Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

നിറയുന്ന സമാധാനം!

Your rating: None Average: 5 (1 vote)
    Links:
M A Joy
Info:
Speaker: എം. എ. ജോയ്
കാറ്റഗറി: Messages
Subjects: സമാധാനം, പ്രത്യാശ, പുനരാഗമനം
Uploaded On: Aug 4, 2010
Views: 1830, Comments: 0
Download Media:
   File Type: flv
   File Size: 40.76 MB

Login or Register to Download!

ഓരോ ദിവസവും പിറന്നു വീഴുന്നത് എന്തെല്ലാം ദുര്‍ വര്‍ത്തമാനങ്ങളുമായാണ് അല്ലേ? ചുറ്റിലും നടമാടുന്ന അനര്‍ത്ഥ സംഭവങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍  ഒന്നാശ്വസിക്കുവാന്‍ നമുക്ക് വകയുണ്ടോ? എന്തിനു, നമ്മുടെ ഓരോരുത്തരുടെയും ഭാവി ഇവിടെ സുരക്ഷിതമാണെന്ന് കരുതാന്‍ സാധിക്കുമോ?Peace: Malayalam Christian Video FREE Download, Malayalam Message M A Joy, kaithiri.com

സമാധാനം അന്വേഷിക്കുന്ന വ്യക്തികള്‍ക്ക് അതിവിടെ നിന്നും ലഭിക്കില്ല എന്ന് ഉറപ്പിച്ചു പറയുകയാണ്‌ ദൈവ വചനം. ഈ ലോകവും അതിലുള്ള സകലവും ന്യായവിധിക്കായി സൂക്ഷിക്കപ്പെട്ടിരിക്കയാണ്. അതിനുള്ള സമയം കുതിച്ചെത്തിക്കൊണ്ടിരിക്കുന്നു! പാപം വാഴുന്ന - നാശത്തിലേക്ക് മുന്നേറുന്ന - ഈ ലോകത്തിനു സമാധാനം നല്‍കുവാന്‍ കഴിയുകയില്ല. എന്നാല്‍ ഈ ലോകത്തിനും അപ്പുറം നിലനില്‍ക്കുന്ന സമാധാനം നല്കാന്‍ കഴിവുള്ള ഒരു വ്യക്തിയെ പരിചയപ്പെടുത്തുകയാണ് പ്രഭാഷകന്‍.

കര്‍ത്താവായ യേശു ക്രിസ്തു ശിഷ്യന്മാരോട് പറഞ്ഞു: "നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തില്‍ വിശ്വസിപ്പിന്‍, എന്നിലും വിശ്വസിപ്പിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്ടു; ഇല്ലെങ്കില്‍ ഞാന്‍ നിങ്ങളോടു പറയുമായിരുന്നു. ഞാന്‍ നിങ്ങള്‍ക്കു സ്ഥലം ഒരുക്കുവാന്‍ പോകുന്നു. ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിയാല്‍, ഞാന്‍ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും" (യോഹന്നാന്‍ 14:1-3)

തന്നില്‍ സമ്പൂര്‍ണമായി വിശ്വസിച്ചു ആശ്രയിക്കുന്ന വ്യക്തിക്ക് പാപ മോചനവും, നിത്യ ജീവനും, ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും നിറഞ്ഞ സമാധാനവും ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവായ ക്രിസ്തു അരുളിച്ചെയ്യുന്നു എന്നാണ് ഇതിന്റെ സാരം.! ശ്രദ്ധിച്ചാലും..


(വീഡിയോ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പേ റെക്കോര്‍ഡ്‌ ചെയ്തിട്ടുള്ളതാണ്‌.)