Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

വിശ്വാസികള്‍ക്ക് പിതാവായ അബ്രഹാം (3)

Your rating: None Average: 3 (2 votes)
    Links:
M A Joy
Info:
Speaker: എം. എ. ജോയ്
കാറ്റഗറി: Study
Subjects: വിശ്വാസി, വിശ്വാസം, മാതൃക, പരീക്ഷ, അബ്രഹാം
Uploaded On: Nov 2, 2010
Views: 2448, Comments: 1
Download Media:
   File Type: flv
   File Size: 105.77 MB

Login or Register to Download!

വിശ്വാസികളുടെ പിതാവ് എന്ന് അബ്രഹാമിനെ വിളിക്കാന്‍ കാരണം അബ്രഹാമിന്റെ വിശ്വാസത്തിന്റെ ചില അതുല്യമായ സവിശേഷതകളാണ്. ദൈവിക കല്പനകളും വാഗ്ദത്തങ്ങളും അതു പോലെ വിശ്വസിക്കുവാന്‍ അബ്രഹാം തയാറായി. ജീവിതാവസാനം വരെ ഒരു പരദേശിയെ പോലെ തന്റെ യാത്ര തുടര്‍ന്നത് തന്റെ വിളിയിലും ദൈവിക വാഗ്ദത്തങ്ങളിലും ഉള്ള വിശ്വാസം കാരണമാണ്.Abraham -3 : M A Joy, Malayalam video message FREE download

ദൈവം പറഞ്ഞത് ഉടനെ അനുസരിക്കുക! ദൈവത്തെ അനുസരിക്കുന്നതില്‍
അബ്രഹാമിനുള്ള മുന്‍ഗണനയും ഉത്സാഹവും ഒന്ന് വേറെ തന്നെയായിരുന്നു. ദൈവത്തെ സേവിക്കുവാന്‍ ആത്മീയ അച്ചടക്കം എത്രത്തോളം വിശ്വാസികള്‍ക്ക് വേണമെന്ന്  മനസിലാക്കാന്‍ അബ്രഹാമിനുണ്ടായിരുന്ന സവിശേഷ സ്വഭാവ ഗുണങ്ങള്‍ അല്പം കൂടെ സൂക്ഷ്മമായി പരിശോധിക്കുന്നത് നല്ലതാണ്.

ക്രമീകൃതമായ ദൈവീക ആരാധന അബ്രഹാമിന്റെ യാത്രയില്‍ ഉടനീളം മുടങ്ങാതെ കാണുന്ന മറ്റൊരു സവിശേഷതയാണ്.
ആരാധന പ്രധാനപ്പെട്ടതും ചിലവുള്ളതുമാണ്. എന്നാല്‍ ദൈവത്തോടുള്ള ബന്ധം ഒരു കാരണവശാലും കുറഞ്ഞുപോകാതിരിക്കാന്‍ അബ്രഹാം കാണിച്ച ഉത്സാഹം അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ സമ്പന്നതയെ എടുത്തു കാണിക്കുന്നതാണ്.

അബ്രഹാമിന്റെ ദൈവം എന്ന് അറിയപ്പെടാന്‍ സ്വര്‍ഗത്തിലെ ദൈവം ഇഷ്ടപ്പെടുന്നതിന്റെ കാരണവും മറ്റൊന്നായിരിക്കില്ലല്ലോ. എങ്ങനെ പരിശോധിച്ചാലും അബ്രഹാമിന്റെ ജീവിതം നമുക്ക് ദൈവത്തെ സമര്‍പ്പണത്തോടെ സേവിക്കുന്നതില്‍ ഇന്നും ഒരു മാതൃകയും പ്രചോദനവുമാണ്‌. പ്രഭാഷണം ശ്രവിച്ചാലും..

Comment viewing options

Select your preferred way to display the comments and click "Save settings" to activate your changes.

very good inspereting message

very good inspereting message thanks brother