ഗോഡ്സണ്‍ വാലയില്‍
Speaker Profile
![]() |
നാമം: ഗോഡ്സണ്‍ വാലയില്‍ Links:
|
സുവിശേഷകന്.
കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ പ്രത്യേകം കഴിവും പരിശീലനവും ലഭിച്ചിട്ടുള്ള ഒരു യുവാവാണ് വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കാരനായ ഗോഡ്സണ്‍. ഒരു വേര്‍പെട്ട ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ യേശു ക്രിസ്തുവിനെ കര്ത്വായി കണ്ടുമുട്ടി.
ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം ഒരു ബൈബിള്‍ പഠന കേന്ദ്രത്തില്‍ ചേര്‍ന്ന് ദൈവ വചനം പഠിച്ചു. Chilld Evangelism Fellowship, Haggai Institute എന്നിവിടങ്ങളില്‍ നിന്നും കുഞ്ഞുങ്ങളുടെ ഇടയിലെ പ്രവര്‍ത്തനത്തിനുള്ള പ്രത്യേക പരിശീലനങ്ങളും നേടി. 2006 മുതല്‍ മുഴുവന്‍ സമയവും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം ചിലവിടുന്നു.
ഇന്ത്യയിലൊട്ടാകെ പലയിടങ്ങളിലായി അദ്ധ്യാപക പരിശീലനം, സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍, പപ്പറ്റ് ഷോ, വി. ബി.എസ്, തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ് ഇപ്പോള്‍ അദ്ദേഹം.




