Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

ആത്മാവില്‍ ഒരു ധ്യാനഗീതം

Your rating: None Average: 4.7 (3 votes)
    Links:
Info:
Speaker:
കാറ്റഗറി: Inspiring Thoughts
Subjects: ധ്യാനം, ദൈവ വചനം, ഗാനം, ആശ്വാസം, അനുഗ്രഹം
Uploaded On: Sep 22, 2010
Views: 2463, Comments: 0
Download Media:
   File Type: flv
   File Size: 28.35 MB

Login or Register to Download!

കാര്‍മുകില്‍ നിറയുന്ന മാനം അശുഭ സൂചകം.. കനത്ത കാറ്റും കോളും തകര്‍ത്താടി പെയ്തൊഴിയുന്ന മഴയ്ക്ക്‌ നഷ്ടങ്ങള്‍ മാത്രം ബാക്കി... എന്നാല്‍ അതിനിടയ്ക്ക് എവിടെയോ ഒരു മഴവില്ല് തെളിയുമ്പോഴോ? മഴ മാറി അല്ലേ.. മാനം തെളിഞ്ഞു.. ഇനി ചിരിക്കാം..! Dhyanam : Maayalam videoo song FREE download

അതുപോലെ തന്നെ മനസ്സില്‍ തിങ്ങി നിറയുന്ന കദനത്തിന്റെ കാര്‍മുകില്‍ക്കെട്ടുകള്‍ ഒന്നൊന്നായി നമ്മെ ഭാരപ്പെടുത്തുമ്പോള്‍, തെളിമാനം നോക്കി കൊതിക്കുമ്പോള്‍, കുളിരേകുന്ന അനുഭവമായി പെയ്തിറങ്ങുന്ന ആ ദിവ്യ സ്നേഹ വചനങ്ങള്‍ കാതില്‍ മൃദുവായി മന്ത്രിക്കുന്നതെന്ത് എന്ന്‍ നിങ്ങള്‍ അറിയാറുണ്ടോ? അതിനായി അല്പമൊന്നു കാത്തിരിക്കാറുണ്ടോ?

ദൈവ വചനം! അതെന്റെ ധ്യാനഗീതമാണ്‌. അവിടുത്തെ വചനങ്ങള്‍ ഓരോന്നും ധ്യാനിക്കുമ്പോള്‍ എന്റെ മനസ് ശാന്തമാകുന്നു.!

ബലഹീനമായ എന്റെ കരങ്ങളെ അവിടുന്ന്‍ ശക്തമാക്കുന്നു... തകര്‍ന്ന എന്റെ ഹൃദയത്തെ അവിടുന്ന് ബലപ്പെടുത്തുന്നു.. മുറിവേറ്റ എന്റെ മനസിനെ അവിടുത്തെ സ്നേഹാതിരേകത്താല്‍ സുഖപ്പെടുത്തുന്നു.. ആ ദിവ്യ കൃപയുടെ സാമീപ്യം എനിക്ക് വീണ്ടും കരുത്തേകുന്നു.. അങ്ങനെ സുഖവും സന്തോഷവും അരുളുന്ന അവിടുത്തെ വചനങ്ങള്‍ എപ്പോഴും എന്റെ ധ്യാനമാകുന്നു.. വേദനയും ഭീതിയും അകറ്റുന്ന ദിവ്യാമൃതമാകുന്നു. ദിനം തോറും ..


"യഹോവയുടെ ന്യായപ്രമാണത്തില്‍ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍. അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവന്‍  ചെയ്യുന്നതൊക്കെയും സാധിക്കും. " (സങ്കീര്‍ത്തനം:1: 2-3)


അവിടുത്തെ വചനം വസിക്കുന്ന ഹൃദയങ്ങളില്‍ ദൈവ കൃപയുടെയും അനുഗ്രത്തിന്റെയും നീര്‍ച്ചാലുകള്‍ ഉണ്ടായിരിക്കും. അതു അനേകര്‍ക്ക്‌ അനുഗ്രഹമരുളും. ദൈവവും അവരോടു കൂടെ ഇരിക്കും.


സ്നേഹിതാ, അവിടുത്തെ ദിവ്യ കൃപകളെ അനുഭവിച്ചറിയാന്‍ ഇന്ന് താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? അവിടുത്തെ കൃപയുടെ വചനത്താല്‍ നിങ്ങളുടെ ഹൃദയം ധ്യാനാത്മകമോ?


ധ്യാനം, ധ്യാനം ധ്യാനലീനമെന്‍ മാനസം
മോദം, മോദ പൂരിതം ജീവിതം
തിരു സന്നിധിയില്‍ ഞാനണയുമ്പോള്‍
തിരു വചനാമൃതം നുകരുമ്പോള്‍

സ്നേഹം, സ്നേഹ സാന്ദ്രമെന്‍ ഹൃദയം

നാദം, നാദമോഹനം അധരം
തിരു രൂപം ഞാന്‍ കാണുമ്പോള്‍
തിരുമൊഴി കാതില്‍ നിറയുമ്പോള്‍

അറിയാ - തറിയാ - തറിയാതീ ഞാന്‍

അറിവിന്‍
നിറവാം അങ്ങയിലലിയും
അയലാഴിയതില്‍ ഒഴുകിവരും
ഒരു ചെറു ജലകണം അലിയും പോല്‍ ..


ഗാന രചന: ജോര്‍ജ് കോശി, മൈലപ്ര
നന്ദി: എ. വി. വിഷ്വല്‍ മീഡിയ (വീഡിയോ)