Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

നയപരമായ പ്രസ്താവനകള്‍

  • ദൈവ വചനം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്ന ബൈബിളിലെ വിശുദ്ധവും നിര്‍മ്മലവുമായ സത്യങ്ങള്‍ക്കുവേണ്ടി കൈത്തിരി.കോം നിലകൊള്ളുന്നു. കൈത്തിരി.കോം ഏതെങ്കിലും മത / സാമൂഹ്യ / സഭാ വിഭാഗത്തിന്റെയോ സംഘടനയുടെയോ കീഴില്‍ പ്രവര്‍ത്തിക്കുന്നില്ല.
  • ദൈവ വചനത്തിലെ അടിസ്ഥാന ഉപദേശങ്ങള്‍ക്കനുസരിച്ച് ജീവിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വ്യക്തികള്‍ അടങ്ങുന്നതാണ് കൈത്തിരി.കോമിന്റെ റിസോഴ്സ് ടീം.
  • ദൈവ വചനത്തിലൂടെ വെളിപ്പെടുത്തപ്പെട്ട ആത്മീയ സത്യങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കണം എന്ന താല്പര്യമുള്ള വ്യക്തികളില്‍ നിന്നും അനുവാദത്തോടെ ശേഖരിച്ചു പ്രസിദ്ധീകരിക്കുന്നവയാണ് ഇതിലെ മീഡിയ ഫയലുകള്‍. ഡൌണ്‍‌ലോഡ് ഓപ്ഷന്‍ ലഭ്യമാക്കിയിട്ടുള്ള ഫയലുകള്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് ഡൌണ്‍‌ലോഡ് ചെയ്തു ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്.
  • ബൈബിളിലെ അടിസ്ഥാന ഉപദേശ സത്യങ്ങള്‍ക്കനുസൃതമായ വിഷയങ്ങള്‍ / പഠനങ്ങള്‍ / സന്ദേശങ്ങള്‍ ആയിരിക്കും കൈത്തിരി.കോം പ്രസിദ്ധീകരിക്കുന്നത്. അതിനു പുറമേ ആശയപരമായോ ഉപദേശപരമായോ ഏതെങ്കിലും കാര്യങ്ങളില്‍ ഉള്ള വ്യതിയാനങ്ങള്‍ കണ്ടാല്‍ അത് അതാതു വിഷയാവതാരകരുടെ അഭിപ്രായ/ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ കാണേണ്ടതാണ്. അവ അതാത് വിഷയാവതാരകരുമായി നേരിട്ട് ചര്‍ച്ച ചെയ്യാവുന്നതാണ്. (ആവശ്യമെങ്കില്‍ കൈത്തിരി.കോമിലെ 'പ്രതികരിക്കാം' എന്ന ലിങ്കില്‍ ചേര്‍ത്തിട്ടുള്ള ഫോം ഉപയോഗിക്കാം). അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ ഉള്ള പൂര്‍ണ ഉത്തരവാദിത്തം അതാതു വിഷയാവതാരകരില്‍ നിക്ഷിപ്തമായിരിക്കും.
  • മീഡിയ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യാനും കമന്റുകള്‍ രേഖപ്പെടുത്തനുമുള്ള അനുമതി രെജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. (പുതിയ ഉപയോക്താവായി രെജിസ്റ്റര്‍ ചെയ്യുന്നത് വളരെ ലളിതമാണ്. ഓരോ ഉപയോക്താവിനും കൈത്തിരി.കോമില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന സ്വന്തം യൂസര്‍ നെയിമും രഹസ്യ പാസ്‌ വേഡും ഉണ്ടായിരിക്കും.) പക്ഷെ, പ്രതികരണങ്ങള്‍ അറിയിക്കാന്‍ ഏതൊരാള്‍ക്കും പ്രതികരിക്കാം എന്ന ലിങ്ക് വഴി സാധിക്കും.
  • കൈത്തിരി.കോമില്‍ ഉപയോക്താവ് ആയി രെജിസ്റ്റര്‍ ചെയ്യുന്ന ഓരോ വ്യക്തിയുടെയും ഇ-മെയില്‍ വിലാസം ഞങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആയതു നിങ്ങളുമായി ഇ-മെയില്‍ വഴി ബന്ധപ്പെടുന്നതിന് മാത്രം ഉപയോഗിക്കുന്നതാണ്. (അത്തരത്തില്‍ ഇടയ്ക്കിടെ വാര്‍ത്തകളും പുതുക്കിയ വിവരങ്ങളും ലഭ്യമാക്കുന്ന ഒരു ന്യൂസ്‌ ലെറ്റര്‍ സര്‍വീസ് ഞങ്ങള്‍ക്കുണ്ട്‌.) നിങ്ങളുടെ ഇ-മെയില്‍ വിലാസമോ വ്യക്തിപരമായ വിവരങ്ങളോ മറ്റാരുമായും പങ്കുവെക്കപ്പെടുന്നതല്ല.
Share this