Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

വേണം ഡോക്ടറെ!

Your rating: None Average: 5 (1 vote)
    Links:
Chandappilla Philip
Info:
Speaker: ചാണ്ടപ്പിള്ള ഫിലിപ്പ്
കാറ്റഗറി: Messages
Subjects: സുവിശേഷം, പാപ മോചനം, ആത്മരക്ഷ
Uploaded On: Dec 13, 2010
Views: 2411, Comments: 0
Download Media:
   File Type: flv
   File Size: 195.6 MB

Login or Register to Download!

കേരളത്തെ ഭ്രാന്താലയം എന്ന് പണ്ട് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചിട്ടുണ്ട്..  എന്നാല്‍ ഇപ്പോള്‍ കേരളം 'പാമ്പാലയം' എന്നാണ് അറിയപ്പെടുന്നത്.. ആ.. അങ്ങനെയാ കാര്യങ്ങളുടെ പോക്ക്.. മനസിലായല്ലോ.. ദാ, കിടക്കുന്ന കിടപ്പ് കണ്ടില്ലേ.. ഒന്നല്ല രണ്ടല്ല എത്ര വേണമെങ്കിലും കാണാം.. ഒന്ന് സന്ധ്യ മയങ്ങിയാല്‍ മതി.. പട്ടാപ്പകലും സ്ഥിതി അത്ര ഭേദമൊന്നുമല്ല. സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ പോലും ലഹരി മരുന്നുകളുടെ ഉപയോഗം അപകടകരമാം വിധം വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് ഈ അടുത്ത് പത്രങ്ങളിലെ ലേഖനങ്ങള്‍ വെളിപ്പെടുത്തുന്നത്. കേള്‍ക്കാന്‍ സുഖമുള്ളതല്ല, എങ്കിലും സത്യം വിഷമിപ്പിക്കുന്നതാണ്.Malayalam video message - Chandappilla Philip

കേരളത്തില്‍ മാത്രമല്ല, ലോകത്തെവിടെയും വര്‍ദ്ധിച്ചു വരുന്ന പ്രശ്നങ്ങളാണിതൊക്കെ.. കാരണം മനുഷ്യന്റെ വളര്‍ച്ച ചില മേഖലകളില്‍ പുരോഗമനാത്മകമാണെങ്കിലും മറ്റു ചില മേഖലകളില്‍ നാശോന്‍മുഖമാണ്‌. അതെല്ലാക്കാലത്തും അങ്ങനെ തന്നെയാണ്. മനുഷ്യനില്‍ കുടികൊള്ളുന്ന പാപവാസന അവനെ കൂടുതല്‍ കൂടുതല്‍ നാശത്തിലേയ്ക്ക് വലിച്ചടുപ്പിച്ചു കൊണ്ടിരിക്കുകയാണ്. അത് പരിഷ്കൃത സമൂഹത്തിലും അപരിഷ്ക്രുതരിലും ഒരുപോലെ കാണപ്പെടുന്ന ഒരു കാര്യമാണ്. അതായത് എല്ലാവരെയും ഒരു പോലെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു അടിസ്ഥാന പ്രശ്നമാണ് പാപ വാസന.


പാപം നിരുപദ്രവകാരിയായ ഒരു ആസ്വാദനോപാധിയല്ല. അതിനു ഒരു അനന്തര ഫലമുണ്ട്‌, വലിയ ശിക്ഷയുമുണ്ട്. മരണം അതിനു തെളിവാണ്. അതുകൊണ്ട് പാപത്തെയും അത് മൂലമുള്ള പ്രശ്നങ്ങളെയും ഗൌരവപൂര്‍ണമായി കാണേണ്ടതുണ്ട്. ഒരു പക്ഷേ വലിയ തെറ്റുകാരന്‍ ഒന്നുമല്ലെങ്കില്‍ കൂടി, പാപസ്വഭാവത്തിന് അധീനനായത് കാരണം താങ്കളും മരണത്തിനു നിയുക്തനാണ്. അതുകൊണ്ട് ഈ പ്രശ്നത്തിന് ഒരു പരിഹാര മാര്‍ഗം ഇന്ന് തന്നെ തേടേണ്ടതല്ലേ? - രോഗം വരാതിരിക്കാന്‍ മുന്‍‌കൂര്‍ പ്രതിരോധ മരുന്ന് കഴിക്കുന്നത്‌ പോലെ ..


ഏത് പാപവും പരിഹരിക്കപ്പെടാന്‍ ഇന്നൊരു മാര്‍ഗമുണ്ട് എന്ന സത്യം നിങ്ങളോട് പങ്കു വെക്കുവാനാണ് ഈ സന്ദേശം.. ഏത് നാട്ടിലും വീട്ടിലും മനുഷ്യജീവി അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നം പാപവും അതിന്റെ അനന്തര ഫലങ്ങളുമാണ്. അതിനിതാ ഒരു വിദഗ്ദനായ ഡോക്ടര്‍ ഉണ്ട്.. അത് ദൈവപുത്രനായ യേശു ക്രിസ്തുവാണ്‌. മനുഷ്യന്റെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത പരിപാവനനായ ദൈവം അവനു വേണ്ടി സൌജന്യമായി നല്‍കുന്നു ആത്മരക്ഷ.. അടിസ്ഥാനം പ്രശ്നമറ്റതാണെങ്കില്‍ പിന്നെ ബാക്കിയെല്ലാം ശരിയാക്കാമല്ലോ അല്ലേ.. സന്ദേശം ശ്രദ്ധിച്ചാലും..