Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

സ്നാനം - ഏതാണ് ശരി ?

Your rating: None Average: 4.2 (5 votes)
    Links:
സാബു വര്‍ഗീസ്‌
Info:
Speaker: സാബു വര്‍ഗീസ്‌
കാറ്റഗറി: Study
Subjects: സ്നാനം, ശിശുസ്നാനം, മുഴുകല്‍ സ്നാനം, ജലസ്നാനം
Uploaded On: Sep 8, 2011
Views: 4713, Comments: 0
Download Media:
   File Type: flv
   File Size: 104.36 MB

Login or Register to Download!

കര്‍ത്താവായ യേശു ശിഷ്യന്മാര്‍ക്ക് (സഭയ്ക്ക്) കൊടുത്ത കല്പനകളില്‍ അതിപ്രധാനമായ ഒരു ആചരണമാണ് സ്നാനം. ക്രിസ്തീയ സഭകള്‍ എല്ലാം തന്നെ അംഗീകരിച്ചു പോരുന്ന ഒരു ആചരണം തന്നെയാണ് സ്നാനം ഇന്നും. എന്നാല്‍ രൂപത്തിലും ഭാവത്തിലും ഒട്ടേറെ വ്യത്യസ്തതകള്‍ കാണുന്നുണ്ട്. അപ്പോള്‍ തന്നെ, ആശയത്തിലും അര്‍ത്ഥത്തിലും  കൂടെ വ്യതിചലനം വന്നിരിക്കുന്നു എന്നും പറയാതെ വയ്യ.

Baptism in the Bible - Malayalam video message by Sabu Varghese - kaithiri.com

ചിലര്‍ ശിശുക്കളെ സ്നാനം കഴിപ്പിക്കുന്നു. ചിലര്‍ പ്രായമായവരെ.. ചിലര്‍ തളിക്കുന്നു.. ചിലര്‍ മുക്കുന്നു.. ചിലര്‍ സഭയില്‍ ചേര്‍ത്താന്‍ സ്നാനം ആവശ്യപ്പെടുന്നു.. ചിലര്‍ സ്വര്‍ഗത്തില്‍ പോകാന്‍ സ്നാനം സ്വീകരിക്കുന്നു.. ചിലര്‍ രഹസ്യമായി നടത്തുന്നു.. ചിലര്‍ പരസ്യമായും.. ഇങ്ങനെ സഭാവിഭാഗങ്ങള്‍ക്കിടയില്‍ പല അര്‍ത്ഥവും രൂപവുമാണ് സ്നാനത്തിന്.

ഇതില്‍ ഏതാണ് കര്‍ത്താവായ യേശു ക്രിസ്തു കല്‍പ്പിച്ച സ്നാനം?. ഈ സ്നാനം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? സ്നാനം ആര്‍ക്കാണ് വേണ്ടത്? എപ്പോള്‍? ഏതു വിധം? എന്നിങ്ങനെ ബൈബിളില്‍ വ്യക്തമായ രൂപരേഖ ഉള്ള ഒരു ഉപദേശമാണ് സ്നാനം. കാലക്രമേണ ബൈബിളില്‍ നിന്നും അകന്ന സഭകള്‍ സ്നാനം എന്ന ഉപദേശത്തിലും സൌകര്യാര്‍ത്ഥം മാറ്റങ്ങള്‍ വരുത്തി എന്ന് മാത്രം.

സത്യത്തില്‍ ഒരു ക്രിസ്തു വിശ്വാസി സ്വീകരിക്കേണ്ട, ബൈബിള്‍ പഠിപ്പിക്കുന്ന, സ്നാനം ഏതു എന്നും അതിന്റെ അര്‍ത്ഥവും പ്രാധാന്യവും എന്ത് എന്നും ബൈബിളില്‍ നിന്ന് തന്നെ വിശദമാക്കുന്നു ഈ പഠനത്തില്‍.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)