Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ബലിയാകാം, വെളിച്ചമേകാം

Your rating: None Average: 3.5 (2 votes)
    Links:
Info:
Speaker:
കാറ്റഗറി: Songs
Subjects: സമര്‍പ്പണം, ബലി, ദീപം, ഗാനം
Uploaded On: Aug 19, 2011
Views: 2871, Comments: 0
Download Media:
   File Type: flv
   File Size: 25.83 MB

Login or Register to Download!

ജീവിതം ദൈവത്തിന്റെ ദാനമാണ്. ദൈവം നല്‍കുന്ന അനേകം ദാനങ്ങള്‍ പുറമേ. അനുഗ്രഹം വര്‍ദ്ധിക്കുവാനുള്ള അടുത്ത പടി, ജീവിതം ദൈവത്തിനു മുന്‍പില്‍ ബലിയായി തിരികെ നല്‍കുക എന്നതാണ്. ബുദ്ധിപൂര്‍വമായ തിരഞ്ഞെടുപ്പും ദൈവത്തിനു പ്രസാദമായ അര്‍പ്പണവുമാണത്.

Balidaanamay - Malayalam song by George Koshy, Mylapra - kaithiri.com

കൂരിരുട്ടില്‍ വെളിച്ചം പകരുന്ന ദീപ സ്രോതസ്സുകളെ ശ്രദ്ധിച്ചിട്ടില്ലേ.. ശാന്തമായും സ്ഥിരതയോടും കൂടെ ഉരുകിത്തീരുകയാണവ.. സ്വയം ജ്വലിക്കുകയും ഉരുകിത്തീരുകയും ചെയ്യുന്ന അല്പായുസുകള്‍.. പക്ഷെ, കാതങ്ങളോളം അത് പ്രകാശം പകരും.. ദൂരെ, ഇരുളില്‍ അലഞ്ഞു നടക്കുന്ന പഥികന് വഴി പറഞ്ഞുകൊടുക്കും.. ഇന്നല്ലെങ്കില്‍ നാളെ, ഈ വെളിച്ചം അസ്തമിക്കുമ്പോള്‍, ഒരായിരം തിരികളിലേക്ക് ആ വെളിച്ചം പകര്‍ന്നിട്ടുണ്ടാവും..

ജീവിതം ഒരു തരി പോലും പാഴാകാതെ ദൈവത്തിനു വേണ്ടി പ്രയോജനപ്പെടണം എന്ന് തീവ്രമായി ആഗ്രഹിക്കുന്ന ഒരാള്‍ക്ക്‌ ഈ രണ്ടു അവസ്ഥകളും സ്വന്തമാണ്.. ബലിയായും, തിരിനാളമായും  ജീവിതം എരിഞ്ഞവസാനിക്കുമ്പോള്‍.. മറുതീരത്ത് അതിന്റെ മൂല്യം ഏറി വരികയാണ്.. ദൈവത്തിനു വേണ്ടി ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ പ്രയോജനപ്പെടുവാന്‍ ഈ വീക്ഷണം ഊര്‍ജം പകരുകയാണ്..

കൈത്തിരിയുടെ ഓരോ വായനക്കാരും ഒരായിരം തിരികള്‍ പോലെ ലോകത്തിനു വെളിച്ചം പരത്തുന്നവരാകുവാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണ് - സര്‍വേശ്വരനോട്..


ബലിദാനമായ് മമ ജീവിതം
പ്രഭു യേശു തിരുപ്പാദത്തില്‍ 

ഒരു മണ്‍ ചെരാതില്‍ നിന്നൊളിയേകും ജ്വാലയായ്
പഥികന് പാത കാട്ടാന്‍ വരമേകുകേ നീ..
നിനക്കായി മാത്രം, നിനക്കായി നാഥാ...

മരുഭൂവിന്‍ താപത്താല്‍ അഴലുന്ന വേളയില്‍
ഹിമബിന്ദുവാക്കുകെന്നെ  കുളിരേകുവാനായ്
നിനക്കായി മാത്രം, നിനക്കായി നാഥാ...


ഗാന രചന: ജോര്‍ജ് കോശി, മൈലപ്ര.
നന്ദി: എ. വി. വിഷ്വല്‍ മിനിസ്ട്രി.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)