Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

സ്തുതിക്കു യോഗ്യന്‍ !

Your rating: None Average: 3.1 (12 votes)
    Links:
Info:
Speaker:
കാറ്റഗറി: Songs
Subjects: ഗാനം, നന്മ, സ്തുതി, ആരാധന
Uploaded On: Dec 3, 2010
Views: 2381, Comments: 0
Download Media:
   File Type: flv
   File Size: 21.43 MB

Login or Register to Download!

'ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം .....' കേട്ടിട്ടില്ലേ.. ഒന്ന് പൊക്കിപ്പറഞ്ഞാല്‍ വീഴാത്തവരായി ആരാ ഉള്ളത്‌ അല്ലേ... ങാ.. കാര്യം കാണാന്‍ അതല്ലേ ഒരു എളുപ്പവഴി! യോഗ്യതയൊന്നും നോക്കിയല്ല- നമുക്ക് കാര്യം നടന്നു കിട്ടണ്ടേ.. പിന്നെ കേള്‍ക്കുന്നവര്‍ക്കും ഒരു സുഖം! അത്ര തന്നെ.. ഇങ്ങനെ എവിടെ നോക്കിയാലും കാണാം മുഖസ്തുതിപാഠകരും ആരാധകരെ അന്വേഷിക്കുന്നവരും.. പക്ഷേ, തല്ക്കാലം എന്തെങ്കിലും നേട്ടം ഉണ്ടെന്നല്ലാതെ ഇതൊന്നും ആര്‍ക്കും സ്ഥിരമായ ഒരു സംതൃപ്തിയോ സന്തോഷമോ ഒരിക്കലും നല്‍കുന്നില്ല. കാരണം, നൈസര്‍ഗികമായ ആരാധനയുടെ ഫലമായുണ്ടാകുന്ന സംതൃപ്തി മനുഷ്യരെ പുകഴ്ത്തിയത് കൊണ്ടു നേടാന്‍ കഴിയുന്നതല്ല.
Sthuthikku Yogyan - song - malayalam video FREE download
നമ്മുടെയെല്ലാം സൃഷ്ടാവും പരിപാലകനും അധികാരിയും ആയീ ഒരേ ഒരു വ്യക്തി മാത്രമേയുള്ളൂ. സകലവും അറിയുന്ന പരമോന്നതനായ ദൈവം മാത്രം. നിത്യനായ സത്യവാന്‍. അതുല്യശക്തി കൊണ്ടു സകലത്തെയും തന്റെ കാല്‍ക്കീഴാക്കി വാഴുന്നവന്‍. സര്‍വമഹത്വത്തിലും ഉന്നതനായ ആ ദൈവത്തെയാണ് നാം ആരാധിക്കേണ്ടത്... സ്തുതിക്കേണ്ടത്. എല്ലായ്പ്പോഴും...


ദൈവത്തെ നാം സ്തുതിക്കേണ്ടതിന്റെ ഒരു കാരണം അവിടുന്ന്‌ ദൈവം ആയിരിക്കുന്നു എന്നുള്ളതാണ്. ദൈവത്തിന്റെ നിത്യമായ ആസ്തിത്തം തന്നെ അവന്റെ അതുല്യമായ പ്രഭാവിശേഷത്തെയാണ് കാണിക്കുന്നത്. ഇങ്ങനെ നിത്യനായ ഒരു ദൈവം ഉണ്ട് എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ഉള്ളില്‍ ഭയഭക്തിയും ബഹുമാനവും ഉണ്ടാകുന്നില്ലേ? ഈ സ്വാഭാവികമായ - സ്വമനസാലെയുള്ള - ആരാധനയാണ് ദൈവം ആഗ്രഹിക്കുന്നത്. അതായതു ദൈവം ആരാണെന്ന് അറിയുമ്പോള്‍, അവിടുത്തെ മഹത്വത്തിന് മുന്‍പില്‍ നാം ഒന്നുമില്ലെന്ന് മനസിലാക്കുമ്പോള്‍, ഉണ്ടാകുന്ന ഭയഭക്തിപൂര്‍വമായ സ്വാഭാവിക പ്രതികരണം. 

മറ്റൊന്ന്, ദൈവം നമുക്ക് നല്‍കുന്ന അനന്തമായ നന്മകള്‍ ആണ്. ജീവിതത്തില്‍ ദു:ഖങ്ങളും പ്രയാസങ്ങളും ഉള്ളതുകൊണ്ടു ദൈവത്തെ പലരും ഓര്‍ക്കാതെ തള്ളിക്കളയുന്നു. ഇതു വളരെ നന്ദികേടാണ്. കാരണം ദൈവത്തില്‍ നിന്നും ഓരോ ദിവസവും എന്തെങ്കിലും ഒരു നന്മയെങ്കിലും അനുഭവിക്കാത്തവരായി ആരുമില്ല. വെയിലും മഴയും കാറ്റും വെളിച്ചവും ജീവവായുവും ദൈവം നമുക്ക് നല്‍കുന്നത് നമ്മുടെ ആരുടെയും യോഗ്യത നോക്കിയിട്ടല്ലല്ലോ.. നമ്മില്‍ നിന്നും എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ടുമല്ല. ദൈവം എല്ലാവര്‍ക്കും നല്ലവനും എല്ലാവര്‍ക്കും ഒരുപോലെ നന്മ ചെയ്യുന്നവനും ആയതു കൊണ്ടാണ്. അത് ദൈവത്തിന്റെ സ്വഭാവമാണ്. ഈ നന്മ പക്ഷേ, നമുക്ക് എല്ലായ്പ്പോഴും അനുഭവിക്കാന്‍ കഴിയാത്തത് ദൈവത്തിന്റെ പിഴവല്ല, മറിച്ച്, പാപം നമ്മെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നതിന്റെ പരിണിത ഫലമാണ്‌. പക്ഷേ അപ്പോഴും ദൈവം നമ്മെ സ്നേഹിക്കുന്നുണ്ട്. അവിടുന്ന്‌ നമ്മുടെ നന്മ ആഗ്രഹിക്കുന്നുണ്ട്.

