Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

യേശുക്രിസ്തു കര്‍ത്താവ്‌

Your rating: None Average: 4.2 (5 votes)
    Links:
R Krishnankutty, Thiruvattar
Info:
Speaker: ആര്‍ കൃഷ്ണന്‍കുട്ടി
കാറ്റഗറി: Messages
Subjects: കര്‍ത്തൃത്വം
Uploaded On: Mar 20, 2010
Views: 3277, Comments: 0
Download Media:
   File Type: flv
   File Size: 143.2 MB

Login or Register to Download!

യേശുക്രിസ്തു നമ്മുടെ ജീവിതത്തിന്റെ നായകത്വം അഥവാ 'കര്‍ത്താവ്‌' എന്ന സ്ഥാനം അര്‍ഹിക്കുന്ന അതുല്യനായ വ്യക്തിയാണ് എന്ന് ക്രിസ്തുവിന്റെ ജീവിതത്തെയും ചരിത്രത്തെയും ബൈബിളിനെയും അധികരിച്ച് സമര്‍ഥിക്കുന്നു പ്രഭാഷകന്‍ ..

ജനനം വഴിയരികിലും ജീവിതം സാധാരണക്കാരുടെ കൂടെയും മരണം മരക്കുരിശിലും ആയിരുന്നെങ്കിലും യേശു ക്രിസ്തു ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നില്ല. അവന്‍ ചരിത്രത്തിനു മുന്‍പേ ഉണ്ടായിരുന്നു. സ്രഷ്ടാവും പരിപാലകനും ന്യായകര്‍ത്താവും ആയ നിത്യനായ ദൈവമായ ക്രിസ്തു കാലത്തില്‍ ഒരു മനുഷ്യനായി അവതരിച്ചപ്പോള്‍ ഒരു സാധാരണക്കാരന്റെ വേഷം അണിഞ്ഞു.

ഒരിക്കല്‍ , അവന്‍ മനുഷ്യനായി തീരുകയും, മനുഷ്യരുടെ പാപങ്ങളുടെ മോചനത്തിനായി കുരിശില്‍ മരിക്കുന്നത് വരെയും താഴ്മയുള്ളവനായി ജീവിക്കുകയും ചെയ്തു.

എന്നാല്‍ മരണത്തോടെ ആ ജീവിതം അവസാനിച്ചില്ല! അവന്‍ ദൈവമായതുകൊണ്ട് മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു. താന്‍ കര്‍ത്താവ് ആയ ദൈവം ആണെന്ന് അതിനാല്‍ തെളിയിച്ചു! 

ഈ ക്രിസ്തുവിനെയത്രെ സകല മനുഷ്യരും തങ്ങളുടെ നായകന്‍ അഥവാ കര്‍ത്താവായി അംഗീകരിക്കേണ്ടത്..!

ക്രിസ്തുവിന്റെ ദൈവത്വവും അധികാരവും സ് നേഹവും മനസിലാക്കി ഇന്ന് സ്വമനസാ അവനെ അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ , ഒടുവിലായി ന്യായവിധി ദിവസത്തില്‍ അവന്‍ തന്നെ കര്‍ത്താവ്‌ എന്ന് നിര്‍ബന്ധമായും ഏറ്റു പറയേണ്ടി വരും. പക്ഷെ, അപ്പോഴേക്കും വൈകിപ്പോയിരിക്കും! ക്രിസ്തുവിനെ സ്വീകരിക്കുവാനും വരാനിരിക്കുന്ന ന്യായവിധിയില്‍ നിന്നും രക്ഷ നേടുവാനും ഉള്ള അവസരം നിങ്ങള്‍ ഇപ്പോള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമാണ്..!! മരണ ശേഷം അതിനുള്ള അവസരമില്ല !!!

ദൈവ വചനം പറയുന്നത് ശ്രദ്ധിക്കുക:

'അവന്‍ (യേശു ക്രിസ്തു) ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു, മനുഷ്യസാദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീര്‍ന്നു. അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയര്‍ത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തില്‍ സ്വര്‍ല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാല്‍ ഒക്കെയും മടങ്ങുകയും
എല്ലാ നാവും “യേശുക്രിസ്തു കര്‍ത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും'
. ഫിലിപ്യര്‍ : 2:6-11

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! ശുഭദിനം നേരുന്നു..!!

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)