Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

ഡോ: കോശി മാത്യു

Speaker Profile

ഡോ: കോശി മാത്യു നാമം:
  ഡോ: കോശി മാത്യു

Links:

റിട്ട. പ്രൊഫസര്‍ , പ്രഭാഷകന് , വേദാദ്ധ്യാപകന്‍

മുംബൈ യിലെ സിദ്ധാര്‍ത്ഥ കോളേജ് ഓഫ് ആര്‍ട്സ്, സയന്‍സ് & കോമേഴ്സില്‍ സുവോളജി വിഭാഗം പ്രൊഫസ്സര്‍ ആയിരുന്നു. പി. ജി. അദ്ധ്യാപകന്‍ റിസര്‍ച്ച് ഗൈഡ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.

ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ട ശ്രീ. കോശി, ചെറുപ്പം മുതല്‍ക്കേ ബൈബിള്‍ പഠിക്കാന്‍ വലിയ താല്പര്യം കാണിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ യേശു ക്രിസ്തുവിനെ കര്‍ത്താവായി സ്വീകരിച്ചു.

പരിണാമവാദ സിദ്ധാന്തത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനു വേണ്ടി ജന്തു ശാസ്ത്രം പ്രധാന വിഷയമായി തിരഞ്ഞെടുത്തു പഠിച്ചു. പ്രസ്തുത വിഷയത്തില്‍ തന്നെ ഉപരി പഠനവും നടത്തി. സൃഷ്ടി വാദത്തെയും പരിണാമ സിദ്ധാന്തത്തെയും കുറിച്ച് നിരവധി ക്ലാസുകള്‍ എടുത്തിട്ടുണ്ട്.

2006 ല്‍ ബൈബിള്‍ പ്രവചന വിഷയങ്ങളെ അധികരിച്ച് എഴുതിയ “Even So come Lord Jesus” എന്ന പുസ്തകം പിന്നീട് മൂന്നു പ്രധാന ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി.


ഔദ്യോഗിക ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഇപ്പോള്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചു ബൈബിള്‍ പഠിപ്പിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു വരുന്നു. ദൈവ വചനമായ ബൈബിളിലെ അടിസ്ഥാന ഉപദേശങ്ങള്‍ , കുടുംബം, പ്രവചനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.