Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

ഞാന്‍ നിന്നെ സ്നേഹിക്കുന്നു...

Your rating: None Average: 5 (1 vote)
    Links:
Info:
Speaker:
കാറ്റഗറി: Songs
Subjects: സ്നേഹം, ദൈവസ്നേഹം, ഗാനം
Uploaded On: Oct 27, 2010
Views: 3460, Comments: 0
Download Media:
   File Type: flv
   File Size: 19.3 MB

Login or Register to Download!

"ഞാന്‍ നിന്നെ സ്നേഹിക്കുന്നു ..." - എന്തൊരു ഊഷ്മളമായ വാക്കുകള്‍ അല്ലെ?  ആത്മാര്‍ത്ഥമായ വ്യക്തി ബന്ധത്തിലെ സ്നേഹപ്രകടനം.. പലപ്പോഴും ഇതൊരു മോഹന വാഗ്ദാനമായിട്ടാണ്  നാം കേള്‍ക്കാറുള്ളത്.. ഇവിടെ പക്ഷെ, ജീവിതത്തില്‍ അനിതരസാധാരണമായ തീവ്രമായ തിക്താനുഭവങ്ങളിലൂടെ കടന്നു പോയ ഒരു വ്യക്തി തന്റെ ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ദൈവസ്നേഹത്തിനു പ്രതിപകരമായി അവിടുത്തെ മുന്‍പില്‍ അര്‍പ്പിക്കുന്ന നന്ദിയുടെയും സ്നേഹത്തിന്റെയും ഹൃദയപൂര്‍വമുള്ള ഏറ്റുപറച്ചില്‍ ആണ് !En Balamaya : Malayalam Video song FREE download, Mathew John

"എന്റെ
ബലമായ യഹോവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാന്‍ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു." (സങ്കീര്‍ത്തനം 18:1-2). യിസ്രായേലിന്റെ രാജാവും ദൈവത്തിന്റെ 'മനസറിഞ്ഞു' ജീവിച്ച വ്യക്തിയുമായ ദാവീദിന്റേതാണീ വാക്കുകള്‍ ..

ദൈവവുമായി അത്രയ്ക്ക് അടുത്തു ജീവിച്ച ഒരു വ്യക്തിയായിരുന്നു ദാവീദ്. സര്‍വശക്തനായ യാഹോവയുമായുള്ള തീവ്രമായ സ്നേഹബന്ധം അദ്ദേഹം അനുഭവിച്ചറിഞ്ഞിരുന്നു. ഏകാന്തതയില്‍, കഠിന ദു:ഖത്തില്‍, കാട്ടിലും, ഗുഹകളിലും, പാറയിടുക്കുകളില്‍ അങ്ങനെ ഓരോരോ പ്രതിസന്ധികളിലൂടെ മാറി മാറി ഓടിയലഞ്ഞപ്പോള്‍, തന്റെ ജീവിതത്തിന്റെ ആശാകേന്ദ്രമായി ദാവീദ് കണ്ടത് സര്‍വശക്തനായ ദൈവത്തെ ആയിരുന്നു. ജീവിതത്തിന്റെ അവസാനം വരെയും ഓരോരോ ഘട്ടങ്ങളില്‍ നേരിട്ട വലിയ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഈ സ്നേഹം നല്‍കുന്ന ബലം മതിയായിരുന്നു...


സിംഹത്തെയും കരടിയെയും മല്ലന്‍ ഗോലിയാത്തിനെയും ഒറ്റയ്ക്ക് നേരിടാന്‍ ദാവീദിനെ ശക്തിപ്പെടുത്തിയത് ഈ ദൈവമായിരുന്നു. വെറുമൊരു ആട്ടിടയനായിരുന്ന കൊച്ചു ദാവീദിനെ ദൈവം ഉപയോഗിച്ച ചരിത്രം ആരെയും ആവേശം കൊള്ളിക്കുന്നതാണ്. യിസ്രായേലിന്റെ രാജാവായി അവനെ ദൈവം തിരഞ്ഞെടുത്തു. അവിടുത്തെ മഹത്വത്തിന് വേണ്ടി ഉയര്‍ത്തി! ശത്രുക്കളുടെ പടയ്ക്ക് മുന്‍പില്‍ പതറാതെ, ആരുടെയും മുന്നില്‍ തല കുനിക്കാതെ, ദൈവത്തിന്റെ ശക്തിയിലും മഹത്വത്തിലും മാത്രം ആശ്രയിച്ച ദാവീദിന്റെ ചരിത്രം ഇന്നും അനേകര്‍ക്ക്‌ ഒരു പ്രചോദനമാണ്...


സംഭവ ബഹുലമായ അദ്ധേഹത്തിന്റെ ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ദൈവസ്നേഹത്തിന്റെ വിവരണമാണ് പതിനെട്ടാം സങ്കീര്‍ത്തനം. ഇതൊന്നു വായിക്കുമെങ്കില്‍ ദാവീദിന്റെ ഈ നല്ല ദൈവത്തെ നിങ്ങള്‍ക്കും മനസിലാക്കാം...
  (ഈ സങ്കീര്‍ത്തനം ഇവിടെ വായിക്കാം..)

എത്ര അടുത്ത സുഹൃത്തിനും കഴിയുന്നതിനെക്കാള്‍ ദൈവത്തിനു നമ്മെ മനസിലാക്കാ
നാവും.. സ്നേഹിതര്‍ക്കു നമ്മെ ആശ്വസിപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ ദൈവത്തിനു കഴിയും.. ഏത് സാഹചര്യത്തിലും ദൈവത്തില്‍ ആശ്രയിക്കുന്നവരെ അവിടുന്ന്‌ പരിപാലിക്കുന്നു. കണ്ണിലെ കൃഷ്ണമണി പോലെ അവിടുന്ന്‌ സൂക്ഷിക്കുന്നു... അമ്മയെപ്പോലെ സ്നേഹിക്കുന്നു...

ദാവീദിന്റെ വാക്കുകള്‍ ഗാനത്തിലൂടെ ...



എന്‍ ബലമായ നല്ല യഹോവേ
ഞാന്‍ നിന്നെ സ്നേഹിക്കുന്നു

യഹോവ എന്റെ ശൈലവും
കോട്ടയും എന്റെ രക്ഷകനും
എന്റെ ദൈവവും എന്നുടെ പാറയും
എന്റെ പരിചയും ഗോപുരവും

സ്തുത്യനാം യാഹേ കേള്‍ക്കേണമേ
ശത്രുവിങ്കല്‍ നിന്നും വിടുവിക്കണേ
മരണ പാശങ്ങളില്‍ ദു:ഖിതനാമീ
എന്നുടെ പ്രാണനെ കാത്തിടണേ


നന്ദി: 'ജുബല്‍സ്' (വീഡിയോ)