Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

വിശ്വാസികള്‍ക്ക് പിതാവായ അബ്രഹാം (1)

No votes yet
    Links:
M A Joy
Info:
Speaker: എം. എ. ജോയ്
കാറ്റഗറി: Study
Subjects: വിശ്വാസി, വിശ്വാസം, അബ്രഹാം
Uploaded On: Sep 25, 2010
Views: 2258, Comments: 2
Download Media:
   File Type: flv
   File Size: 102.9 MB

Login or Register to Download!

വിഗ്രഹാരാധിയായ ഒരു അവിശ്വാസി, അതുവരെ താന്‍ അറിഞ്ഞിട്ടില്ലാത്ത ഒരു ദൈവത്താല്‍ വിളിക്കപ്പെട്ടപ്പോള്‍ സമ്പൂര്‍ണമായി അനുസരിച്ച് പിന്‍ ചെന്നു. ദൈവിക വാഗ്ദത്തങ്ങളില്‍ അചഞ്ചലമായി വിശ്വസിച്ചു ധാരാളം അനുഗ്രഹങ്ങള്‍ നേടി. വിശ്വാസം എന്ന അടിസ്ഥാന വ്യവസ്ഥയാല്‍ തന്നെ നീതീകരിക്കപ്പെട്ടു. ദൈവത്തില്‍ സത്യമായി വിശ്വസിക്കുന്ന സകലര്‍ക്കും 'പിതാവ്' എന്ന് അറിയപ്പെട്ടു. അവസാനം വരെയും ഒരു മാതൃകാ വിശ്വാസിയായി സ്വര്‍ഗം ഉള്‍ക്കണ്ടുകൊണ്ട് ജീവിച്ചു. ഭൂമിയിലെ സകല ജാതികളും ഇന്ന് തന്നിലൂടെ വലിയൊരു അനുഗ്രഹം പങ്കിടുന്നു.. ഈ വ്യക്തി ആരെന്ന്  സൂചനകള്‍ കൊണ്ട് തന്നെ ഇപ്പോള്‍ മനസിലായിക്കാണും..Abraham : Malayalam video message FREE Download

ദൈവ ഭൃത്യന്‍ ആയിരുന്ന അബ്രാഹാമിനെപ്പോലെ ദൈവ വിശ്വാസത്തില്‍ മാതൃകയായിരുന്ന ഒരു വ്യക്തി ഇല്ല. ദൈവ വിശ്വാസം കണികാണാന്‍ ഇല്ലാതിരുന്ന കാലത്ത്, സഹ വിശ്വാസികള്‍ ഇല്ലാതിരുന്നപ്പോള്‍, അനുഗമിക്കാന്‍ മാതൃകകളും ഇല്ലാതിരിക്കെ, ദൈവത്തെ പ്രസാദിപ്പിക്കാന്‍ ആവശ്യമായ വിശ്വാസം എങ്ങനെ ആയിരിക്കേണം എന്ന് ജീവിച്ചു കാണിച്ച വ്യക്തിയായിരുന്നു അബ്രഹാം. പരീക്ഷിച്ചു ഉറപ്പിക്കപ്പെട്ട വിശ്വാസത്തിനു ഉടമ. ദൈവം നേരിട്ട് അനുഗ്രഹത്തിന്റെ ഉടമ്പടിയില്‍ ഏര്‍പ്പെട്ട അബ്രഹാമിന്റെ വിശ്വാസത്തിന്റെ ഗുണനിലവാരം കാരണമാണ് അദ്ദേഹത്തെ വിശ്വാസികളുടെ 'പിതാവ്' എന്ന് വിളിക്കുന്നത്‌.


അബ്രഹാമിന്റെ ജീവിതം ഇന്ന് നമുക്കും ഒരു വലിയ മാതൃകയാണ്, പാഠമാണ്. ദൈവത്തെ പ്രസാദിപ്പിക്കാന്‍ - ദൈവ മുമ്പാകെ നീതിയുള്ളവന്‍ എന്ന് വിളിക്കപ്പെടുവാന്‍ - വിശ്വാസം എന്ന വ്യവസ്ഥ എങ്ങനെ ഉപയോഗിക്കണമെന്ന് ആ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ശ്രദ്ധിച്ചാലും.

Comment viewing options

Select your preferred way to display the comments and click "Save settings" to activate your changes.

    Nalla avatharana Shyli

    Nalla avatharana Shyli ellavarkkum manasilakunna bhasha thanks

  Innathe lokathil deyvathe

  Innathe lokathil deyvathe palappozhum samshayikkunnavaraya namukku nalloru mathruka purushan abraham Deyvathe avan ayirikkunna pole manasilakkan sahayikkunna doothu deyva kalppana appade anusarikkunna deyva purushan ,nalla mathrukayulla sahodaran abraham bhavthikamaya nilayil namme nayikkuvan pattunna mathruka nalla messeginayi thanks