Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ദൈവത്തിന്റെ ബാറ്റ്സ്മാന്‍

Your rating: None Average: 3 (1 vote)
    Links:
Info:
കാറ്റഗറി: Book
Subjects: സ്റ്റഡ്, മിഷണറി സ്റ്റോറി, ജീവചരിത്രം
Uploaded On: Jan 17, 2015
SubjectsViews: 1855, Comments: 0
Download E-Book:
   File Type: pdf
   File Size: 3.03 MB

Login or Register to Download!

കലയ്ക്കും കായികവിനോദങ്ങള്‍ക്കും സമൂഹത്തില്‍ പഴയ കാലങ്ങളിലെക്കാള്‍ സ്വാധീനം ഇന്നുണ്ട്. അവയുടെ സ്വാധീന ശക്തിയില്‍ നിന്നും അകന്നു നില്‍ക്കുക യുവജനങ്ങള്‍ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. മനുഷ്യനെ ആകര്‍ഷിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്ന വിനോദങ്ങള്‍ മനുഷ്യനെ അതിനു അടിമപ്പെടുത്തുകയും ചെയ്യുന്നു. പ്രശസ്തിയും സമ്പത്തും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വിനോദങ്ങള്‍ യുവജനങ്ങളെ വഴിതെറ്റിക്കുന്നു - ദൈവത്തില്‍ നിന്നും ആത്മീയ വീക്ഷണത്തില്‍ നിന്നും വളരെ അകറ്റിക്കളയുന്നു എന്ന ദോഷവശവും ഉണ്ട്. ദൈവത്തെ അന്വേഷിക്കുന്നവര്‍ അഥവാ ദൈവത്തെ പ്രസാദിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത്തരം മോഹവലയങ്ങളില്‍ നിന്നും മോചിതര്‍ ആകേണ്ടതും അവയോടുള്ള സ്നേഹവും ഭ്രമവും വിട്ടുകളയേണ്ടതും ആവശ്യമാണ്.

C T Studd, God's batsman - Inspiring life story - Kaithiri Malayalam - Kaithiri.com

എണ്‍പതുകളില്‍ ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ലോകം അറിയുന്ന താരമായിരുന്ന ചാള്‍സ് തോമസ്‌ സ്റ്റഡ് എന്ന സി.റ്റി. സ്റ്റഡ് അനേകരെ ദൈവത്തിനു വേണ്ടി നേടിയ ഒരു ദൈവപുരുഷനും ആയിരുന്നു. ക്രിക്കറ്റിനു വേണ്ടി പാഴാക്കിക്കളഞ്ഞ ദിവസങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ദൈവത്തോട് കൂടെയുള്ള മനോഹരമായ ഒരു ഇന്നിങ്ങ്സ് ആരംഭിക്കുവാന്‍ തീരുമാനം ചെയ്തതാണ് ലോകം അനുകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദൈവമനുഷ്യന്‍ ആയി അദ്ദേഹത്തെ മാറ്റിയത്.

ഒരു വശത്ത് സ്പോര്‍ട്സ് നല്‍കിയ സമ്പത്തും പ്രശസ്തിയും അതിന്റെ പാരമ്യത്തില്‍ തന്നെ അനുഭവിക്കുമ്പോള്‍ മറുവശത്ത് അതിന്റെ നൈമിഷികതയും അര്‍ത്ഥമില്ലായ്മയും തിരിച്ചറിഞ്ഞു, ദൈവത്തോട് കൂടെ പ്രവര്‍ത്തിക്കുവാന്‍ ഉള്ള ക്ഷണം സ്വീകരിച്ചു, ജീവിതം ദൈവത്തിന് സമര്‍പ്പിച്ച അദ്ദേഹം ക്രിസ്തുവിന്റെ സ്നേഹത്തെ തന്റെ ജീവിതത്തിലൂടെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ പ്രതിഫലിപ്പിച്ചു.

ദൈവത്തിനു വേണ്ടി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് എക്കാലത്തും വലിയ പ്രചോദനവും ഒരു മാര്‍ഗദര്‍ശിയുമാണ്‌ സ്റ്റഡ്. ദൈവത്തോടൊപ്പം ഒരു ജീവിതം എങ്ങനെ നയിക്കാം, എങ്ങനെയാണ് അതില്‍ വിജയം വരിക്കേണ്ടത്, എങ്ങനെയാണ് അതില്‍ വിശ്വസ്തരായിരിക്കേണ്ടത് എന്നെല്ലാം അനുഭവ പാഠങ്ങളിലൂടെ, ഉറച്ച ദര്‍ശനവുമായി ഉരുകിത്തീര്‍ന്ന സ്റ്റഡിന്റെ ജീവിതം നമുക്ക് മുൻപിൽ വരച്ചുകാണിക്കുന്നു.

"ഒരേ ഒരു ജീവിതം, അത് വേഗം തീര്‍ന്നു പോകും. ക്രിസ്തുവിനു വേണ്ടി ചെയ്തത് മാത്രം നിലനില്‍ക്കും." എന്ന സ്റ്റഡിന്‍റെ വിശ്വപ്രസിദ്ധമായ വാക്കുകള്‍ നമ്മുടെ ജീവിതത്തിന്റെ തിരഞ്ഞെടുപ്പുകള്‍ക്ക് പ്രചോദനവും അളവുകോലും ആയി തീരുമെങ്കില്‍ സ്റ്റഡിനെ പോലെ ദൈവത്തോടൊപ്പം വിജയകരമായി പൂര്‍ത്തിയാക്കിയ ഒരു ഇന്നിങ്ങ്സ് ആയിരിക്കും നമ്മുടെ ജീവിതവും!

C T Studd - God's batsman by kaithiri

കൈത്തിരിയില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ലോഗിന്‍ ചെയ്ത ശേഷം സൌജന്യമായി ഇവിടെനിന്നു തന്നെ ഈ ഇ-ബുക്ക്‌ ഡൌണ്‍ലോഡ് ചെയ്യാം.


Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)