Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Englishമലയാളം

രൂപാന്തരത്തിന്റെ വഴിയേ...

Your rating: None Average: 5 (2 votes)
    Links:
Info:
Speaker:
കാറ്റഗറി: Messages
Subjects: സമാധാനം, രൂപാന്തരം, പ്രതിസന്ധി
Uploaded On: Jul 24, 2010
Views: 1626, Comments: 0
Download Media:
   File Type: flv
   File Size: 45.12 MB

Login or Register to Download!

വര്‍ണ്ണച്ചിറകുകള്‍ വീശി പാറിനടക്കുന്ന ചിത്ര ശലഭങ്ങളെ കാണുമ്പോള്‍ കൊതി തോന്നാത്തവരില്ല... എന്തൊരു ഭംഗി! വാനോളം ഉയരെ കുതിച്ചു രാവോളം പാടി നടക്കുവാന്‍ എന്ത് സന്തോഷമാവും അവയ്ക്ക്? മനുഷ്യ ജീവിതത്തിലും ഇതുപോലെ അനന്ത സൌഭാഗ്യങ്ങള്‍ എപ്പോഴും അനുഭവിക്കണം എന്നാണു എല്ലാവരുടെയും ആഗ്രഹം.. സന്തോഷവും സമാധാനവും നിറഞ്ഞു തുളുമ്പുന്ന ഒരു ഹൃദയം .. അല്ലലില്ലാതെ ആകുലങ്ങള്‍ തീണ്ടാതെ സ്നേഹത്തിന്റെ അനന്ത തീരത്ത് വിഹരിച്ചു ജീവിക്കണം.. പക്ഷെ അതെങ്ങനെ സാധിക്കും?Tranformation through re-birth: Malayalam Message, Malayalam Video, Free download

മോഹങ്ങളും പ്രതീക്ഷകളും ഇങ്ങനെ ആയിരിക്കുമ്പോള്‍ തന്നെ ഈ ലോകത്തിലെ ജീവിതം കഷ്ടതകളും പ്രശ്നങ്ങളും നിറഞ്ഞതാണെന്ന യഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ ആശാ ഭംഗത്തിന്റെ കൊടുമുടിയിലെത്തുന്നു മനുഷ്യ മനസ്. അവിടെനിന്നും പിന്നെ ഒരു തിരിച്ചു വരവ് തീര്‍ത്തും പ്രയാസകരം. പിന്നെ, നശ്വരമായ ക്ഷണിക സുഖങ്ങള്‍ക്ക് അടിമപ്പെടുന്നു. അപ്പോഴും പക്ഷെ, ആ സുന്ദര സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാനാവാത്ത അകലെ, എന്നാല്‍... മായാതെ നില്‍ക്കുന്നു ...

അതി കഠിനമായ പരിശോധനകളുടെയും പ്രശ്നങ്ങളുടെയും മദ്ധ്യത്തില്‍ സമ ചിത്തതയോടെയും ഒന്നിനെയും പഴിക്കാതെ ദിവ്യമായ സമാധാനത്തോടെയും നമ്മുടെ നാളുകള്‍ ധന്യമാക്കുവാന്‍ ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ തന്നെ നമുക്ക് സാധിക്കും എന്ന് തെളിയിക്കുകയാണ് പ്രമുഖ ന്യൂക്ലിയര്‍ മെഡിസിന്‍ ശാസ്ത്രജ്ഞനായ ദോ. ജോര്‍ജ് സാമുവേല്‍ തന്റെ ജീവിതാനുഭവങ്ങളിലൂടെ... അതിന്റെ സൂത്ര വാക്യം ദൈവം തരുന്ന ജീവിത രൂപാന്തരമാണ്!

അതെ, ഒരു പ്യൂപ്പ ചിത്രശലഭമായി മാറുന്നത് പോലെ, ജന്മനാ ലഭിച്ച വൈകൃത സ്വഭാവങ്ങളെ പരിത്യജിച്ചു ദൈവിക സഹായത്താല്‍ ഒരു പുതിയ വ്യക്തിത്തത്തിനു ഉടമയായി തീരുന്നതിലൂടെ ഇത് നിങ്ങള്‍ക്കും സാധിക്കും. അനുദിനം ദൈവിക സ്വഭാവത്തോട് അനുരൂപമായി മാറ്റപ്പെട്ടു ഈ ദിവ്യ സമാധാനം അധികമധികം നുകര്‍ന്ന് ജീവിതം മധുരതരമാക്കുവാന്‍ ഇപ്പോള്‍ ഒരവസരം ഉണ്ട്.. പ്രതീക്ഷ കൈവിടല്ലേ..!

(വൈദ്യ ശാസ്ത്രത്തില്‍ റേഡിയോ ഐസോടോപ്‌ എങ്ങനെ പയോഗിക്കാം എന്ന വിഷയത്തില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് ശ്രീ. ജോര്‍ജ് സാമുവേല്‍. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസര്‍, ന്യൂക്ലിയര്‍ മെഡിസിനില്‍ ഉപദേഷ്ടാവ്. കേരളത്തില്‍ നവജീവോദയം സെന്ററിന്റെയും മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തിന്റെയും ഡയറക്ടര്‍. ഹഗ്ഗായി ഇന്‍സ്റ്റിട്യൂട്ടില്‍ ഫാക്കള്‍ട്ടി ഡീന്‍‍.)