Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

നമുക്ക് ആഘോഷിക്കാം..!

Your rating: None Average: 4.3 (3 votes)
    Links:
Info:
Speaker:
കാറ്റഗറി: Kids Corner
Subjects: ഗാനം, കുട്ടികള്‍ക്കുള്ള ഗാനം
Uploaded On: Dec 24, 2010
Views: 2735, Comments: 0
Download Media:
   File Type: flv
   File Size: 10.15 MB

Login or Register to Download!

എവിടെ നോക്കിയാലും ഇപ്പോള്‍ ആഘോഷത്തിന്റെ മൂഡിലാണ്.. നക്ഷത്രങ്ങള്‍ കത്തിച്ചും പാട്ടുകള്‍ പാടിയും സമ്മാനങ്ങള്‍ കൈമാറിയും.. വിരുന്നും സല്‍ക്കാരങ്ങളും.. സന്തോഷം പങ്കിട്ടും... അങ്ങനെ ആഘോഷങ്ങള്‍ നാടെങ്ങും തകര്‍ക്കുകയാണ്... അതൊരു പ്രത്യേകതയുള്ള അനുഭവം തന്നെയാണല്ലേ? എന്തെങ്കിലും വിശേഷതയുണ്ടെങ്കിലേ നാം ആഘോഷിക്കാറുള്ളൂ.. അതുകൊണ്ട് തന്നെ വിശേഷ ദിവസങ്ങള്‍ അടുക്കുമ്പോള്‍ നാം കാത്തിരിക്കാറുണ്ട്.. ആഘോഷിക്കാന്‍...Celebrate - Kinds song

ഇതുപോലെ എല്ല്ലാദിവസവും ആയിരുന്നെങ്കിലോ എന്നു നാം ആഗ്രഹിക്കാറുണ്ട്.. പക്ഷേ, വിശേഷ ദിവസങ്ങള്‍ വല്ലപ്പോഴുമേ വന്നു ചേരാറുള്ളൂ... അപ്പോള്‍ എന്തു ചെയ്യാന്‍? അപ്പോഴാണ് ആഘോഷങ്ങള്‍ കൃത്രിമമായി ഉണ്ടാക്കുന്നത്‌.. പക്ഷേ, അങ്ങനെ നമ്മളായിട്ട് ഉണ്ടാക്കിവയ്ക്കുന്ന 'വിശേഷങ്ങള്‍' പലപ്പോഴും മാതാപിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും വലിയ തലവേദനയായിരിക്കും സൃഷ്ടിക്കുന്നത് അല്ലേ....

കൂട്ടുകാരെ, പുറമെയുള്ള ആഘോഷങ്ങളേക്കാള്‍ അര്‍ത്ഥമുള്ളതാണ് സന്തോഷം നിറഞ്ഞു കവിയുന്ന ഒരു ഹൃദയം എന്നാണ് ദൈവ വചനം പറയുന്നത്. "സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം."  (സദൃശ വാക്യങ്ങള്‍ 15 : 15). അതായത് നിറഞ്ഞ സംതൃപ്തിയും സമാധാനവും നമ്മുടെ ഉള്ളില്‍ ഉണ്ടെങ്കില്‍ നാം എപ്പോഴും ഒരു ആഘോഷത്തിന്റെ മൂഡില്‍ ആയിരിക്കും. അത് മറ്റുള്ളവരെയും സന്തോഷിപ്പിക്കും.. അനുഗ്രഹത്തിലേക്ക് നയിക്കും.


ഈ സന്തോഷം നേടുക പക്ഷേ അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഇതു നമ്മളെക്കൊണ്ട് സാധിക്കുന്ന കാര്യമല്ല. പക്ഷേ, ദൈവത്തിനു കഴിയും. എങ്ങനെയെന്നോ? നാം ഒരിക്കലും സന്തോഷം അനുഭവിക്കാതിരിക്കാന്‍ വേണ്ടി നമ്മളെ തെറ്റില്‍ ചാടിക്കുന്ന പാപ സ്വഭാവത്തിന് ആദ്യം മാറ്റം വരണം.. അതിനു ശേഷം ദൈവം നമ്മോടു കൂടെ ഹൃദയത്തില്‍ വസിക്കണം... അങ്ങനെയെങ്കില്‍ ഒരു പുതിയ ജീവിതവും സ്വഭാവവും നിങ്ങള്‍ക്കും ലഭിക്കും..
"ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീര്‍ന്നിരിക്കുന്നു." (2 കൊരിന്ത്യര്‍ 5 :17)

ഓര്‍ക്കുന്നുണ്ടോ, ക്രിസ്മസ് നാളില്‍ കുഞ്ഞായി ജനിച്ച കര്‍ത്താവായ യേശു ക്രിസ്തു പിന്നീട് ക്രൂശില്‍ മരിച്ചത്... അത് ഈ പാപ സ്വഭാവത്തില്‍ നിന്ന് എല്ലാ കൂട്ടുകാരെയും രക്ഷിക്കുന്നതിനാണ്. അതിനു കര്‍ത്താവിന് കഴിയും.. അതുകൊണ്ടാണ് അവിടുന്ന്‌ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റത്.. അവിടുന്ന്‌ ഇന്നും ജീവിക്കുന്നുണ്ട്.. നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടി... അതുകൊണ്ട് ആ യേശു കര്‍ത്താവു കൂടെയുണ്ടെങ്കില്‍ നമുക്കും എപ്പോഴും സന്തോഷിക്കാം..  എന്താ റെഡിയാണോ? എങ്കില്‍ കമോണ്‍..... നമുക്ക് ആഘോഷിക്കാം!


Celebrate Jesus celebrate
Celebrate Jesus celebrate
Celebrate Jesus celebrate
Celebrate Jesus celebrate
He is risen He is risen
And He lives forevermore
He is risen He is risen
Come on and celebrate
Come on and celebrate
Come on and celebrate
The resurrection of the Lord