Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നാദര്‍ഖാനിക്ക് ഇതു വിജയത്തിന്റെ മോചനദിനം!

കൊലമരത്തെ പുഞ്ചിരിയോടെ വെല്ലുവിളിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഇറാനിയന്‍ പാസ്റ്റര്‍ യൂസഫ്‌ നാദര്‍ഖാനിക്ക് ഇതു വിജയത്തിന്റെ മോചനദിനം! മരണത്തിനും വെല്ലുവിളികള്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത ദൈവസ്നേഹത്തിന്റെ ബന്ധത്തിന് ചരിത്രത്തില്‍ സാക്ഷ്യമാവുകയാണ് ഇറാന്‍!.

മത വിശ്വാസത്യാഗത്തിനു മരണശിക്ഷ വിധിക്കപ്പെട്ട  പാസ്റ്റര്‍ യൂസഫ്‌ നാദര്‍ഖാനി മൂന്നു വര്‍ഷത്തെ ജയില്‍ജീവിതത്തിന് അന്ത്യം കുറിച്ച്കൊണ്ടു  ഇന്നലെ കുറ്റവിമുക്തനാക്കപ്പെട്ടു. ജയില്‍ മോചിതനായി കുടുംബാംഗങ്ങളോടൊപ്പം സന്തോഷം പങ്കുവയ്ക്കുന്ന നാദര്‍ഖാനിയുടെ ചിത്രങ്ങള്‍ ഇന്നലെ ലോകമെങ്ങുമുള്ള സ്നേഹിതരുടെ കണ്ണും കരളും കുളിരണിയിച്ചു!!.

Youcef Nadarkhani - Iran - Kaithiri.com
 
ഇറാനില്‍ ജനിച്ചുവളര്‍ത്തപ്പെട്ട യൂസഫിന് ഇസ്ലാമിക അനുഷ്ഠാനങ്ങള്‍ പിന്തുടരുന്നതില്‍ താല്പര്യമില്ലായിരുന്നു.സ്കൂളുകളിലെ നിര്‍ബന്ധിത ഇസ്ലാമിക പഠനത്തിനെ ചോദ്യം ചെയ്തു സംസാരിച്ചതാണ് യൂസഫിന്റെ അറസ്റ്റിനു കാരണമായത്‌.  19 വയസുള്ളപ്പോള്‍ ക്രിസ്തുവിശ്വാസം സ്വീകരിച്ച യൂസഫിനെ 2009 ഒക്ടോബറിലാണ് അറസ്റ്റ് ചെയ്തത്. അദ്ധേഹത്തെ വിസ്തരിച്ച കോടതി ശരി-അത് നിയമ പ്രകാരം കുറ്റക്കാരന്‍ എന്നു കണ്ടെത്തി മരണശിക്ഷ വിധിക്കുകയായിരുന്നു. ഇതു ലോകമെങ്ങും ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കി. ഇതിനിടെ അദ്ദേഹം ജയിലില്‍ വധിക്കപ്പെട്ടതായും വാര്‍ത്ത‍ പരന്നിരുന്നു.

മരണ ശിക്ഷക്ക് കാരണമായ മതവിശ്വാസം തള്ളിപ്പറഞ്ഞ കുറ്റത്തില്‍ നിന്നും പിന്നീട് വിമുക്തനാക്കപ്പെട്ടു എങ്കിലും രാജ്യ സുരക്ഷക്കെതിരെ പ്രവര്‍ത്തിച്ചു എന്ന കുറ്റം ചുമത്തി കോടതി യൂസഫിന് മൂന്നു വര്‍ഷത്തെ തടവ്‌ വിധിക്കുകയായിരുന്നു. പക്ഷേ ഇതിനോടകം തന്നെ മൂന്ന് വര്‍ഷത്തെ ജയില്‍ വാസം താന്‍ പൂര്‍ത്തിയാക്കിയിരുന്നതിനാല്‍ ഇനിയും തടവ്‌ അനുഭവിക്കുന്നതില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു.

 
Youcef Nadarkhani with his wife & fmaily members at Iran - Kaithiri News
 
ക്രിസ്തുവിശ്വാസം തള്ളിപ്പറഞ്ഞാല്‍ മരണശിക്ഷയില്‍ നിന്നും ഒഴിവാക്കി വിട്ടയക്കാം എന്നു കോടതി പല തവണ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും അതിനു അദ്ദേഹം ഒരിക്കല്‍ പോലും തയാറായില്ല. മാത്രമല്ല, മരണം സ്വീകരിക്കാന്‍ സന്നദ്ധനാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. നാദര്‍ഖാനിയുടെ  ഈ നിലപാട് ലോകത്തെ അമ്പരപ്പിച്ചു. ക്രിസ്തു വിശ്വാസികള്‍ അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം ഉത്തരമരുളി !

ക്രിസ്തുവിശ്വാസത്തിനു മാത്രമല്ല മറ്റേതൊരു മത വിഭാഗങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാത്ത രാജ്യമാണ് ഇറാന്‍. ഇനിയും പ്രാര്‍ത്ഥിക്കുക!

വായിക്കാന്‍:

"ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? “നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു. മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു" (റോമര്‍ 8:35-39)

Courtesy: The Guardian & Christian Solidarity Worldwide

Share this
Your rating: None Average: 4 (8 votes)
 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)