Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

രക്ഷ പ്രവൃത്തിയാലോ?

No votes yet
    Links:
Dr. Silas C Nair
Info:
Speaker: ഡോ. സൈലസ് സി. നായര്‍
കാറ്റഗറി: Messages
Subjects: നിത്യ ജീവന്‍, ആത്മരക്ഷ
Uploaded On: Jun 17, 2010
Views: 1740, Comments: 0
Download Media:
   File Type: flv
   File Size: 0 KB

Login or Register to Download!

നിത്യജീവന്‍ അഥവാ മരണാനന്തരം സ്വര്‍ഗ്ഗ പ്രവേശനം പ്രാപിക്കാന്‍ ആഗ്രഹം ഇല്ലാത്തവര്‍ കുറവ് തന്നെ അല്ലേ?. മിക്കവാറും അതിനായി തങ്ങളെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യുന്നു. ആത്മാര്‍ഥതയോടെ തന്നെ. എന്നാല്‍ അങ്ങനെയുള്ളവര്‍ക്ക് പറ്റുന്ന തെറ്റ് എന്താണെന്നോ, അവര്‍ സ്വന്തം പ്രവൃത്തിയാല്‍ മോക്ഷം - ആത്മരക്ഷ രക്ഷ - അന്വേഷിക്കുന്നു എന്നുള്ളത് തന്നെ!

ദൈവ വചനം വളരെ കൃത്യമായി പഠിപ്പിക്കുന്ന ഒരു സത്യമാണ് രക്ഷിക്കപ്പെടുവാന്‍ സ്വയ പ്രവൃത്തിയില്‍ ആശ്രയിക്കുന്ന ഒരു വ്യക്തിക്ക് കഴിയുകയില്ല എന്ന്. ദൈവിക അരുളപ്പാടുകള്‍ നേരിട്ട് പ്രാപിച്ചും പരിചയിച്ചും പോന്ന യഹൂദന് പോലും ഇതു ശരിയായി ഉള്‍ക്കൊള്ളുവാന്‍ പ്രയാസമായിരുന്നു. മര്‍ക്കോസിന്റെ സുവിശേഷം പത്താം അദ്ധ്യായം 17 മുതല്‍ 31 വരെ ഒന്ന് വായിച്ചു നോക്കുക. അവിടെ അതാ, കര്‍ത്താവായ യേശുവുമായി ഒരു യഹൂദന്‍ തന്റെ സംശയങ്ങള്‍ പങ്കു വെക്കുന്നു.. ആ സംഭാഷണത്തിന്റെ പൊരുള്‍  നമുക്ക് വിശദമാക്കിത്തരുന്നു ഡോ. സൈലസ് സി. നായര്‍ ഇവിടെ തന്റെ ലഘു പ്രഭാഷണത്തിലൂടെ.