Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

പരിശുദ്ധാത്മാവ് : പഠന പരമ്പര

പരിശുദ്ധാത്മാവിനെക്കുറിച്ച് ബൈബിള്‍ എന്ത് പഠിപ്പിക്കുന്നു?

വിശുദ്ധ ബൈബിളിലെ ഉപദേശ വിഷയങ്ങളില്‍ വളരെയേറെ തെറ്റിദ്ധാരണകളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുള്ള - ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന - ഒരു വിഷയമാണ് പരിശുദ്ധാത്മാവ്. പലര്‍ക്കും അവരവരുടേതായ ധാരണകളും ചോദ്യം ചെയ്യരുതാത്ത വിശ്വാസങ്ങളും പരിചയങ്ങളും അടിസ്ഥാനമില്ലാത്ത ഭയവും ഈ വിഷയത്തില്‍ ഉണ്ട്. അതുപോലെ തന്നെ ധാരാളം സംശയങ്ങളും... ശരിയായ ഒരുത്തരം എവിടെ കിട്ടും?

ഇവിടെ ഇതാ, പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഒരു സുവര്‍ണാവസരം...

പരിശുദ്ധാത്മാവിനെക്കുറിച്ച് ഒരു വിശ്വാസി - ഒരു ബൈബിള്‍ പഠിതാവ് - അറിഞ്ഞിരിക്കേണ്ട എല്ലാ പ്രധാന വിഷയങ്ങളും ദൈവവചനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ലളിതമായും ക്രമീകൃതമായും അവതരിപ്പിക്കുന്ന ഒരു പഠന പരമ്പര - വീഡിയോ - കൈത്തിരിയില്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു..!  ശ്രീ. സജീവ്‌ വര്‍ഗീസ് (കോട്ടയം) ആണ് ഈ ക്ലാസുകള്‍ നിങ്ങള്‍ക്കായി തയാര്‍ ചെയ്തിരിക്കുന്നത്.

പരിശുദ്ധാത്മാവ് ആരാണ്? പരിശുദ്ധാത്മാവിന്റെ ദൈവത്വം, വ്യക്തിത്വം, വിവിധ പേരുകള്‍, പ്രവര്‍ത്തനങ്ങള്‍, അധികാരം, ആത്മ നിറവു, ആത്മമുദ്ര, ആത്മഅച്ചാരം, ആത്മവരങ്ങള്‍ തുടങ്ങി നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ക്കായി ഇന്ന് തന്നെ തയാര്‍ ചെയ്യുക.. ഇതുമായി ബന്ധപ്പെട്ടു നിങ്ങളുടെ സംശയങ്ങള്‍, പഠിക്കാന്‍ താല്പര്യമുള്ള വിഷയങ്ങള്‍, വിശദീകരണം ആവശ്യമായ പോയിന്റുകള്‍ ഞങ്ങളെ അറിയിച്ചാലും.. നിങ്ങളുടെ പഠനത്തിന് / സംശയങ്ങള്‍ക്കുള്ള വ്യക്തമായ മറുപടികള്‍ തയാറാക്കുവാന്‍ അത് ഞങ്ങളെ സഹായിക്കും..

കൈത്തിരിയില്‍ രെജിസ്റ്റര്‍  ചെയ്തിട്ടുള്ളവര്‍ക്ക് ഈ വീഡിയോ പാഠങ്ങള്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്..

Holy Spirit - Bible study series : Sajeev Varghese - Malayalam Video FREE download


ഈ പഠനങ്ങള്‍ എല്ലാവര്‍ക്കും പ്രയോജനപ്രദമാകട്ടെ  എന്നു പ്രാര്‍ത്ഥനയോടെ.. ടീം കൈത്തിരി.കോം

നിങ്ങളുടെ പ്രതികരണങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍ ഈ ഫോം ഉപയോഗിക്കുക..

Share this

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)