Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

SongsBehind a songPoemsSermonsDebatesNewsScienceKidsTeens & YouthFamily CornerInspiring ThoughtsE-TractsGallerySathgamayaShanthimargamSathyavelichamGallery

റോമാലേഖന പഠനം - ബിജു കെ. ആലടി

നമുക്ക് നവോത്ഥാന കര്‍ത്താക്കളാകാം!

നവോത്ഥാനം ..! കേട്ട് പഴകിയ - എന്നാല്‍ ഇപ്പോഴും നമ്മെ ചിന്തിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വാക്ക് അല്ലേ?

ദൈവിക വെളിച്ചം ദൈവം തന്റെ വചനത്തിലൂടെ പകര്‍ന്നു തരുന്നു. അത് സ്വീകരിച്ച വ്യക്തി ജീവിതങ്ങള്‍ വചനത്തിന്റെ മൂല്യങ്ങള്‍ പിന്തുടരുമ്പോള്‍ അനേകര്‍ ആ വെളിച്ചം പങ്കിടുന്നു. അങ്ങനെ ആ ജീവിതങ്ങള്‍ ദൈവത്തിനു വേണ്ടി ശോഭിക്കുന്നു. വിശ്വസ്തതയോടെ ദൈവിക സാക്ഷ്യം നിര്‍വഹിച്ച അനേകം സമൂഹങ്ങള്‍ ചരിത്രത്തിന്റെ താളുകളില്‍ ഉണ്ട്. എന്നാല്‍ കാലം കഴിയുന്തോറും ഈ വെളിച്ചത്തിന്റെ പ്രഭയും സ്വാധീനതയും മങ്ങുന്നതെന്തുകൊണ്ടാണ് ?

ആത്മീയ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത ഒരു സമൂഹത്തിന്റെ നിലനില്‍പ്പ്‌ എന്നും ആപത്കരമാണ്. ഒരു സമൂഹം എന്ന നിലയില്‍ നിറവേറ്റേണ്ട കടപ്പാടുകളും ദൈവത്തോടുള്ള ഭക്തിയും മറന്നുള്ള ജീവിതങ്ങളെ ദൈവം ന്യായം വിധിക്കുന്നതായി ചരിത്രത്തില്‍ കാണാം. ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായങ്ങളാണവ. എന്നാല്‍ ആത്മീയ അന്ധകാരത്താല്‍ ഇരുളടഞ്ഞ സമൂഹങ്ങളെ നവീകരിക്കുവാന്‍ ചില വ്യക്തികളെ ദൈവം എഴുന്നേല്‍പ്പിച്ചിട്ടുണ്ട്. അവരുടെ ജീവിതം അനേകരെ സ്വാധീനിക്കുകയും ആത്മീയ പുതുക്കത്തിലേക്ക്‌ നയിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ സമൂഹങ്ങള്‍ വീണ്ടും ദൈവത്തിനായി ഉണര്‍ത്തപ്പെട്ടു.. അതായിരുന്നു കഴിഞ്ഞ കാലങ്ങളിലൊക്കെ ഉണ്ടായിട്ടുള്ള നവോത്ഥാനം!

ഇതെങ്ങനെ സാധിച്ചു? സമൂഹങ്ങളെ സ്വാധീനിക്കുവാന്‍ വ്യക്തികള്‍ക്കെങ്ങനെ കഴിവുണ്ടായി? അതിനായീ കൊടുക്കേണ്ടി വന്ന വിലയെന്ത്? ഇനിയൊരു നവോത്ഥാനത്തിനു 'സ്കോപ്പ്' ഉണ്ടോ?

അന്വേഷണങ്ങള്‍ ചെന്നെത്തുന്നത് കാലത്തിന്റെ ഗതി തിരിച്ചു വിടാന്‍ കഴിവുള്ള 'സൂപ്പര്‍ പവര്‍' ആയ ദൈവത്തിലും അവന്റെ വചനത്തിന്റെ പ്രവര്‍ത്തനത്തിലുമാണ്.

Bibile study - Romans : Malayalam MP3 message FREE download, Biju K, Alady

വ്യക്തി ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുവാന്‍ ഉപരിപ്ലവമായ ആശയങ്ങള്‍ക്കില്ലാത്ത കഴിവ് ദൈവത്തിന്റെ വചനത്തിനുണ്ട്. ഏതു പാറ പോലുള്ള 'കല്ലന്‍' മനസിനെയും തകര്‍ക്കുവാനും അശക്തരായ മൃദുമാനസരെ ശക്തിപ്പെടുത്തുവാനും ദൈവത്തിനു വേണ്ടി ഉപയോഗപ്പെടുത്താനും അവിടുത്തെ വചനത്തിനു കരുത്തുണ്ട്. തുറന്ന മനസോടെ സ്വീകരിച്ചാല്‍ അത് നമ്മില്‍ പ്രവര്‍ത്തിച്ചു കൊള്ളും. അതിന്റെ സ്വാധീന ശക്തി ആരെയും അതിശയിപ്പിക്കുന്നതാണ്.

അതുകൊണ്ട്, വചനത്തിലേക്ക്‌ ഒരു തിരിച്ചു പോക്ക്.. മടക്കി വച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥം ഒന്ന് പൊടിതട്ടിയെടുത്താല്‍, അതിലെ സത്യങ്ങളെ - പ്രമാണങ്ങളെ - ഉള്‍ക്കൊണ്ടാല്‍, സര്‍വാത്മനാ സ്നേഹിച്ചാല്‍ ദൈവം പ്രവര്‍ത്തിക്കും! പരിധികളില്ലാത്ത അവിടുത്തെ ദിവ്യശക്തി നിങ്ങള്‍ അറിയും.. പുതിയൊരു വെളിച്ചത്തിലേക്ക് നിങ്ങളെ വഴിനയിക്കും.. അതെ.. നവോത്ഥാനം ആരംഭിക്കുകയായി..

ചരിത്രത്തിന്റെ രേഖകളില്‍ ഇത്തരം ചില ദിവ്യ മുന്നേറ്റങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതിന്റെ ഒരു പ്രധാന കാരണമായി മാറിയ ഒന്നായിരുന്നു അപ്പോസ്തലനായ പൌലോസിനാല്‍ റോമയിലുള്ള വിശ്വാസികള്‍ക്ക് എഴുതി അയക്കപ്പെട്ട ലേഖനം‍. ക്രിസ്തീയോപദേശത്തിന്റെ കാതലായ പല സത്യങ്ങളും കൃത്യമായി വരച്ചു കാണിക്കുന്നു ഈ ലേഖനം. ഈ വിഷയങ്ങള്‍ പഠിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തത് മൂലം ജീവിതത്തില്‍ സമൂല പരിവര്‍ത്തനം വന്ന ചില വ്യക്തികളാണ് മുന്‍കാലങ്ങളില്‍ നവോത്ഥാനത്തിനു കാരണക്കാരായിത്തീര്‍ന്നത്. പ്രസ്തുത വേദഭാഗങ്ങള്‍ ഇവിടെ ഇതാ സംക്ഷിപ്തമായി പഠന വിധേയമാക്കുന്നു.. സുവിശേഷകനും വേദാദ്ധ്യാപകനുമായ ശ്രീ. ബിജു. കെ., ആലടി നയിക്കുന്ന ഒരു വചന പഠന പരമ്പര ഇനിയുള്ള ദിവസങ്ങളില്‍ കൈത്തിരിയില്‍...

Share this