Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

വിശ്വാസികള്‍ക്ക് പിതാവായ അബ്രഹാം (2)

Your rating: None Average: 3.5 (2 votes)
    Links:
M A Joy
Info:
Speaker: എം. എ. ജോയ്
കാറ്റഗറി: Study
Subjects: വിശ്വാസി, വിശ്വാസം, പരീക്ഷ, അബ്രഹാം
Uploaded On: Oct 22, 2010
Views: 1688, Comments: 0
Download Media:
   File Type: flv
   File Size: 128.9 MB

Login or Register to Download!

"ദൈവമേ, ഇതെന്തൊരു പരീക്ഷയാണ് !"  ഒരിക്കലെങ്കിലും ഈ ചോദ്യം ചോദിക്കാത്തവരായി ആരും ഉണ്ടാകില്ല അല്ലേ.. പരീക്ഷകള്‍ ജീവിതത്തില്‍ ഒരാവശ്യമാണോ? ദൈവത്തെ സേവിക്കുന്നവര്‍ പരീക്ഷകള്‍ നേരിടേണ്ടി വരുമോ? പരീക്ഷകള്‍ ദൈവം അനുവദിക്കുന്നതിന്റെ ഉദ്ദേശം എന്താണ്? ഇതൊക്കെ മനസിലാക്കിയിരിക്കുന്നത് അത്തരം സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിടുന്നതിനു ഒരു മുന്‍കരുതല്‍ ആയിരിക്കും.Abraham the father of faith : Bible Study, M A Joy, malayalam bible message FREE download, Malayalam video

ദൈവത്തിലുള്ള നമ്മുടെ വിശ്വാസം അനുസരണത്തിലൂടെ വെളിപ്പെടണം എന്ന് ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ദൈവം ചിലപ്പോള്‍ നമ്മെ പരീക്ഷിക്കുന്നത്. മാത്രമല്ല നമ്മുടെ വിശ്വാസത്തിന്റെ നിലവാരം എത്രത്തോളം എന്ന് തെളിയുന്നതും പരീക്ഷകള്‍ നേരിടുമ്പോഴാണ്. ദൈവത്തിലുള്ള നമ്മുടെ വിശ്വാസവും ആശ്രയവും അവിടെ വെളിപ്പെടും. അതായതു ഒരു തരത്തില്‍ മൂല്യ നിര്‍ണ്ണയം നടത്തല്‍.


ദൈവത്തെക്കുറിച്ചുള്ള വെറും അറിവല്ല, വ്യക്തിപരമായ ആശ്രയമാണ് പരീക്ഷകള്‍ നേരിടുമ്പോള്‍ പതറാതെ നില്‍ക്കുവാന്‍ നമ്മെ സഹായിക്കുന്നത്. അതായതു ദൈവം ആരാണ്, ഏതു വിധത്തില്‍ എന്നോട് ഇടപെടാന്‍ ആഗ്രഹിക്കുന്നു, ദൈവത്തിനു എന്നെക്കുറിച്ചുള്ള ഉദ്ദേശം എന്താണ്, എന്റെ ജീവിതതി ഉള്ള അധികാരവും സ്ഥാനവും എന്താണ് എന്നീ കാര്യങ്ങള്‍ വ്യക്തമായി അറിയാമെങ്കില്‍ പിന്നെ പരീക്ഷകളെ ഭയപ്പെടേണ്ട കാര്യമില്ല.


ചിലപ്പോള്‍ പരീക്ഷകള്‍ നമ്മുക്ക് സ്വീകാര്യമായി തോന്നുകയില്ല. അതിന്റെ അര്‍ത്ഥവും ഉദ്ദേശവും ദൈവത്തിനു മാത്രമേ അറിയൂ. പക്ഷെ, ഒരു യഥാര്‍ത്ഥ വിശ്വാസിക്ക്
പരീക്ഷകള്‍ക്ക് പിന്നിലെ ദൈവികോദ്ധേശ്യം തിരിച്ചറിയാനും ദൈവഹിതത്തിനു കീഴ്പ്പെട്ടു അത് അംഗീകരിക്കാനും ക്രിയാത്മകമായി പ്രതികരിക്കാനും കഴിയും. വിശ്വാസികള്‍ക്ക് പിതാവായ എബ്രഹാം നേരിട്ട രണ്ടു പരീക്ഷകള്‍ പഠന വിധേയമാക്കുകയാണ് ഇവിടെ. തീര്‍ച്ചയായും അത് നമുക്ക് സഹായകമാകും.