Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

SongsBehind a songPoemsSermonsDebatesNewsScienceKidsTeens & YouthFamily CornerInspiring ThoughtsE-TractsGallerySathgamayaShanthimargamSathyavelichamGallery

സ്നേഹസംവാദം 2009, കോഴിക്കോട്

യേശുക്രിസ്തു എന്ന ഒരു  വ്യക്തി ജീവിച്ചിരുന്നു എന്നത് ചരിത്ര സത്യം. യേശുവിന്റെ ജീവിതവും ഉപദേശങ്ങളും കൃത്യമായി നമുക്ക് ലഭിക്കുന്നത് വിശുദ്ധ ബൈബിളിലെ പുതിയനിയമത്തിലെ എഴുത്തുകാരിലൂടെ. ചരിത്രപരമായി വളരെ കൃത്യത പുലര്‍ത്തുന്ന വിശ്വാസ്യയോഗ്യമായ രേഖകളായിട്ടാണ് ക്രൈസ്തവര്‍ ഈ എഴുത്തുകള്‍ അംഗീകരിച്ചു പോകുന്നത്.

ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മതിയായ വിശദീകരണങ്ങള്‍ ബൈബിളിന്റെ വിശ്വാസ്യതയ്ക്ക്‌ ഇതിനകം തന്നെ ലഭ്യമായിട്ടുണ്ട്. കര്‍ത്താവായ യേശുക്രിസ്തുവിന്റെ ജനനം, ജീവിതം, മരണം, ഉയിര്‍ത്തെഴുന്നേല്പ്, സ്വര്‍ഗാരോഹണം എന്നിവയെല്ലാം തന്നെ ഈ വിധം ആവശ്യമായ തെളിവുകളാല്‍ - രേഖകളുടെ പിന്‍ബലത്താല്‍ - ഉറപ്പിക്കപ്പെട്ടിട്ടുള്ളവയാണ്.

ഇവിടെ യേശുക്രിസ്തുവിന്റെ ക്രൂശുമരണം വിശ്വാസ്യ യോഗ്യമാണെന്നു തെളിയിക്കുന്നതിന്‌ ആവശ്യമായ തെളിവുകള്‍ നിരത്തുകയാണ് സാക്ഷി' അപ്പോളോജെറ്റിക്സ്‌ നെറ്റ്വര്‍ക്കിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന 'സ്നേഹസംവാദം' പരിപാടിയില്‍ പ്രഭാഷകരായ ശ്രീ. ജെറി തോമസ്‌ (ഹൈദരാബാദ്), ഡോ. ജോണ്‍സന്‍ തേക്കടയില്‍ എന്നിവര്‍.

Snehasamvadam - Calicut - Malayalam Video - Sakshi - Kaithiri.com

വിഷയം: മസീഹ് ഈസ (യേശു ക്രിസ്തു) വാസ്തവമായി ക്രൂശിക്കപ്പെട്ടുവോ?

ക്രൂശു മരണത്തിനു വിരുദ്ധമായി ഉന്നയിക്കപ്പെടുന്ന വാദങ്ങള്‍ എന്തൊക്കെ? ബൈബിളില്‍ നിന്നും ചരിത്രത്തില്‍ നിന്നും ആധികാരികമായി ലഭിക്കുന്ന പ്രസ്താവനകള്‍ എന്തൊക്കെ? പ്രസ്താവനകളിലെ/ സാക്ഷിമൊഴികളില്‍ ഉണ്ടെന്നു പറയപ്പെടുന്ന വൈരുദ്ധ്യങ്ങള്‍ എന്തൊക്കെ? വിവരണങ്ങളിലെ പ്രത്യേകതകള്‍ എന്തൊക്കെ? ക്രൂശു മരണത്തെക്കുറിച്ചും യേശു ക്രിസ്തുവിനെക്കുരിച്ചും ഗ്രന്ഥങ്ങള്‍ - ബൈബിള്‍, ഖുറാന്‍- നല്‍കുന്ന സാക്ഷ്യങ്ങള്‍ എന്തൊക്കെ? തുടങ്ങിയ വിഷയങ്ങള്‍ കൃത്യമായി അന്വേഷണവിധേയമാക്കുന്നു ഈ പ്രഭാഷണങ്ങളില്‍.. ശ്രദ്ധിച്ചാലും..

Share this