Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

പരിശുദ്ധാത്മാവ് - പഠന പരമ്പര (വീഡിയോ)

പരിശുദ്ധാത്മാവിനെക്കുറിച്ച് ബൈബിള്‍ എന്ത് പഠിപ്പിക്കുന്നു?

വിശുദ്ധ ബൈബിളിലെ ഉപദേശ വിഷയങ്ങളില്‍ വളരെയേറെ തെറ്റിദ്ധാരണകളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുള്ള - ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന - ഒരു വിഷയമാണ് പരിശുദ്ധാത്മാവ്. പലര്‍ക്കും അവരവരുടേതായ ധാരണകളും ചോദ്യം ചെയ്യരുതാത്ത വിശ്വാസങ്ങളും പരിചയങ്ങളും അടിസ്ഥാനമില്ലാത്ത ഭയവും ഈ വിഷയത്തില്‍ ഉണ്ട്. അതുപോലെ തന്നെ ധാരാളം സംശയങ്ങളും... ശരിയായ ഒരുത്തരം എവിടെ കിട്ടും?

ഇവിടെ ഇതാ, പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഒരു സുവര്‍ണാവസരം...Holy Spirit - Study Series - Malayalam - Sajeev Varghese

പരിശുദ്ധാത്മാവിനെക്കുറിച്ച് ഒരു വിശ്വാസി - ഒരു ബൈബിള്‍ പഠിതാവ് - അറിഞ്ഞിരിക്കേണ്ട എല്ലാ പ്രധാന വിഷയങ്ങളും ദൈവവചനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ലളിതമായും ക്രമീകൃതമായും അവതരിപ്പിക്കുന്ന ഒരു പഠന പരമ്പര - വീഡിയോ!  ശ്രീ. സജീവ്‌ വര്‍ഗീസ് (കോട്ടയം) ആണ് ഈ ക്ലാസുകള്‍ നിങ്ങള്‍ക്കായി തയാര്‍ ചെയ്തിരിക്കുന്നത്.

കൈത്തിരിയില്‍ രെജിസ്റ്റര്‍  ചെയ്തിട്ടുള്ളവര്‍ക്ക് ഈ വീഡിയോ പാഠങ്ങള്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്..

ഈ പഠനങ്ങള്‍ എല്ലാവര്‍ക്കും പ്രയോജനപ്രദമാകട്ടെ  എന്നു പ്രാര്‍ത്ഥനയോടെ.. ടീം കൈത്തിരി.കോം

നിങ്ങളുടെ പ്രതികരണങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍ ഈ ഫോം ഉപയോഗിക്കുക..

Share this