Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

കരുതും ദൈവം

Your rating: None Average: 3.7 (3 votes)
    Links:
Info:
Speaker:
കാറ്റഗറി: Kids Corner
Subjects: ഗാനം, കുട്ടികള്‍കുള്ള ഗാനം, ആക്ഷന്‍ സോംഗ്
Uploaded On: Aug 4, 2010
Views: 2230, Comments: 0
Download Media:
   File Type: flv
   File Size: 9.21 MB

Login or Register to Download!

മനസിന്റെ ഉള്ളിലെ നീറുന്ന അവസ്ഥ പുറത്തു പറയാനാവാതെ കുഞ്ഞുങ്ങള്‍ പല സാഹചര്യങ്ങളിലും വിഷമിക്കുന്നത് കണ്ടിട്ടുണ്ട്. ഒരു പക്ഷേ മാതാ പിതാക്കളോ അദ്ധ്യാപകരോ അവരെ വേണ്ടപോലെ മനസിലാക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാകാം അവരുടെ സ്ഥിതി ഇങ്ങനെ കൂടുതല്‍ വഷളാകുന്നത്. Cast your burden! Malayalam video FREE download, kaithiri.com

കുരുന്നിലേ തകര്‍ന്നു പോയ ഹൃദയം വീണ്ടും കരുത്തുറ്റതാക്കാന്‍ ഏറെ പണിപ്പെടേണ്ടി വരും. ആ നിസ്സഹായാവസ്ഥ അവരില്‍ വരുത്തിയ സാരമായ കേടുപാടുകളെക്കുറിച്ച് അറിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പക്ഷേ അവര്‍ക്ക് വിലപിക്കേണ്ടിയും വരാം!

ചെറുപ്പത്തില്‍ തന്നെ കുഞ്ഞുങ്ങളില്‍ ദൈവാശ്രയ ബോധം വളര്‍ത്തുക എന്നതാണ് ഇതിനുള്ള പോംവഴി. ദൈവം അവരെയും കരുതുന്നുണ്ടെന്നും അവരുടെ നിസ്സാര പ്രശ്നങ്ങളില്‍ പോലും ദൈവം ശ്രദ്ധിക്കുന്നു എന്നും ദൈവത്തില്‍ ആശ്രയിച്ചാല്‍ അവിടുന്ന്‌ അവരെ സഹായിക്കുമെന്നും ഉള്ള ബോധം അവരില്‍ ആത്മ വിശ്വാസവും ദൈവിക കാര്യങ്ങളിലുള്ള താല്‍പര്യവും വളര്‍ത്തും എന്ന് പറയേണ്ടതില്ലല്ലോ.

മാത്രമല്ല യഥാര്‍ത്ഥ വിശ്വാസത്തിലൂടെ ദൈവത്തെ അറിയാനുള്ള അവസരവും ഈ പരിചയം നേടിക്കൊടുക്കും. അതിനുള്ള വഴി ചെറുപ്പത്തിലെ തുറന്നു കൊടുക്കേണ്ടത് അവരുടെ ശോഭനമായ ഭാവിക്ക് അത്യാവശ്യമാണ്.

ഇവിടെയിതാ കൊച്ചു കൂട്ടുകാര്‍ക്ക് പാടുവാനും ഓര്‍മയില്‍ സൂക്ഷിക്കുവാനുമായി ഒരു കൊച്ചു കോറസ്..! പാട്ടിനൊപ്പം ഒരു വാക്യവും പഠിക്കാം ..

"അവന്‍ നിങ്ങള്‍ക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേല്‍  ഇട്ടുകൊള്‍വിന്‍" (1 പത്രോസ് 5:7)



Cast your burden unto Jesus
He cares for you!

Higher higher
Higher higher higher
Higher higher lift Jesus higher

lower lower
lower lower lower
lower lower stomp Satan lower