Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

ജോസ് മാങ്കുടി

Speaker Profile

ജോസ് മാങ്കുടി നാമം:
  ജോസ് മാങ്കുടി

Links:
സുവിശേഷകന്‍ , പ്രഭാഷകന്‍

വയനാട്ടിലെ പുല്‍പ്പള്ളിയില്‍ നിന്നും.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചൂടും തിളപ്പും നെഞ്ചിലേറ്റി ദൈവത്തെയും ആത്മീയസത്യങ്ങളെയും വെല്ലുവിളിച്ചിരുന്ന യൌവനം. ഒരു ക്രൈസ്തവ പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ടു എങ്കിലും ദൈവ വിശ്വാസം തീരെ ഇല്ലായിരുന്നു.  ബൈബിള്‍ തെറ്റെന്നു തെളിയിക്കാന്‍ , ബൈബിള്‍ പ്രസംഗിക്കുന്നവരോട് മറുപടി പറയാന്‍ വേണ്ടി വിമര്‍ശന ബുദ്ധിയോടെ ആ പുസ്തകം വായിക്കാനാരംഭിച്ചു. എന്നാല്‍ ദൈവത്താല്‍ പിടിക്കപ്പെട്ടു.

ബൈബിള്‍ സത്യ വചനമാണ് എന്നും ഒരു ദൈവം ജീവിച്ചിരിക്കുന്നു എന്നും നീണ്ട രണ്ടു വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തി - കര്‍ത്താവിനെ കൈക്കൊണ്ടു. ദൈവ വചനം കൂടുതല്‍ പഠിക്കാനും ജോലിയോട് കൂടെ തന്നെ മറ്റുള്ളവരോട് ഈ സുവിശേഷം പങ്കു വെക്കാനും ആരംഭിച്ചു. പിന്നീട് മുഴുവന്‍ സമയം പ്രേഷിത വേലയ്ക്കായി വേര്‍തിരിഞ്ഞു.

ഇപ്പോള്‍ ഇരുപതിലേറെ വര്‍ഷങ്ങളായി സുവിശേഷ പ്രസംഗകന്‍ , വേദ അദ്ധ്യാപകന്‍ എന്നീ മേഖലകളില്‍ ശോഭിക്കുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.