Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

മഹോന്നതനാം യേശുവേ!

Your rating: None Average: 2 (1 vote)
    Links:
Info:
Speaker:
കാറ്റഗറി: Songs
Subjects: യേശു ക്രിസ്തു, ന്യായവിധി, ഗാനം, കര്‍ത്താവ്
Uploaded On: Jul 13, 2010
Views: 1894, Comments: 0
Download Media:
   File Type: flv
   File Size: 21.48 MB

Login or Register to Download!
അത്യുന്നതനായ യഹോവയെ സ്വര്‍ഗത്തില്‍ ദൂതന്മാര്‍ സ്തുതിക്കുന്നു. അവന്റെ വിശുദ്ധന്മാര്‍ അവിടുത്തെ ആരാധിക്കുന്നു. രാജാധി രാജാവും കര്‍ത്താധി കര്‍ത്താവും അവിടുന്നാണ്. സ്വര്‍ഗത്തിലും ഭൂമിയിലും സകല അധികാരങ്ങളും അവിടുത്തേക്കാണ്. അവന്‍ മഹോന്നതന്‍! അവനെ വാഴ്ത്തുക..!!  ആഹ്വാനം സകല മനുഷ്യരോടുമാണ്.. പക്ഷേ, ഈ പരിശുദ്ധനായ ദൈവം ഇന്ന് നമുക്ക് വെളിപ്പെട്ടതെങ്ങനെ? അവന്‍ മഹോന്നതന്‍ എന്ന് നാം അറിയുന്നതെങ്ങനെ?
M E Cherian song : Malayalam Video, malayalam audio, kaithiri.com
അവന്‍ ഒരിക്കല്‍ പാപത്താല്‍ നശിച്ച ഈ നീച ഭൂമിയിലേക്ക് ഒരു ദാസനായി വരികയുണ്ടായി. സകല മനുഷ്യരെയും രക്ഷിക്കുവാന്‍ ദൈവത്തിനു മുന്‍പില്‍ വില കൊടുക്കുവാന്‍ സമ്പൂര്‍ണ്ണ മനുഷ്യനായി അവന്‍ അയക്കപ്പെട്ടു - സമ്പൂര്‍ണ്ണ ദൈവമായിരിക്കുമ്പോള്‍ തന്നെ. അവന്‍ നമ്മുടെ ഇടയില്‍ ജീവിച്ചു. നാം എന്നേയ്ക്കുമുള്ള ജീവനില്‍ പ്രവേശിക്കേണ്ടതിന്  അവിടുന്ന്‌ നമുക്കായി മരിച്ചു. എങ്കിലും അവിടുന്ന്‌ ദൈവമാകയാല്‍ ഉയിര്‍ത്തെഴുന്നേറ്റു. അങ്ങനെ താന്‍ തന്നെ - താന്‍ മാത്രം - എല്ലാവര്‍ക്കും കര്‍ത്താവു എന്ന് സാക്ഷ്യം നല്‍കി! സ്വര്‍ഗീയ ജീവനി
ലേക്കുള്ള വഴി അവിടുന്ന്‌ നമുക്കായ് തുറന്നു തന്നു. അവനാണ് കര്‍ത്താവായ യേശു ക്രിസ്തു!

ഇന്ന് അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് പാപ മോചനവും, നിത്യ ജീവനും ആണ് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത്. അവര്‍ക്ക് പിന്നെ പാപത്തെ പേടിക്കേണ്ടതില്ല. ലോകം, ജഡം, പിശാചു എന്നീ ഘോര ശത്രുക്കളെ അവിടുന്ന്‌ ക്രൂശില്‍ വച്ചു തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. 'അവനില്‍ ജീവിക്കുന്നവര്‍' ഇന്ന് സകലത്തിലും വിജയം പ്രാപിക്കുന്നു.!!

പ്രിയ സ്നേഹിതാ, ഇതുപോലൊരു കര്‍ത്താവിനെ താങ്കള്‍ അറിഞ്ഞിട്ടുണ്ടോ? അവനെ കര്‍ത്താവായി മഹത്വപ്പെടുത്തുവാന്‍ താങ്കളുടെ ജീവിതം കൊണ്ട് സാധിക്കുന്നുണ്ടോ? ഇല്ലെങ്കില്‍... - സൂക്ഷിക്കുക! വായ് കൊണ്ടുള്ള വെറും പറച്ചില്‍ അല്ല, ഹൃദയംഗമായ സ്വീകരണവും
ജീവിതം കൊണ്ടുള്ള സാക്ഷീകരണവും ആണിവിടെ ആവശ്യം. അവനെ ത്യജിച്ചു കളയുന്നവര്‍ നിശ്ചയമായും നിത്യ നാശം എന്ന ശിക്ഷാവിധി അനുഭവിക്കേണ്ടി വരും!. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ന്യായകര്‍ത്താവ് ആകുവാന്‍ വേണ്ടിയും കൂടെയാണ് അവിടുന്ന്‌ ഉയിര്‍ത്തു ജീവിക്കുന്നത്. അവനെ നമ്മുടെ കര്‍ത്താവായി അംഗീകരിക്കേണ്ടത് ഇന്നാണ്.. അതേ, അവന്‍ മഹോന്നതന്‍ തന്നെ.!!!


മഹോന്നതനാം യേശുവേ രാജാധി രാജാവേ
സമ്പൂര്‍ണ്ണ ദൈവ മനുഷ്യന്‍ , നീ വാഴ്ക - യേശുവെ

വിണ്ണില്‍ പ്രധാനി ആയ നീ വിരോധികള്‍ക്കായി
മണ്ണില്‍ ഇറങ്ങി മരിച്ചു, നീ വാഴ്ക - യേശുവേ

ലോകം ജഡം പിശാചെന്ന ഘോര വൈരികളെ
ജയിച്ചു ഹാ കീഴടക്കി, നീ വാഴ്ക - യേശുവേ

മര്‍ത്യര്‍ ഞങ്ങള്‍ അമര്‍ത്യരായ് നിത്യവും വാഴുവാന്‍
ജീവവാതില്‍ തുറന്നതാല്‍ നീ വാഴ്ക - യേശുവേ



ഗാന രചന: എം. ഇ. ചെറിയാന്‍