Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ആരാധനയും തിരുവത്താഴവും

Your rating: None Average: 4.6 (7 votes)
    Links:
സാബു വര്‍ഗീസ്‌
Info:
Speaker: സാബു വര്‍ഗീസ്‌
കാറ്റഗറി: Messages
Subjects: തിരുവത്താഴം, കര്‍തൃമേശ, ആരാധന
Uploaded On: Jan 25, 2012
Views: 2383, Comments: 0
Download Media:
   File Type: flv
   File Size: 81.83 MB

Login or Register to Download!

സൃഷ്ടാവും പരിപാലകനുമായ ദൈവത്തെ അനുസരിക്കുവാനും അവിടുത്തെ നിയമങ്ങള്‍ക്കു കീഴ്പ്പെടുവാനും ഉള്ള നൈസര്‍ഗീകമായ പ്രവണത എല്ലാ ജീവജാലങ്ങള്‍ക്കും ഉണ്ട്. മനുഷ്യഹൃദയങ്ങളിലും ദൈവത്തെ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഒന്നിനെ ആരാധിക്കുവാനുള്ള പ്രവണത ജന്മനാ തന്നെ ഉണ്ട്. ഇത് മനുഷ്യര്‍ വിവിധ നിലകളില്‍ പ്രകടിപ്പിക്കുന്നു എന്ന് മാത്രം.

Worship & Lord's Tabls - Malayalam Video Message by Sabu Varghese, kaithiri.com

ക്രിസ്തീയ ആരാധനയുടെ അടിസ്ഥാനം  നമുക്ക് ദൈവവുമായുള്ള ബന്ധവും അവിടുത്തെ മഹത്വവുമാണ്. അനുനിമിഷവും നമ്മുടെ ഉള്ളില്‍ ദൈവത്തോട് ഉണ്ടാകേണ്ട വിധേയത്വവും  അനുസരണവും ദൈവത്തിനു നല്‍കുന്ന സ്ഥാനവും ആരാധനയുടെ പ്രായോഗിക തലമാണ്. കൂടാതെ ദൈവത്തിന്റെ മക്കള്‍ എന്ന പദവിയില്‍ ഉള്ളവര്‍ ഒരുമിച്ചു കൂടി അവിടുത്തെ മഹത്വപ്പെടുത്തുന്നതും അവിടുത്തേക്ക്‌ പ്രസാദം തന്നെ.

രക്ഷിക്കപ്പെട്ട ദൈവവിശ്വാസികള്‍ ദൈവത്തെ ആരാധിക്കുമ്പോള്‍ അവരുടെ മനസ്സില്‍ മാഞ്ഞു പോകാതെ തെളിഞ്ഞു നില്‍ക്കുന്ന ഓര്‍മയാണ് കര്‍ത്താവായ യേശുക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളും മരണവും പുനരുത്ഥാനവും. കാരണം പാപികളായ മനുഷ്യരെ ദൈവത്തോട് അടുപ്പിക്കുന്നതിനു വേണ്ടി അവര്‍ക്ക് വേണ്ടിയാണ് യേശുക്രിസ്തു ഈ അവസ്ഥകള്‍ അനുഭവിച്ചത്. ആ വലിയ ത്യാഗത്തിന്റെ ഓര്‍മയ്ക്കാണ് തിരുവത്താഴം.

ക്രിസ്തീയ ആരാധനയില്‍ ഉണ്ടാകേണ്ട കര്‍ത്താവിനോടുള്ള നന്ദിയുടെയും ഓര്‍മയുടെയും സ്ഥാനവും അര്‍ത്ഥവും കുറച്ചുകൂടെ വിശദമാക്കുന്നു പ്രഭാഷകന്‍ .

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)