Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

തേജസ്സുള്ള അവകാശത്തിന്റെ പ്രത്യാശ

Your rating: None Average: 5 (1 vote)
    Links:
Dr. Alexander Kurian
Info:
Speaker: ഡോ. അലക്സാണ്ടര്‍ കുര്യന്‍
കാറ്റഗറി: Study
Subjects: പ്രത്യാശ, ആത്മീക നന്മകള്‍, അവകാശം
Uploaded On: Jun 5, 2010
Views: 1056, Comments: 0
Download Media:
   File Type: flv
   File Size: 214.61 MB

Login or Register to Download!

"അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒടുവില്‍ വരെയും സമരം ചെയ്യും!" - മലയാളി പലകുറി കേട്ടിരിക്കാന്‍ സാദ്ധ്യതയുള്ള അവകാശ പ്രഖ്യാപന വാക്യം!

അവകാശം ജന്മനാ (സ്ഥാനീയമായി) ലഭിക്കുന്നതാണ്. അത് വിലകൊടുത്തു വാങ്ങേണ്ടതില്ല. സ്വന്തമാക്കി അനുഭവിച്ചാല്‍ മതി. എന്നാല്‍ അത് സ്വന്തമാക്കി - അവകാശപ്പെടുത്തി - എടുക്കേണ്ടത് അവനവന്റെ ചുമതല. ആത്മീയ കാര്യത്തിലും ഇതു ശരിയാണ്.

വീണ്ടും ജനനത്താല്‍ ദൈവ കുടുംബത്തില്‍ അംഗമായിത്തീര്‍ന്ന ഒരു വ്യക്തി സ്വര്‍ഗീയ പൌരന്‍ എന്ന നിലയില്‍ ദൈവിക സ്വത്തിന്റെ അവകാശി കൂടെയാണ്. കൂടാതെ അനേക ആത്മീക നന്മകള്‍ ഈ ഭൂമിയില്‍ നാം അനുഭവിക്കേണ്ടതിന് ദൈവം നമുക്ക് ഒരുക്കിയിട്ടുണ്ട്. അത് നമ്മുടെ കൈവശ സ്വത്തായി തീരണമെങ്കില്‍ - പ്രായോഗിക ജീവിതത്തില്‍ പ്രയോജനപ്പെടുത്തണമെങ്കില്‍ -  നാം വിശ്വാസത്താല്‍ അത് പ്രാപിക്കണം. അതായത് ദൈവ വചനത്തിലും വാഗ്ദത്തങ്ങളിലും പൂര്‍ണമായി ആശ്രയിച്ചു മുന്നേറുമ്പോള്‍ ഈ അനുഗ്രഹങ്ങള്‍ ഒക്കെയും നമുക്ക് പ്രാപിക്കുവാന്‍ കഴിയും. അവ നമ്മുടെ അവകാശങ്ങള്‍ തന്നെ എന്ന് നാം തിരിച്ചറിയും! ഇതത്രേ ഒരു ദൈവ പൈതലിനു ഈ ഭൂമിയില്‍ മുറുകെപ്പിടിക്കാന്‍ ഉള്ള അവകാശത്തിന്റെ പ്രത്യാശ..!!


ഡോ. അലക്സാണ്ടര്‍ കുര്യന്‍ വിശദമാകുന്നു.