന്ന സര്‍വലോക നേതാവിനെ എങ്ങനെ നിങ്ങള്‍ക്കൊരു സ്വീകാര്യനായ വ്യക്തിയായി അവതരിപ്പിക്കാനാവും എന്നു സമകാലിക തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ വിവരിക്കുന്ന ഒരു പ്രത്യേക പത്രമാതൃകയാണ് ഇതോടൊപ്പം.

Stop Press

ഇതോടൊപ്പമുള്ള ഇ-ബുക്ക്‌ കൈത്തിരിയില്‍ രെജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലോഗിന്‍ ചെയ്തതിനു ശേഷം സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. പുതിയതായി രെജിസ്റ്റര്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് തന്നെ പ്രസ്സില്‍ പ്രിന്റു ചെയ്തു വിതരണം ചെയ്യാവുന്ന രൂപത്തിലാണ് ഇതിന്റെ രൂപ കല്‍പ്പന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുമായി ബന്ധപ്പെടുക.


Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)