Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

നിലയ്ക്കാത്ത സ്നേഹ ഗാനം...

Your rating: None Average: 4.5 (2 votes)
    Links:
Info:
Speaker:
കാറ്റഗറി: Songs
Subjects: ദൈവ സ്നേഹം, ഗാനം
Uploaded On: Jun 17, 2010
Views: 1379, Comments: 0
Download Media:
   File Type: flv
   File Size: 30.04 MB

Login or Register to Download!

ദൈവ സ്നേഹത്തെക്കുറിച്ച് എത്ര പാടിയിട്ടും എത്ര എഴുതിയിട്ടും ഇതുവരെ മതിവന്നിട്ടില്ല - ആ സ്നേഹം അനുഭവിച്ചവര്‍ക്കാര്‍ക്കും ! അതേ .. പാപത്തെ പൂര്‍ണമായി പരിഹരിക്കുവാന്‍ തന്നെത്താന്‍ ബലിയായി തന്ന സ്നേഹം! കഷ്ടതയില്‍ ഒരിക്കല്‍ പോലും കൈവിടാത്ത സ്നേഹം! ഇതു പോലൊരു സ്നേഹം മനുഷ്യരില്‍ ആര്‍ക്കും ഇല്ലല്ലോ..Athulyamaya sneham - song
ആ ദിവ്യ സ്നേഹം ആവോളം അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച ഒരു വ്യക്തി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:

"ക്രിസ്തുവിന്റെ സ്നേഹത്തില്‍ നിന്നു നമ്മെ വേര്‍പിരിക്കുന്നതാര്‍? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? മരണത്തിന്നോ ജീവന്നോ ദൂതന്മാര്‍ക്കോ വാഴ്ചകള്‍ക്കോ അധികാരങ്ങള്‍ക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തില്‍ നിന്നു നമ്മെ വേറുപിരിപ്പാന്‍ കഴികയില്ല എന്നു ഞാന്‍ ഉറെച്ചിരിക്കുന്നു." (റോമര്‍ 8:35, 38, 39)

 
അങ്ങനെയുള്ളവര്‍ പാടുന്നു, ഒരിക്കലും നിലയ്ക്കാത്ത സ്നേഹ ഗാനം...

അതുല്യമായ സ്നേഹമേ എന്നേശുവിന്‍ ദിവ്യ സ്നേഹം
തന്നെ ബലിയായ് തന്നവന്‍ എന്നെ നടത്തിടും

       എന്നേശുവിന്‍ ദിവ്യ സ്നേഹം!

എന്റെ പാപങ്ങള്‍ പൂര്‍ണമായ് പരന്‍ ചുമന്നു തീര്‍ത്താല്‍
എന്‍ ജീവിതം മുഴുവനും പരനു നല്‍കിടും

കൂട്ടുകാര്‍ പിരിഞ്ഞിടും ഉറ്റ ബന്ധുക്കള്‍ കൈവെടിയും
പോകില്ല എന്നെശുവേ നിന്നെ പിരിഞ്ഞു ഞാന്‍

ജീവ പുസ്തകം വിണ്ണിലെ പരന്‍ തുറന്നു നോക്കുമ്പോള്‍
നിന്‍ പേരതില്‍ ഉണ്ടോ എന്ന് നീയൊന്നു ചിന്തിക്കൂ..!