ആഗോളഭീകരതയുടെ മാറുന്നമുഖങ്ങള്‍ പലതവണ നാം കണ്ടുകഴിഞ്ഞു.. ആവുന്നത്ര വിധത്തില്‍ തടയാന്‍ ശ്രമിച്ചിട്ടും വളര്‍ന്നുകൊണ്ടേയിരിക്കുന്നു ഭീകരപ്രവര്‍ത്തനങ്ങള്‍. 'എന്തായി' എന്നറിയാന്‍ ഓരോ ദിവസവും മാധ്യമങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാത്തവര്‍ ഇല്ല.. വാര്‍ത്തകളുടെ പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയായിരിക്കുന്നു ഇത്തരം സംഭവങ്ങള്‍..
ഭീകരവാദത്തിനു ഒരു പൊതു സ്വഭാവമുണ്ട്.. നശിപ്പിക്കുക! ജീവനും വസ്തുക്കള്‍ക്കും സമൂഹത്തിനും ഉള്ള സുരക്ഷയെ തകര്‍ത്തു നാശം വിതച്ചുകൊണ്ടാണ് ഭീകരത മുന്നേറുന്നത്.. അസമത്വം, അടിമത്വം, തൊഴിലില്ലായ്മ, വിവിധ രാഷ്ട്രീയ-മത പ്രശ്നങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ടെന്നു കണ്ടെത്താം. ഏറെക്കുറെ ഓരോ രാജ്യവും വിവിധ നിലകളില്‍ ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു. അങ്ങനെ ഒരു ആഗോള സ്വഭാവം ഇന്നു ഭീകരവാദത്തിനു കൈവന്നിട്ടുണ്ട്.
ലോകമെമ്പാടും ജനങ്ങള്‍ ഇത്രമാത്രം അസ്വസ്ഥരും അക്രമസ്വഭാവവുമുള്ളവരായി തീരുവാന്‍ കാരണം എന്തായിരിക്കും? എന്തുകൊണ്ട് പ്രശ്നപരിഹാരത്തിനായി അവര്‍ ഭീകരവാദം തിരഞ്ഞെടുത്തു? താരതമ്യേന ശക്തരും സുരക്ഷിതരുമായ രാഷ്ട്രങ്ങള്‍ക്ക് പോലും നിലനില്‍പ്പിനു ഭീഷണിയാകുന്ന നിലയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചതിനു കാരണം എന്താണ് ?? ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കുന്ന ആരുടെയും മനസ്സില്‍ ഉയര്‍ന്നു വരുന്നു ചോദ്യങ്ങള്‍ ആണിതെല്ലാം..

ഈ ചോദ്യങ്ങള്‍ക്കെല്ലാം തൃപ്തികരമായ ഒരു കാരണം കണ്ടെത്തുക പ്രയാസകരമായിരിക്കും. എന്നാല്‍ ബൈബിള്‍ ഇതിനു വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. ബൈബിള്‍ ഒരു പ്രവചന ഗ്രന്ഥം കൂടെയാണെന്ന് അറിയാമല്ലോ. ലോകചരിത്രത്തിന്റെ ഗതി വ്യക്തമായി പ്രവചനങ്ങളിലൂടെ ബൈബിളില്‍ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ലോകഭരണവും സംഭവവികാസങ്ങളും എല്ലാം തന്നെ ദൈവത്തിന്റെ മുന്‍നിശ്ചയപ്രകാരം മാത്രമാണ് സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും. ഇപ്പോഴത്തെ കലുഷിതമായ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം ദൈവത്തിന്റെ ചില പദ്ധതികളുടെ ഭാഗം തന്നെയാണ്. അതാകട്ടെ, കൃത്യമായ സൂചനകളോടെ പ്രവചനപ്രസ്താവനകളിലൂടെ ബൈബിളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ രേഖപ്പെട്ടിട്ടുള്ളതുമാണ്.
ലോകാന്ത്യസംഭവങ്ങളില്‍ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നതാണ് ഭീകരവാദവും എന്നു ബൈബിള്‍ പ്രസ്താവിക്കുന്നു. അവസാനത്തോട് അടുക്കുമ്പോള്‍ മനുഷ്യരില്‍ ഉണ്ടാകുന്ന സ്വഭാവമാറ്റവും ലോക രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളും എല്ലാം ഭീകരമായൊരു അന്ത്യത്തിന്റെ വഴിയൊരുക്കലാണ് എന്നു സാരം. സമകാലിക സംഭവങ്ങള്‍ ബൈബിള്‍ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഈ സത്യം നമുക്ക് മനസിലാകും. ബൈബിള്‍ പ്രവചനപഠന രംഗത്ത് ശ്രദ്ധേയനായ പ്രഭാഷകന്‍ ശ്രീ. ജോണ്‍ പി തോമസ് അതേക്കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോ കൈത്തിരിയുടെ സ്നേഹിതര്‍ക്കായി..
ലോകം സൃഷ്ടിക്കപ്പെട്ടത് മുതല്‍ ദൈവിക പദ്ധതികള്‍ മാറ്റമൊന്നും ഇല്ലാത്ത നടന്നിട്ടുണ്ട്. ഇനിയും അതുപോലെ തന്നെ സംഭവിക്കും. മാറേണ്ടത് നമ്മളാണ്.. ഈ ദൈവിക സത്യങ്ങളോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്നത് നിങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തിലും പ്രാധാന്യം അര്‍ഹിക്കുന്നു..
വീഡിയോ കാണുന്നതിനായി മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക..
nic1
nic1