Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

ഇമ്മാനുവേല്‍ തന്‍

Your rating: None Average: 3.4 (5 votes)
    Links:
Info:
Speaker:
കാറ്റഗറി: Songs
Subjects: പാപമോചനം, ഗാനം
Uploaded On: Mar 30, 2010
Views: 3174, Comments: 0
Download Media:
   File Type: flv
   File Size: 19.78 MB

Login or Register to Download!

യേശു മരിച്ചതുകൊണ്ട്‌ ആര്‍ക്കു പ്രയോജനം ? അവന്‍ രക്തം ചിന്തിയത് ആരുടെയെങ്കിലും ഗുണത്തിനോ ?

ക്രൂശിതനായ ദൈവപുത്രന്റെ കഷ്ടാനുഭവങ്ങളെ ലോകമെങ്ങും ഓര്‍ക്കുന്ന മറ്റൊരു ആഴ്ചകൂടി വന്നു പോയിരിക്കുന്നു..


സത്യത്തില്‍ എന്തിനാണ് അവന്‍ മരിച്ചത് ? യേശു മരിച്ചതുകൊണ്ട്‌ ആര്‍ക്കു പ്രയോജനം ? അവന്‍ രക്തം ചിന്തിയത് ആരുടെയെങ്കിലും ഗുണത്തിനോ ?

ദൈവ വചനം എന്തു പറയുന്നു എന്ന് ശ്രദ്ധിക്കാം: "അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു" (1 യോഹന്നാന്‍ 1:7)

അതേ, നമ്മുടെ പാപങ്ങളുടെ മോചനത്തിനായി അവന്‍ കഷ്ടം സഹിച്ചു മരിച്ചു, നമ്മുടെ ശിക്ഷാവിധി അവന്‍ ഏറ്റെടുത്തു.. ഇതു നിങ്ങള്‍ക്ക് വിശ്വസിക്കാം: "അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു." (കൊലോസ്സ്യര്‍ 1:14)

ക്രൂശില്‍ അവനോടു കൂടെ മരിച്ച കള്ളനും അവനെ വിശ്വസിച്ചു അംഗീകരിച്ചതിനാല്‍ പാപമോചനം പ്രാപിച്ചുവല്ലോ!

അതുകൊണ്ട് പ്രിയ സ്നേഹിതരെ, ഈ ദു:ഖവെള്ളി നിങ്ങള്‍ക്ക് ആശ്വാസത്തിന്റെയും പ്രത്യാശയുടെയും ദിവസമായിതീര്‍ക്കാന്‍ കഴിയും.. അവന്‍ മരിച്ചത് നമ്മെ നിത്യ സന്തോഷത്തിലേക്ക് ചേര്‍ക്കുവാനാണ് .. അതിനു പക്ഷെ, നമ്മുടെ പാപങ്ങള്‍ പരിഹരിക്കപ്പെടണം. അതിനായി ഒരു വഴിയെ ഉള്ളൂ.. യേശുക്രിസ്തുവില്‍ വിശ്വാസം അര്‍പ്പിച്ചു നിങ്ങളുടെ പാപങ്ങള്‍ ദൈവത്തോട് ഏറ്റുപറയുക. അവനെ നിങ്ങളുടെ ജീവിതത്തിന്റെ കര്‍ത്താവായി ഏറ്റുകൊള്ളുക.. സ്വര്‍ഗ്ഗത്തിലേക്ക് അവന്‍ നിങ്ങളെ ചേര്‍ത്തുകൊള്ളും..

"അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു." (യോഹന്നാന്‍ 1:12)

ഈ ദൈവിക വാഗ്ദത്തം നിങ്ങള്‍ സ്വീകരിക്കുമോ ?

"ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം" വളരെ പ്രശസ്തമായ ഒരു പഴയ ഗാനം.  നിര്യാതനായ ശ്രീ: ടി. കോശി, (കൊല്ലം) രചിച്ചത്.