ശ്രീ നരപതിയേ...
Speaker:
കാറ്റഗറി: Behind a song
Subjects: ഗാനം
Uploaded On: Jul 28, 2010
Views: 1754, Comments: 1
പട്ടു നൂലുണ്ടാക്കുന്ന പുഴുവിനെ സൃഷ്ടിച്ച ദൈവം മനുഷ്യക്കുഞ്ഞായി വെറുമൊരു കീറ്റ് ശീലയില്‍ കിടക്കുന്നത് കണ്ടിട്ട് ഞാന്‍ നമിക്കാതിരിക്കുന്നതെങ്ങനെ? ജീവിക്കുന്ന നാള്‍ അത്രയും ഈ കര്‍ത്താവിനു വേണ്ടി എന്റെ നാവു പാടാതിരിക്കുന്നതെങ്ങനെ? അവിടുത്തെ മഹത്വം ദിക്കുകളോളം ലോകത്തിന്റെ അറ്റത്തോളം പരക്കട്ടെ..! മഹാ കവി കെ. വി. സൈമണ്‍ രചിച്ച പ്രചുര പ്രചാരമാര്‍ന്ന ഗാനം...
സംഗീത സാഹിത്യാദികളില്‍ ജന്മനാ തന്നെ അപാര വാസനയുള്ള ഒരു വ്യക്തിയായിരുന്നു മഹാകവി കെ. വി. സൈമണ്‍ സാര്‍. ചെറു പ്രായത്തില്‍ തന്നെ കര്‍ത്താവിനെ സ്വീകരിച്ച കൊച്ചു സൈമണ്‍ തന്റെ കഴിവുകളെ ദൈവിക കാര്യങ്ങളില്‍ പ്രയോജനപ്പെടുത്തുവാന്‍ ശ്രദ്ധാലുവായിരുന്നു. അതിനു വേണ്ടി തന്നെ തന്നിലുള്ള കഴിവുകളെ വളര്‍ത്തിയെടുക്കുവാനും അദ്ദേഹം പ്രയത്നിച്ചിരുന്നു. മലയാളം തമിഴ് സംകൃതം തുടങ്ങിയ ഭാഷകളിലെ വിവിധ കീര്‍ത്തനങ്ങള്‍ അദ്ദേഹം അഭ്യസിച്ചിരുന്നു.
അക്കാലങ്ങളില്‍ ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ വീടുകളില്‍ വച്ച ഭജന നടത്തുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. ഏതെങ്കിലും ഒരു വീട്ടില്‍ ആളുകള്‍ കൂടി വന്നു ഈശ്വര സ്തോത്രപരമായ ഗാനങ്ങള്‍ അവര്‍ ഒരുമിച്ച് ആലപിക്കുമായിരുന്നു. ഈ സമ്പ്രദായം ക്രൈസ്തവ വിശ്വാസികളുടെ ഇടയിലും നടപ്പില്‍ വരുത്തിയാല്‍ കൊള്ളാമെന്നു സൈമണ്‍ സാറിനു ആഗ്രഹമുണ്ടായി. അത് സംഗീത സാഹിത്യാദികളില്‍ ക്രൈസ്തവര്‍ക്കുള്ള അഭിരുചിയെ വളര്‍ത്തുമെന്നു അദ്ദേഹം മനസ്സില്‍ കണ്ടു. കൂടാതെ ഒരുമിച്ചു സമ്മേളിക്കാനും ഒരു അവസരം കിട്ടുമെന്ന് കരുതി.
എന്നാല്‍ ആ സമയത്തൊന്നും ക്രൈസ്തവ കീര്‍ത്തന സാഹിത്യത്തില്‍ അതിനു യോജിച്ച രീതിയിലുള്ള ഗാനങ്ങള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് സൈമണ്‍ സാറും അദ്ദേഹത്തിന്റെ ജ്യേഷ്ടന്‍ ശ്രീ. കെ. വി. ചെറിയാനും ഏതാനും ഗാനങ്ങള്‍ ഭജന ഗാനങ്ങളുടെ രീതിയില്‍ രചിക്കയുണ്ടായി. അങ്ങനെ സൈമണ്‍ സാര്‍ ഹൈന്ദവ ഭജന കീര്‍ത്തനങ്ങള്‍ കേട്ടു പഠിച്ചതിനു ശേഷം രചിച്ചതാണ് 'ശ്രീ നരപതിയേ, സിയോന്‍ മണവാളനേ എന്ന ഹൃദിദ സുന്ദരമായ ഈ ഗാനം!
യേശു കര്‍ത്താവിന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ക്രമമായി വിവരിക്കുന്ന ഒരു ശൈലിയിലാണ് ഇതിന്റെ അവതരണം. കാലാന്തരത്തില്‍ ഭജന/ കീര്‍ത്തന ശൈലിയിലുള്ള ഗാനാവതരണം കൈമോശം വന്നു പോയെങ്കിലും കേട്ടവരുടെ മനസ്സില്‍ ആ പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തിക്കൊണ്ട് എന്നും നില്‍ക്കുന്ന ആസ്വാദ്യകരമായ ഒരു സൈമണ്‍ ഗാനമാണിത്. ഈ ഗാനം അല്പം വ്യത്യസ്തമായ ശൈലിയില്‍ പുനരവതരിപ്പിച്ചിരിക്കുന്നത് ഇവിടെ കേള്‍ക്കാം..
ശ്രീ നരപതിയെ, സിയോന്‍ മണവാളനേ..
നാശപാത്രമായ ലോകമാകെയുദ്ധരിപ്പതിന്നു
കന്യകയില്‍ ജാതനായ് വന്ന -
ആട്ടിടയര്‍ കൂട്ടമായ് വന്ന നേരം
കീറ്റു ശീലയില്‍ കിടന്ന യേശു ദേവാ
പട്ടിനുള്ള മൂല വസ്തു സൃഷ്ടി ചെയ്ത ദൈവമേ, ഈ -
ക്ളിഷ്ടമാം കിടപ്പ് കണ്ടു ഞാന്‍ -
നമിക്കുന്നേന്‍ - സിയോന്‍ മണവാളനേ..
എത്ര കാലം ഞാനിവിടെ ജീവിച്ചീടും
അത്രനാളും നിന്‍ കൃപയെ ഞാന്‍ സ്തുതിക്കും
അത്രിദിവവാസികള്‍ക്കും ചിത്രമായ നിന്റെ നാമം
ഉത്തരോത്തരം നിനയ്ക്കുവാന്‍ -
അരുള്‍ക നീ - സിയോന്‍ മണവാളനേ..
നന്ദി/കടപ്പാട്:
ശ്രീ. ജിജോ അങ്കമാലി (വിവരണം), പീസ് മിനിസ്ട്രി (വീഡിയോ)




Thank's Post This Song
Thank's Post This Song