Related Subjects
മിഷനറി എം. ഇ. ചെറിയാന്‍
കാറ്റഗറി: Kids Corner
Subjects: വി.ബി.എസ്, മിഷനറി സ്റ്റോറി, മിഷനറി, എം. ഇ. ചെറിയാന്‍
Uploaded On: Apr 2, 2012
SubjectsViews: 2014, Comments: 0
നല്ലൊരു അവധിക്കാലം ആഘോഷിക്കാന്‍ തയാറെടുക്കുകയായിരിക്കും കൂട്ടുകാര്‍ എല്ലാവരും തന്നെ.. അവധിക്കാലം കുട്ടികള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി വി ബി എസ് (വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍) എന്നറിയപ്പെടുന്ന ഹൃസ്വകാല ബൈബിള്‍ പഠന കേന്ദ്രങ്ങളും സജീവമാവുകയായി.. വളരെ രസകരമായി ദൈവവചനം പഠിക്കുവാന്‍ വി.ബി.എസ് പോലെ മറ്റൊരവസരം ഇല്ല തന്നെ..

വി.ബി.എസുകളിലെ ഒരു പ്രധാന ആകര്‍ഷണമാണ് മിഷനറി സ്റ്റോറികള്‍ . ദൈവ വചനത്തിലെ പാഠങ്ങളോടൊപ്പം അനശ്വരരായ മിഷനറിമാരുടെ ആവേശോജ്വലമായ ചരിത്രങ്ങള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നത് കൊച്ചു ഹൃദയങ്ങളില്‍ ദൈവ വിശ്വാസത്തിന്റെ പ്രായോഗിക പാഠങ്ങള്‍ പകര്‍ന്നു കൊടുക്കും. മാത്രമല്ല ദൈവത്തിനു വേണ്ടി സമര്‍പ്പണമുള്ള ജീവിതം നയിക്കുന്നതില്‍ ഒരു മാതൃകയും വെല്ലുവിളിയും ആയിരിക്കും അത്.
മിഷനറി വീരന്മാര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് ഇന്ത്യയിലേക്കും അതുപോലെ തന്നെ മറ്റു രാജ്യങ്ങളിലേക്കും ദൈവിക സന്ദേശ വാഹകരായി യാത്രയായ വിദേശ മിഷനറിമാരെയാണ്. അവരില്‍ പലരുടെയും ജീവിതം പ്രസിദ്ധവും അവിസ്മരണീയവുമാണ്. അതുപോലെ തന്നെ പ്രഗത്ഭരും ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം ആര്‍ജിച്ചവരുമായ ഇന്ത്യാക്കാരെയും പരിചയപ്പെടുന്നതും അവരുടെ വിശ്വാസത്തെയും ജീവിതാനുഭവങ്ങളെയും മനസിലാക്കുന്നതും സമാന സാഹചര്യത്തില്‍ ജീവിക്കുന്ന നമുക്ക് വളരെ പ്രയോജനം ചെയ്യും - പ്രചോദനമാകും!.
നിരവധി പ്രശസ്ത മലയാളം ക്രൈസ്തവ ഗാനങ്ങളുടെ രചയിതാവായി അറിയപ്പെടുന്ന എം. ഇ, ചെറിയാന്‍ സാര്‍ ഒരിക്കല്‍ മലയാളക്കരയില്‍ നിന്നും ദൈവിക സന്ദേശവുമായി തമിഴ് നാട്ടിലേക്ക് പോയ ഒരു മിഷനറിയായിരുന്നു. ദൈവത്തിനു സമര്‍പ്പിക്കപ്പെട്ട ജീവിതമുള്ള ഒരു വ്യക്തി ദൈവകരങ്ങളില്‍ എങ്ങനെ പ്രയോജനപ്പെടുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചെറിയാന്‍ സാറിന്റെ ജീവിത കഥ!
ഇത്തവണത്തെ വി.ബി.എസ് - കളില്‍ നിങ്ങള്‍ക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഈ പുസ്തകം തയാര്‍ ചെയ്തിട്ടുള്ളത്. A3 സൈസില്‍ കളര്‍ പ്രിന്റുകള്‍ എടുത്തു ഫ്ലാഷ് കാര്‍ഡുകള്‍ ആയി ഉപയോഗിക്കാം. പാഠങ്ങള്‍ക്ക് വേണ്ട ചിത്രങ്ങളും അവയുടെ വിശദീകരണങ്ങളും നിര്‍ദേശങ്ങളും എല്ലാം പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അതിമനോഹരമായ വര്‍ണച്ചിത്രങ്ങള്‍ അടങ്ങിയ ഈ പ്രത്യേക സമ്മാനം നിങ്ങള്‍ക്കായി ഒരുക്കിയത്: ദോഹ വി.ബി.എസ്
കൈത്തിരിയില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ലോഗിന്‍ ചെയ്ത ശേഷം സൌജന്യമായി ഇവിടെനിന്നു തന്നെ ഈ ഇ-ബുക്ക് ഡൌണ്‍ലോഡ് ചെയ്യാം.













Comments!
27 weeks 4 days സമയം മുമ്പ്
33 weeks 5 days സമയം മുമ്പ്
36 weeks 1 ദിവസം സമയം മുമ്പ്
37 weeks 6 days സമയം മുമ്പ്
44 weeks 2 days സമയം മുമ്പ്
44 weeks 5 days സമയം മുമ്പ്
1 കൊല്ലം 21 weeks സമയം മുമ്പ്
1 കൊല്ലം 23 weeks സമയം മുമ്പ്
1 കൊല്ലം 23 weeks സമയം മുമ്പ്
1 കൊല്ലം 23 weeks സമയം മുമ്പ്