Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

അന്തിക്രിസ്തു: ലോകഭരണത്തിന് ഒരുങ്ങുന്ന നേതാവ്

Your rating: None Average: 4.5 (24 votes)
    Links:
Download Media:
   File Type: flv
   File Size: 165.54 MB

Login or Register to Download!

നാം അധിവസിക്കുന്ന ഭൂമി ഇപ്പോള്‍ ഒരു ആണവ യുദ്ധം നേരിടാനുള്ള തയാറെടുപ്പിലാണ്. യിസ്രായേല്‍, ഇറാന്‍, അമേരിക്ക..... യുദ്ധ പ്രഖ്യാപനങ്ങള്‍, വിശകലനങ്ങള്‍, പ്രസ്താവനകള്‍... യിസ്രായേലിനെ തുടച്ചു നീക്കുവാന്‍ ഞങ്ങള്‍ തയാര്‍!! വേണ്ടിവന്നാല്‍ അങ്ങോട്ട്‌ ആക്രമിക്കും!!!!!  ഓരോ മണിക്കൂറിലും വാര്‍ത്തകള്‍ നമ്മെ അമ്പരപ്പിച്ചുകൊണ്ടാണിരിക്കുന്നത്. തീര്‍ച്ചയായും അത് സംഭവിക്കുക തന്നെ ചെയ്യും! എപ്പോള്‍ എന്നു മാത്രമേ ഇനി സംശയം ബാക്കിയുള്ളൂ...

Anti Christ - the coming world ruler - Malayalam Video Message, by John P Thomas, kaithiri.com

ലോകം ഒരു ആഗോള ഗ്രാമമായി മാറിക്കൊണ്ടിരിക്കുന്നതോടൊപ്പം ലോക ജനത നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ക്കും ഒരു ആഗോള സ്വഭാവം കൈവന്നിട്ടുണ്ട് എന്നത് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാക്കാന്‍ സാധിക്കുന്ന ഒരു കാര്യമാണ്. ലോകത്തിന്റെ തന്നെ നിലനില്‍പ്പ്‌ തുടര്‍ന്നു കൊണ്ടു പോകുന്നതിനു ഭീഷണിയായ പല പ്രതിസന്ധികളെയും ഒരുമിച്ചു നേരിടുക എന്നല്ലാതെ ഒറ്റയ്ക്ക് നിന്നുകൊണ്ട് ഒരു സമൂഹത്തിനും പോംവഴിയില്ല. ഇവിടെ ലോകത്തെ ഒരുമിച്ചു നിര്‍ത്താനും നയിക്കാനും ഒരു ശക്തമായ ആഗോള നേതൃത്വം ഉണ്ടാകേണ്ടത് ആവശ്യമായി വരുന്നു.

മേല്പറഞ്ഞ കാര്യങ്ങള്‍ ഒക്കെയും ദൈവ വചനമായ ബൈബിളിന്റെ പ്രവചനങ്ങള്‍ക്കനുസരിച്ച് കൃത്യമായി സംഭവിക്കാനിരിക്കുന്ന കാര്യങ്ങളുടെ പൂര്‍ത്തീകരണത്തിലേക്കുള്ള പടികള്‍ മാത്രമാണ്. ദൈവം യിസ്രായേലിനെതിരെ ജാതികളെ കൂട്ടിവരുത്തുമെന്നും ലോകം ഒരു ഭരണാധിപന്റെ കീഴില്‍ അണി നിരക്കുമെന്നും ദൈവം മുമ്പ് തന്നെ അരുളിച്ചെയ്തിട്ടുള്ളത് പ്രവചങ്ങളുടെ സഹായത്താല്‍ വിശദമാക്കുന്ന പ്രഭാഷണം.

ലോകം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക-സുരക്ഷിതത്വ പ്രതിസന്ധികള്‍ എന്തുകൊണ്ട്? ലോകത്തെ ഇനി ആര് ക്രിയാത്മകമായി നയിക്കും? 666 എന്താണ്? അന്തിക്രിസ്തു (എതിര്‍ ക്രിസ്തു) ആരാണ്? എവിടെ നിന്നു വരും? തുടങ്ങിയ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഇവിടെ ഉത്തരം ലഭിക്കുന്നു.

പ്രഭാഷകന്‍ ശ്രീ. ജോണ്‍ പി തോമസ്‌.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)