Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

എന്റെ ആശ !

Your rating: None Average: 2.5 (4 votes)
    Links:
Info:
Speaker:
കാറ്റഗറി: Film
Subjects: സുവിശേഷം, ചലച്ചിത്രം
Uploaded On: Apr 15, 2011
Views: 1720, Comments: 0
Download Media:
   File Type: flv
   File Size: 124.83 MB

Login or Register to Download!

ജീവിതത്തില്‍ ആശകളും പ്രതീക്ഷകളും ഇല്ലാത്തവരായി ആരാണ് ഉള്ളത് അല്ലേ? മാനംമുട്ടെ പണിതുയര്‍ത്തുന്ന സ്വപ്നക്കോട്ടകള്‍ പക്ഷെ, ഒരു ദിവസം തകര്‍ന്നു വീഴുമ്പോള്‍?? പ്രതീക്ഷകള്‍ക്കൊപ്പം നാമും തകര്‍ന്നു പോവില്ലേ ? അങ്ങനെ തകര്‍ന്ന ജീവിതങ്ങള്‍ നമുക്ക് ചുറ്റും എത്രയെത്ര! എന്നാലിതാ ആശകള്‍ക്കും പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് തുഴഞ്ഞു ചെല്ലുവാന്‍ നിങ്ങള്‍ക്കൊരു ആശ്വാസ നൌക...Asha - My Hope - Malayalam Film - Kaithiri.com

നമ്മള്‍ ഏറ്റവും സ്നേഹിക്കുന്ന വിലപ്പെട്ട ഒന്ന് നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന നിരാശയും ദു:ഖവും പോലെ തന്നെയാണ് ദൈവത്തിനു നമ്മെ ഓരോരുത്തരെയും നഷ്ടപ്പെട്ടപ്പോള്‍ ഉണ്ടായതും. പാപം ചെയ്തത് കാരണം ദൈവവുമായി ആത്മാവില്‍ ശരിയായ ബന്ധമില്ലാതെ കരകാണാക്കടലില്‍ വലയുന്ന തോണി പോലെ മനുഷ്യജീവിതങ്ങള്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നു. എന്നാല്‍ അങ്ങനെയുള്ള ജീവിതങ്ങളെ സ്നേഹിച്ചു വീണ്ടും തനിക്കു സ്വന്തമാക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു..

ദൈവവുമായി അകന്ന മനുഷ്യരെ തിരികെ നേടുന്നതിനു ദൈവത്തിനു തന്നെ മനുഷ്യനായി അവതരിക്കേണ്ടി വന്നു. നമ്മെപ്പോലെ തന്നെ ഒരു വ്യക്തിയായി, പാപമൊന്നും ചെയ്യാതെ ജീവിച്ചു നമുക്ക് പകരം ശിക്ഷ അനുഭവിച്ചു മരിക്കാനും അവിടുന്ന് തയാറായി. അത്രമാത്രം സ്നേഹമുണ്ടായിരുന്നു അവിടുത്തേക്ക് നമ്മോട്.. ആ ദിവ്യ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഓര്‍മ്മകള്‍ നമുക്ക് മുന്‍പില്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്നു..

യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും നമുക്ക് നിത്യജീവന്‍ അരുളുന്നതിനു വേണ്ടി ആയിരുന്നു. അറ്റുപോയ ദൈവിക ജീവന്റെ ശക്തി നമ്മില്‍ വീണ്ടും പകരുന്നതിനു വേണ്ടി... ദൈവത്തോട് ബന്ധമുള്ളവരാക്കുന്നതിനു വേണ്ടി... അവിടുന്ന് വില കൊടുത്തു... ഇനി വിലയൊന്നും കൂടാതെ ആര്‍ക്കും അത് സ്വന്തമാക്കാം.. അതെ, അതാണ്‌ നിത്യ ജീവന് വേണ്ടി ശേഷിക്കുന്ന ആശ..! എന്റെ ആശ, നിങ്ങളുടെ ആശ, നമ്മുടെ ഏല്ലാവരുടെയും ഒരേ ഒരു ആശ..!!

ദൈവം തന്റെ വചനത്തിലൂടെ അരുളുന്ന ആശയുടെ സന്ദേശം വായിക്കുക:

"അവനെ കൈക്കൊണ്ടു അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു". (യോഹന്നാന്‍ 1 :12)

"കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രന്‍ വന്നതു” (ലൂക്കോസ്: 19:10)

"തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു." (യോഹന്നാന്‍ 3 :16)

ഈ ആശയുടെ സന്ദേശം നിങ്ങള്‍ക്കുള്ളതാണ്.. ഇന്ന് തന്നെ ഇത് നിങ്ങളുടെ സ്വന്തം ആകട്ടെ.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..!

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)