Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

കുഞ്ഞുങ്ങള്‍ ഞങ്ങള്‍

Your rating: None Average: 2 (1 vote)
    Links:
Info:
Speaker:
കാറ്റഗറി: Kids Corner
Subjects: കുട്ടികള്‍ക്കുള്ള ഗാനം, ഗാനം
Uploaded On: Mar 25, 2010
Views: 3112, Comments: 0
Download Media:
   File Type: flv
   File Size: 40.52 MB

Login or Register to Download!

കുട്ടികള്‍ക്കുള്ള ഗാനം (ആക്ഷന്‍ സോംഗ്)

കുഞ്ഞുങ്ങള്‍ ഞങ്ങള്‍ ചേര്‍ന്നു വരുമ്പോള്‍
കൂട്ടമായ്‌ ഞങ്ങള്‍ പാടി വരുമ്പോള്‍
കുഞ്ഞിളം ചുണ്ടില്‍ മാറാതെ നില്‍ക്കും
യേശുവിന്‍ നാമം, ഓ... യേശുവിന്‍ നാമം

മാടി വിളിപ്പൂ സ്നേഹമോടീശോ കുഞ്ഞുങ്ങളെ
മാറിലണയ്ക്കാന്‍ തന്നോട് ചേര്‍പ്പാന്‍  കാത്തിടുന്നു
മാറിപ്പോകല്ലേ  അവന്റെ ശബ്ദം കേട്ടിടണേ
മാറ്റുമവന്‍ നിങ്ങളെ തന്‍ സന്നിധി പൂകില്‍ 

എന്തൊരു ഭാഗ്യം യേശുവിന്‍ കൂടെ വാണിടില്‍
എന്നുമിരിക്കാം തന്നോടൊപ്പം മോദമോടെ
എങ്ങനെ പോയിടും യേശുവിന്‍ സ്നേഹത്തെ തള്ളി നാം
എല്ലായ്പ്പോഴും മാറാതവന്‍ ഉറ്റ സഖിയല്ലോ

ഈശോ വസിക്കും വീടുകള്‍ ആനന്ത നിര്‍ഭരം
ഈ വിധമായാല്‍ പാരിതിലെന്ത് ഭാഗ്യകരം
ഈണത്തില്‍ പാടിടാം അവന്റെ നാമമുയര്‍ത്തുക നാം
ഈരടി ഗാനങ്ങള്‍ പൊങ്ങിടട്ടെ യേശു വാണിടട്ടെ


ആല്‍ബം : "കുരുന്നു കൂട്ടം"
അവതരണം : ടെക്നിയ സ്പിരിച്വല്‍ മീഡിയ