Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

സമാധാന പ്രഭു വിളിക്കുന്നു...

No votes yet
    Links:
John Sebastian
Info:
Speaker: ജോണ്‍ സെബാസ്റ്റ്യന്‍
കാറ്റഗറി: Messages
Subjects: സമാധാനം, സുവിശേഷം, ആത്മരക്ഷ
Uploaded On: Dec 6, 2010
Views: 1509, Comments: 0
Download Media:
   File Type: flv
   File Size: 53.08 MB

Login or Register to Download!

"ലോകത്തിലെ ഒരു പ്രധാന മന്ത്രിക്കും പ്രസിഡണ്ടിനും ഒരു ലോക മഹായുദ്ധം ഉണ്ടാകുമോ എന്ന ഭയം ഇല്ലാതെ സമാധാനമായി കിടന്നു ഉറങ്ങാന്‍ കഴിയുന്നില്ല.." - മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ആയിരുന്ന ശ്രീ. റൊണാള്‍ഡ് ‌റൈഗന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു പറഞ്ഞ വാക്കുകളാണിവ. സാധാരണക്കാരായ ആളുകളുടെയും കാര്യം വിഭിന്നമല്ല. ഒന്നല്ലെങ്കില്‍ മറ്റൊരു പ്രശ്നം ഓരോ നിമിഷവും വീര്‍പ്പുമുട്ടിച്ചു കൊണ്ടിരിക്കുന്നു.. അതുകൊണ്ട് ലോകസമാധാനവും അഭ്യന്തര പ്രശ്നങ്ങളും തല്ക്കാലം അവിടെ നില്‍ക്കട്ടെ.. നമ്മുടെ വ്യക്തി ജീവിതങ്ങളെത്തന്നെ ഒന്ന് പരിശോധിച്ച് നോക്കാം. സാഹചര്യങ്ങള്‍ക്കതീതമായി, ഏത് പ്രശ്നങ്ങളെയും അതിജീവിക്കാന്‍ ശക്തി നല്‍കുന്ന, നിലനില്‍ക്കുന്ന ഒരു സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ടോ?Prince of Peace - Malayalam video message by John Sebastian

"ഹോ, ഒരു സമാധാനവുമില്ല!" എന്ന് പറഞ്ഞു വിലപിക്കുന്ന എത്രയോ പേരെ കാണാന്‍ കഴിയുന്നു നമുക്ക് ചുറ്റും... സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെട്ടു സാഹചര്യങ്ങള്‍ നയിക്കുന്നത് പോലെ അങ്ങു ജീവിച്ചു പോകുന്നു പലരും.. കാരണം അവര്‍ ആഗ്രഹിക്കുന്ന സമാധാനം അവരുടെ പരിധിക്കപ്പുറം അങ്ങെവിടെയോ ആണ്... അത് നേടിയെടുക്കുവാന്‍ ഒരു മാര്‍ഗവും കാണുന്നില്ല.. പക്ഷേ, ആഗ്രഹമുണ്ട്.. അപ്പോള്‍ എന്തു ചെയ്യാന്‍ കഴിയും?


അന്തരീക സമാധാനത്തിനു വേണ്ടിയാണ് പല നിലകളിലുള്ള പ്രവൃത്തികളില്‍ മനുഷ്യന്‍ ഏര്‍പ്പെടുന്നത്. മതമോ മദ്യമോ മറ്റെന്തുമോ ആ സമാധാനം നല്‍കും എന്നുള്ള പ്രതീക്ഷകള്‍ പക്ഷേ ഒരു നാള്‍ തകര്‍ന്നടിയും. കാരണം അവയ്ക്കൊന്നും നിലനില്‍ക്കുന്ന ഒരു സമാധാനം ഹൃദയങ്ങളില്‍ നിറയ്ക്കുവാന്‍ സാധിക്കുകയില്ല എന്നത് തന്നെ. സാഹചര്യങ്ങള്‍ എല്ലാം 'ഓക്കെ' ആയിരിക്കുമ്പോള്‍ തോന്നുന്ന ആശ്വാസം യഥാര്‍ത്ഥ സമാധാനമല്ല. കാര്യങ്ങളെല്ലാം എല്ലാം നാമുക്കെതിരായി, പ്രതീക്ഷകളെല്ലാം തകരുമ്പോള്‍, പ്രശ്നങ്ങള്‍ അങ്ങടിക്കുന്ന കൊടുംകാറ്റു പോലെ അലറുമ്പോഴും 'എന്നെ അത് ബാധിക്കുകയില്ല' എന്ന് പറഞ്ഞു ആശ്വസിക്കാന്‍ കഴിയുന്ന സ്ഥിരതയുള്ള ഒരു മാനസികാവസ്ഥ നേടാന്‍ നിങ്ങളെ സഹായിക്കുന്ന ഒന്നാണ് സമാധാനം.


ഇത്തരത്തിലൊരു മാനസികാവസ്ഥ നേടിയെടുക്കുക പക്ഷേ, മനുഷ്യരാല്‍ സാദ്ധ്യമല്ല. കാരണം, മനുഷ്യന് പരിമിതികളുണ്ട് - മനസിനും. സകലത്തെയും - മനസിനെയും സാഹചര്യങ്ങളെയും - അറിയുന്ന, നിയന്ത്രിക്കുന്ന ഒരു ദൈവത്തിന്റെ ദിവ്യ സഹായം ഉണ്ടെങ്കില്‍ മാത്രമേ പരിമിതികള്‍ക്കകത്ത് ജീവിക്കുന്ന മനുഷ്യര്‍ക്ക് പരിമിതികള്‍ക്കതീതമായ ഒരു സമാധാനം നേടിയെടുക്കാന്‍ കഴിയൂ. ദൈവം അത് മനുഷ്യര്‍ക്ക്‌ വാഗ്ദാനം ചെയ്യുന്നുമുണ്ട്. സൌജന്യമായി.. അതായത് സമാധാനമുള്ള ഹൃദയം ഒരു സ്വപ്നമല്ല സത്യമാണ് ! അതെങ്ങനെയെന്ന് വിശദമാക്കുകയാണ് പ്രഭാഷകന്‍..