ഹൈദെരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ക്രിസ്തീയ ന്യായവാദ ശാസ്ത്ര ശ്രുംഖലയാണ് 'സാക്ഷി'. ക്രിസ്തീയ വിശ്വാസത്തിനും ഉപദേശങ്ങള്‍ക്കും വിശുദ്ധ ബൈബിളിനും എതിരായി പൊതുവില്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കുകയും ക്രിസ്തീയ വിശ്വാസികളെ പ്രസ്തുത വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുന്ന രീതിയില്‍ പഠിപ്പിക്കുകയും ചെയ്യുന്ന ശുശ്രൂഷ ഏറ്റെടുത്തു ചെയ്യുന്ന ഒരു സംഘം വിശ്വാസികളാണ് ഇതിനു പിന്നില്‍ .
കഴിഞ്ഞ കാലങ്ങളില്‍ 'സാക്ഷി' സംഘടിപ്പിച്ചിട്ടുള്ള ചില പരിപാടികളുടെ വീഡിയോ ദൃശ്യങ്ങള്‍ (മലയാളം ഭാഷയിലുള്ളത് ) കൈത്തിരിയില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. നാം വിശ്വസിച്ചു വരുന്ന വിവിധ ആത്മീയ സത്യങ്ങളെ ചോദ്യം ചെയ്യുന്ന/ സംശയത്തോടെ വീക്ഷിക്കുന്ന ഒരാളോട് വചനാടിസ്ഥാനത്തില്‍ (ബന്ധപ്പെട്ട വിഷയത്തിലുള്ള ആധികാരികമായ വിവരങ്ങളുടെ സഹായത്താല്‍) എങ്ങനെ മറുപടി പറയാം എന്ന് മനസിലാക്കുവാന്‍ ഈ വീഡിയോ സന്ദേശങ്ങള്‍ നിങ്ങളെ സഹായിക്കും.
ഈ വീഡിയോ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ക്രിസ്തീയ വിശ്വാസ സംരക്ഷണം സംബന്ധിച്ച ധാരാളം വിഷയങ്ങള്‍ പഠിക്കുന്നതിനു നല്ലൊരു സഹായമാകും ഇവ എന്ന് തീര്‍ച്ചയാണ്. കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ!
വിവരങ്ങള്‍ക്ക് ‘സാക്ഷി’ അപ്പൊളജെറ്റിക്സ് നെറ്റ് വര്‍ക്കിനോട് കടപ്പാട്.
('സാക്ഷി'യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുത അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ കേരള ഘടകം നയിക്കുന്ന ഡോ. ജോണ്‍സന്‍ തേക്കിടയിലുമായി (നിലമ്പൂര്‍) ബന്ധപ്പെടാവുന്നതാണ്. അദ്ധേഹത്തിന്റെ ഫോണ്‍ നമ്പര്‍: 09947003777)