Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

'ഇമ്മിണി ബല്യ' രാജാവ്

Your rating: None Average: 3 (2 votes)
    Links:
Download Media:
   File Type: flv
   File Size: 10.58 MB

Login or Register to Download!

കൊച്ചു കൂട്ടുകാരോട് ഒരു ചോദ്യം: രാജാക്കന്മാരുടെ രാജാവും കര്‍ത്താക്കന്മാരുടെ കര്‍ത്താവും ആരാണ് ?
- ങേ! എന്ന് വച്ചാല്‍ ?? King of Kings: Malayalam kids video FREE down load

പറയാം.. ഒരു രാജ്യത്തെ മുഴുവന്‍ ജനങ്ങളും ബഹുമാന പൂര്‍വ്വം അനുസരിക്കേണ്ട വ്യക്തിയാണ് അവിടുത്തെ രാജാവ്‌, അല്ലെങ്കില്‍ ഭരണാധികാരി. അതു പോലെ എല്ലാ രാജ്യങ്ങളിലെയും രാജാക്കന്മാരും അധികാരികളും ബഹുമാനിക്കേണ്ട, അനുസരിക്കേണ്ട ഒരു വ്യക്തി വേറെ ഉണ്ട്. അതാരാണ് ?

- അതു പിന്നെ, ദൈവമല്ലാതെ ആരായിരിക്കും?

അതെ, സര്‍വ ശക്തനായ ദൈവം ഈ ഭൂമിക്കും ആകാശത്തിനും സ്വര്‍ഗത്തിനും എല്ലാം അധികാരിയായി വാഴുന്നുണ്ട്. അതു നാം കണ്ണുകൊണ്ട് കാണുന്നില്ലെന്ന് മാത്രം. എന്നാല്‍ അവിടുന്ന്‌ തന്നെ നമുക്ക് കാണാന്‍ സാധിക്കുന്ന ഒരു മനുഷ്യനായി ഒരിക്കല്‍ ഈ ഭൂമിയില്‍ വരികയുണ്ടായി.  അതാണ് കര്‍ത്താവായ യേശു ക്രിസ്തു.

വര്‍ഷങ്ങള്‍ക്കും മുന്‍പ്‌ ബേതലഹേമില്‍ നമ്മെപ്പോലെ ഒരു കുഞ്ഞായി അവിടുന്ന്‌ ജനിച്ചു വളര്‍ന്നു. പാപം ഒന്നും ചെയ്യാതെ തന്നെ അവിടുന്ന്‌ ജീവിച്ചു. പക്ഷേ, ദുഷ്ടരായ മനുഷ്യര്‍ ക്രൂശില്‍ തറച്ചു കൊന്നു കളഞ്ഞു. എന്നാല്‍ അവിടുന്ന്‌ ദൈവമായത് കൊണ്ട് മരണ ശേഷം വീണ്ടും ഉയിര്‍ത്ത് എഴുന്നേറ്റു. അങ്ങനെ ഉയിര്‍ത്ത
തുകൊണ്ട്  താന്‍ മാത്രം കര്‍ത്താവു -അധികാരമുള്ള ദൈവം - ആണെന്ന് തെളിയിച്ചു. ആ യേശു കര്‍ത്താവു ഇന്നും സ്വര്‍ഗത്തില്‍ ജീവിക്കുന്നുണ്ട്.

ഈ സത്യം മനസിലാക്കിയവര്‍ എല്ലാവരും അവനെ സ്വന്തം ജീവിതത്തില്‍ കര്‍ത്താവായി സ്വീകരിച്ചു അവന്റെ വചനങ്ങളെ അനുസരിച്ച് ജീവിക്കുന്നു. ചെറിയവരായാലും വലിയവരായാലും നമുക്കെല്ലാം അനുസരിക്കാന്‍ ഒരു ദൈവമേ ഉള്ളൂ. അവിടുന്നായിരിക്കട്ടെ നമ്മുടെ രാജാവ്! കൂട്ടുകാരെ, ആ ദൈവത്തെ അനുസരിച്ചു ജീവിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടോ?


King of kings & Lord of lords
Glory hallelujah!
Jesus Prince of peace
Glory hallelujah!