Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നരഭോജികള്‍ക്കിടയിലെ നരസ് നേഹികള്‍

ലോകത്തില്‍ മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ ദൈവത്തെ സേവിക്കുന്നവര്‍ക്ക് ഉള്ള അവകാശമാണ് ഉപദ്രവം. ആ ചരിത്രം ഹാബേലില്‍ തുടങ്ങുന്നു!  പ്രവാചകന്മാരും കര്‍ത്താവായ ക്രിസ്തുവും അപ്പോസ്തോലന്‍മാരും ഒന്നും അതില്‍ നിന്നും ഒഴിവായില്ല. സ്വന്തം ചോരകൊടുത്ത് അനേകം ഭക്തന്മാര്‍ ആ പട്ടിക ഇന്നും പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു. 

"മറ്റു ചിലര്‍ ഏറ്റവും നല്ലൊരു ഉയിര്‍ത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു. വേറെ ചിലര്‍ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. കല്ലേറു ഏറ്റു, ഈര്‍ച്ചവാളാല്‍ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാല്‍ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടേയും തോല്‍ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു, കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളര്‍പ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവര്‍ക്ക് യോഗ്യമായിരുന്നില്ല" (എബ്രായര്‍ 11:35-38)

Missionary John Williams

പോളിനേഷ്യയില്‍ ക്രിസ്തുവിന്റെ സുവിശേഷവുമായി കടന്നു ചെന്ന് നരഭോജികളുടെ ഭക്ഷണമാക്കപ്പെട്ട പ്രേഷിത വര്യന്‍ ജോണ്‍ വില്ല്യമിന്റെ ഓര്‍മകള്‍ക്ക് ഇക്കഴിഞ്ഞ ദിവസം 170 വയസ്സ്. അദ്ധേഹത്തിന്റെ മഹത്തായ മാതൃകയ്ക്ക് മുന്നില്‍ ക്രിസ്തീയ സമൂഹം പ്രണാമം അര്‍പ്പിക്കുന്നു. മിഷനറി ജോണ്‍ വില്യമിന്റെ ലഘു ജീവചരിത്രം ഇവിടെ വായിക്കാം.

ചരിത്രം ഇനിയും അവസാനിച്ചിട്ടില്ല.. ഈ പട്ടികയില്‍ അംഗങ്ങള്‍ ചേര്‍ന്നുകൊണ്ടേയിരിക്കുന്നു..

"നാം അവനോടുകൂടെ മരിച്ചു എങ്കില്‍ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കില്‍ കൂടെ വാഴും" (2 തിമോത്തി: 2:11). ദൈവത്തിന്റെ ഈ വചനം നമുക്കും ശക്തി പകരട്ടെ!

സുവിശേഷം ജയിക്കട്ടെ..!

Share this
Your rating: None Average: 3.3 (6 votes)
 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)