നന്മ നിറഞ്ഞ ഒരു ജീവിതത്തിലേക്ക് നിങ്ങള്‍ക്ക് കടന്നു വരണമെങ്കില്‍ ആദ്യം ദൈവവുമായുള്ള ബന്ധം ശരിയാക്കുകയാണ് വേണ്ടത്. വ്യക്തിപരമായി നമ്മെ ഓരോരുത്തരെയും ദൈവത്തില്‍ നിന്നും അകറ്റി നിറുത്തുന്നത് നമ്മില്‍ ജന്മനാ തന്നെ ഉള്‍ക്കൊണ്ടിരിക്കുന്ന പാപമാണ്‌. അതിന്റെ പ്രവൃത്തികള്‍ നമ്മില്‍ - ചിന്തയിലും ബാഹ്യമായ ഇടപാടുകളിലും - വെളിപ്പെടുന്നത് ദൈവത്തിനു അനിഷ്ടമാണ്, മാത്രമല്ല ദൈവ കോപത്തിന് കാരണവുമാണ്. അതുകൊണ്ട് പാപത്തിനു ശരിയായ ഒരു പരിഹാരം കണ്ടെത്താമെങ്കില്‍ ദൈവത്തിന്റെ അടുത്തേക്കുള്ള പ്രവേശനം ഈസിയാണ്.... അവിടെയാണ് മനുഷ്യനായി ഭൂമിയില്‍ വന്ന ദൈവമായ കര്‍ത്താവായ യേശുക്രിസ്തുവിന്റെ റോള്‍..

ദൈവവും മനുഷ്യനും തമ്മില്‍ ബന്ധമില്ലാത്ത വിധം പാപം വരുത്തിവച്ച എല്ലാ വേര്‍തിരിവുകളെയും ഇല്ലാതെയാക്കി ഒരു പുതിയ ബന്ധം കൊണ്ടുവരുവാന്‍ യേശുക്രിസ്തുവിനു കഴിയും. കാരണം പാപത്തിനു പരിഹാരം അവിടുന്ന്‌ വരുത്തിയിട്ടുണ്ട്. സകല മനുഷ്യരുടെയും പാപം സ്വയമായി ഏറ്റെടുക്കാനാണ് അവിടുന്ന്‌ ഭൂമിയില്‍ മനുഷ്യനായി വന്നത്. അതിനായി അവിടുന്ന്‌ മരിക്കുകയും ചെയ്തു. വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ ശേഷം ഇന്ന് സകല മനുഷ്യര്‍ക്കും രക്ഷിതാവും കര്‍ത്താവുമായി അവിടുന്ന്‌ വാഴുകയാണ്. ദൈവത്തോട് ഒരു സജീവമായ വ്യക്തിബന്ധത്തിന് നിങ്ങളെയും ക്ഷണിക്കുകയാണ്...

ഒരാള്‍ യേശുക്രിസ്തുവിനെ അനുഭവിച്ചറിയുന്നത് തികച്ചും വ്യക്തിപരമാണ്. സര്‍വ ലോകത്തിലും - മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും - കര്‍ത്താവായ യേശുക്രിസ്തു എന്ന സത്യദൈവത്തെ കണ്ടുമുട്ടുന്നതോടെ അവിടെ ഒരു ജീവിത സമര്‍പ്പണം നടക്കുന്നു. ഇനിമുതല്‍ എന്റെ കര്‍ത്താവും ദൈവവുമായി ക്രിസ്തുയേശു മാത്രമായിരിക്കും എന്ന ഏറ്റു പറച്ചില്‍ ദൈവം സ്വീകരിക്കുന്നു. അങ്ങനെ അവന്‍ മാത്രം ജീവിതത്തിന്റെ കര്‍ത്താവായി മാറുന്നു.. അവന്റെ അധികാരം ഹൃദയങ്ങളില്‍ വാഴുന്നു.. അങ്ങനെയുള്ളവര്‍ പാടുന്നു.. ഈ കര്‍ത്താവിനായി... അതേ, നമുക്കും പാടാം.. 'സ്തുതിക്കു യോഗ്യന്‍ എന്‍റെ യേശു മാത്രം..'


സ്തുതിക്ക് യോഗ്യനെന്നും എന്റെ യേശു മാത്രമാം
പാരില്‍ വന്നു ജീവന്‍ തന്നു നമ്മെ വീണ്ടെടുത്തവന്‍

അറിഞ്ഞു ദൈവം നമ്മെ നാം അവനെ അറിയും മുന്‍പേ
പകര്‍ന്നല്ലോ പുതു ജീവന്‍ നാം പുതിയ സൃഷ്ടിയായ്‌

നന്മ തന്നു നമ്മെ നാള്‍ തോറും നടത്തിടും
വന്‍ വിനകള്‍ വന്നിടില്‍ വരുമല്ലോ ചാരെ നീ

ദൈവമേ നിന്‍ സ് നേഹം ഞാന്‍ ഓര്‍ക്കും നന്ദിയായ്
പാടിടും സ്തുതി ഗീതം എന്നെ വീണ്ടെടുത്തതാല്‍


ഗാനരചന: ബാബു പാറയില്‍