നൊമ്പരപ്പൂവില്‍ കിനിഞ്ഞ തേന്‍കണം
Speaker:
കാറ്റഗറി: Behind a song
Subjects: ഗാനം, ആശ്വാസം
Uploaded On: Sep 6, 2010
Views: 1927, Comments: 0
നൊമ്പരങ്ങള്‍ നമ്മെ മുറിപ്പെടുത്തുമ്പോള്‍, മറ്റാരും അറിയാതെ നമ്മുടെ ഹൃദയം നുറുങ്ങുമ്പോള്‍, നമ്മെ മനസിലാക്കുമെന്ന് നാം കരുതുന്നവര്‍ കൈവിടുമ്പോള്‍, കൂട്ടുകാര്‍ നടന്നകലുമ്പോള്‍, ആശ്വസിപ്പിക്കുന്ന - ധൈര്യപ്പെടുത്തുന്ന - ഒരു വാക്കിനായി കൊതിക്കുമ്പോള്‍.. ആരുണ്ട് നിങ്ങള്‍ക്കൊരു സഖിയായി ?
പാപം വഴിതെറ്റിച്ച ജീവിതങ്ങളെ പുതുക്കി നിര്‍മ്മിച്ച് ബലവും പ്രതീക്ഷയും നിറച്ച് വിജയപാതയില്‍ കൈപിടിച്ചു നടത്തുന്ന സ്നേഹ സമ്പന്നനായ പിതാവും സഖിയുമാണ് ദൈവം. സകല മനുഷ്യര്‍ക്കും ഈ ദൈവത്തെ അനുഭവിച്ചറിയാന്‍ കഴിയും.. അവിടുത്തെ സ്നേഹത്തിനും ആശ്വാസത്തിനും പരിധികളില്ല.. പരിമിതികളും ഇല്ല.. പക്ഷെ നമ്മുടെ ആശ്രയ മനോഭാവമാണ് ആ ദിവ്യ സാന്ത്വനത്തെ കൈക്കൊള്ളുന്നതിനും നിരസിക്കുന്നതിനും നിദാനം..
"യഹോവ നല്ലവന്‍ എന്ന് രുചിച്ചറിയുവിന്‍ " (സങ്കീര്‍ത്തനം 34:8); "ദൈവത്തോട് അടുത്തു ചെല്ലുവിന്‍; എന്നാല്‍ അവന്‍ നിങ്ങളോടെ അടുത്ത് വരും" (യാക്കോബ്: 4:8) എന്നിങ്ങനെയാണ് വചനത്തിന്റെ ആഹ്വാനം. പ്രതീക്ഷകള്‍ നിറഞ്ഞ, അനുഗ്രഹം അനുഭവിക്കുന്ന ഒരു ജീവിതത്തിലേക്ക് തിരിച്ചു വരുവാനുള്ള വഴിയും അത് തന്നെ..
വിരഹവേദനയുടെ തീച്ചൂളയിലൂടെ കടന്നു പോയപ്പോഴും പതറാതെ ദൈവത്തില്‍ ആശ്രയിക്കുകയും അനേകരുടെ നൊമ്പരങ്ങളില്‍ ആശ്വാസം അരുളിയ, ഇന്നും അനേകരെ ശക്തിപ്പെടുത്തുന്ന ലോക പ്രശസ്തമായ വരികള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്ത ഐറിഷുകാരനായിരുന്ന ജൊസഫ് സ്ക്രിവന്‍ എന്ന വ്യക്തിയുടെ ജീവിതാനുഭവങ്ങളിലൂടെ, ആ പ്രിയ ഗാനത്തിന്റെ പിന്നിലെ അത്ഭുത ചാലക ശക്തിയെക്കുറിച്ച്.. .
എന്ത് നല്ലോര്‍ സഖി യേശു പാപ ദു:ഖം വഹിക്കും
എല്ലാമേശുവോട് ചെന്നു ചൊല്ലിടുമ്പോള്‍ താന്‍ കേള്‍ക്കും
നൊമ്പരമേറെ സഹിച്ചു സമാധാനങ്ങള്‍ നഷ്ടം
എല്ലാമേശുവോട് ചെന്നു ചൊല്ലിടായ്ക നിമിത്തം
കഷ്ടം ശോധനകളുണ്ടോ ? എവിധ ദു:ഖങ്ങളും,
ലേശവുമധൈര്യം വേണ്ട ചൊല്ലാമേശുവോടെല്ലാം
ദു:ഖം സര്‍വ്വം വഹിക്കുന്ന, മിത്രം മറ്റാരുമുണ്ടോ ?
ക്ഷീണമെല്ലാമറിയുന്ന യേശുവോട് ചൊല്ലിടാം..
ഉണ്ടോ ഭാരം, ബലഹീനം? തുമ്പങ്ങളും അസംഖ്യം ?
രക്ഷകനല്ലോ സങ്കേതം, യേശുവോടറിയിക്ക
മിത്രങ്ങള്‍ നിന്ദിക്കുന്നുണ്ടോ? പോയ് ചൊല്ലേശുവോടെല്ലാം
ഉള്ളം കൈയിലീശന്‍ കാക്കും അങ്ങുണ്ടാശ്വാസമെല്ലാം..
നന്ദി: ശ്രീ. റെക്സന്‍ തോമസ്.
ജൊസഫ് സ്ക്രിവനെക്കുറിച്ച് അല്പം കൂടെ വിശദമായി ഇവിടെ വായിക്കാം.



