Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ആരാണ് ക്രിസ്ത്യാനി?

Your rating: None Average: 3.3 (3 votes)
    Links:
സാബു വര്‍ഗീസ്‌
Info:
Speaker: സാബു വര്‍ഗീസ്‌
കാറ്റഗറി: Messages
Subjects: വീണ്ടും ജനനം, ക്രിസ്ത്യാനി, ആത്മരക്ഷ
Uploaded On: Aug 19, 2011
Views: 2514, Comments: 0
Download Media:
   File Type: flv
   File Size: 52.19 MB

Login or Register to Download!

ആരാണ് ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി? ക്രിസ്ത്യാനികള്‍ എന്ന് അവകാശപ്പെടുന്ന ഓരോരുത്തരും അവരവരോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യമാണിത്. കാരണമുണ്ട്.. ക്രിസ്തീയ പേരുള്ളത് കൊണ്ടും, ക്രിസ്തീയ വിശ്വാസമുള്ള മാതാപിതാക്കള്‍ ഉള്ള കുടുംബത്തില്‍ ജനിച്ചത്‌ കൊണ്ടും, ബൈബിള്‍ പരിചയിച്ചത് കൊണ്ടും പലരും തങ്ങളെത്തന്നെ "ക്രിസ്ത്യാനികള്‍" അഥവാ "ദൈവമക്കള്‍" എന്ന്  വിചാരിക്കുന്നു. പക്ഷെ, വാസ്തവം അങ്ങനെയല്ല.

Who is a Christian ? Malayalam video message by Sabu Varghese, kaithiri.com

കര്‍ത്താവായ യേശുക്രിസ്തുവിന്റെ ഒരു അനുയായിയെ ആണ് ക്രിസ്ത്യാനി എന്ന് വിളിക്കുന്നത്‌. യേശു ക്രിസ്തു ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ പഠിപ്പിച്ച കാര്യങ്ങള്‍ വിശ്വസിക്കുകയും അംഗീകരിക്കുകയും അപ്രകാരം ജീവിക്കുവാന്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്ത ഒരു വ്യക്തി 'ക്രിസ്ത്യാനി' എന്ന പേരിനു അര്‍ഹനാണ് എന്നാണ് വിശുദ്ധ ബൈബിള്‍ പഠിപ്പിക്കുന്നത്‌. യേശുക്രിസ്തു വാഗ്ദാനം ചെയ്തിട്ടുള്ള പാപമോചനവും, സമാധാനവും, നിത്യജീവനും, പരിശുദ്ധാത്മാവും, സ്വര്‍ഗ്ഗവും എല്ലാം അങ്ങനെയുള്ളവര്‍ക്ക് മാത്രമാണ്. ഇന്നും ഈ സത്യത്തിനു മാറ്റമൊന്നും വന്നിട്ടില്ല.

ഇന്ന് പൊതുവിലുള്ള ധാരണകള്‍ക്ക് അനുസരിച്ച്, ഏതെങ്കിലും പള്ളികളില്‍ പോകുകയോ, വേദപുസ്തകം  (ബൈബിള്‍) വായിക്കുകയോ, ഏതെങ്കിലും കൂട്ടായ്മകളില്‍ സജീവമായി  പങ്കെടുക്കുകയോ ഒരു ക്രിസ്തീയ പേര് സ്വീകരിക്കുകയോ ചെയ്‌താല്‍ ഒരു ക്രിസ്ത്യാനിയായി ജീവിക്കാം എന്ന് കരുതി അനേകരും വഞ്ചിതരാകുന്നുണ്ട്. അങ്ങനെയുള്ള ഒരാളെ സമൂഹം ക്രിസ്ത്യാനിയായി അംഗീകരിക്കും, പക്ഷെ, ദൈവത്തിനു ഇതൊന്നും സ്വീകാര്യമല്ല. ജന്മം കൊണ്ടോ, കര്‍മം കൊണ്ടോ, മറ്റുള്ളവരുടെ പുണ്യം കൊണ്ടോ ആര്‍ക്കും ക്രിസ്ത്യനിയാകാന്‍ കഴിയുന്നതുമല്ല.

പിന്നെങ്ങനെയാണ് ഒരുവ്യക്തിക്ക് ക്രിസ്ത്യാനിയായി തീരുവാന്‍ കഴിയുന്നത്‌? ദൈവവചനം ഇതേക്കുറിച്ച് എന്ത് പറയുന്നു? യേശുക്രിസ്തു എന്താണ് ഇതിനെക്കുറിച്ച്‌ പഠിപ്പിച്ചത്? അതാണ്‌ നാം അന്വേഷിക്കേണ്ടത്. മാറ്റം വരാത്ത ദൈവിക പ്രമാണങ്ങള്‍ മാറ്റം വരുത്താതെ പാലിക്കുകയാണ് നാം ചെയ്യേണ്ടത്. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ആരാണ് എന്നു വചനാടിസ്ഥാനത്തില്‍ ലളിതമായി വിശദീകരിക്കുന്നു പ്രഭാഷകന്‍ ഇവിടെ.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)