Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ഉയരങ്ങളിലേക്ക് കയറിച്ചെല്ലാം..

Your rating: None Average: 3.3 (4 votes)
    Links:
Info:
Speaker:
കാറ്റഗറി: Kids Corner
Subjects: ഗാനം
Uploaded On: Jun 4, 2011
Views: 2283, Comments: 0
Download Media:
   File Type: flv
   File Size: 7.86 MB

Login or Register to Download!

ദൈവം വസിക്കുന്ന സ്ഥലമാണ് സ്വര്‍ഗം. അവിടെ ഇപ്പോഴും ആനന്ദവും  സമാധാനവും ആണുള്ളത്. ഈ സന്തോഷം മനുഷ്യര്‍ക്കും ഉണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അസൂയയും, വഴക്കും, പ്രശ്നങ്ങളും നിറഞ്ഞ ഈ ഭൂമിയില്‍ പക്ഷെ അതെങ്ങനെ കഴിയും? അല്ല, ഇനി ആരെങ്കിലും സന്തോഷിക്കുന്നത് മറ്റൊരാള്‍ക്ക്‌ ഇഷ്ടമാണോ?? ദൈവത്തിനും ഇതറിയാം.. അതുകൊണ്ട് അവിടുന്ന് താന്‍ തന്നെ മനുഷ്യരോട് കൂടെ വസിക്കാന്‍ ഇറങ്ങി വന്നു...Climb Climb - Childrens song - Kaithiri.com

പണ്ട് യിസ്രായേല്‍ മക്കളോട് ദൈവം നേരിട്ട് സംസാരിച്ചുകൊണ്ടിരുന്ന കാലം.. ദൈവത്തിനു അവരോടു കൂടെ പാര്‍ക്കുന്നതിനു ഒരു കൂടാരം പണിയണമെന്ന് ദൈവം ആവശ്യപ്പെട്ടു... അതില്‍ അവിടുന്ന് വസിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു.. അന്നവര്‍ മരുഭൂമിയില്‍ യാത്രക്കാരായിരുന്നു... പിന്നീട് സ്വന്തം നാടും സ്ഥലവുമൊക്കെ ആയപ്പോള്‍ ദൈവം തനിക്കുവേണ്ടി ഒരു പട്ടണം തിരഞ്ഞെടുത്തു അതിനെ അനുഗ്രഹിച്ചു.. ദൈവത്തിന്റെ നിത്യ വാസസ്ഥലമായി അതിനെ പ്രഖ്യാപിച്ചു.. എന്തുകൊണ്ടെന്നോ? ദൈവത്തിനു തന്റെ മക്കളോടെ കൂടെ വസിക്കുന്നതില്‍ വളരെ താല്പര്യം ഉണ്ടായിരുന്നു..

പിന്നീട് അവിടെ അവര്‍ അവിടുത്തേക്കൊരു ആരാധനാലയവും പണിതു.. അവിടേക്ക് ആരാധനയ്ക്കായി അവര്‍ പോകുന്ന പോക്ക് ഒന്ന് കാണേണ്ടത് തന്നെയാണ്... ഉല്ലാസത്തോടെ താളമേളങ്ങളോടെ പാട്ടും പാടി, ദൈവത്തിനു നന്ദിയര്‍പ്പിക്കുന്നതിനു വര്‍ഷത്തില്‍ പലതവണ കുടുംബങ്ങളോടെ അവിടെ എത്തുമായിരുന്നു ഒരു യിസ്രായേല്‍ക്കാരനും.. ജീവിതത്തില്‍ ഏറ്റവും സന്തോഷവും അനുഗ്രഹവും നല്‍കുന്ന നന്മയുടെ ഉത്സവമാണ് ദൈവത്തിന്റെ സാമീപ്യം...!

ഇന്നും ദൈവം മനുഷ്യരോട് കൂടെ കൂടുന്നതിന് ആഗ്രഹിക്കുന്നു. കൂട്ടുകാരനായി, സഹായിയായി, ദൈവമായി കൂടെയിരിക്കുവാന്‍ അവിടുന്ന് മനുഷ്യനായി വന്നു.. അതാണ് കര്‍ത്താവായ യേശുക്രിസ്തു.. ഈ കര്‍ത്താവിനെ സ്നേഹിക്കുമെങ്കില്‍ അവന്‍ നിങ്ങളുടെയും അടുത്ത് വരും. അതിനു പക്ഷെ നിങ്ങളുടെ പാപ സ്വഭാവത്തില്‍ നിന്നും ഒന്ന് തിരിയണമെന്ന് മാത്രം! എങ്കില്‍ ദൈവത്തോടൊപ്പം ഉയരങ്ങളിലെ സന്തോഷവും അനുഗ്രഹവും നിങ്ങള്ക്ക് പങ്കിടാം.. ഈ കൊച്ചു ഗാനം നമ്മോട് അതാണ്‌ പറയുന്നത്..


Climb, climb up sunshine mountain
Heavenly breezes blow;
Climb, climb up sunshine mountain
Faces all aglow.
Turn, turn from sin and doubting,
Look to God above,
Climb, climb up sunshine mountain
You and I.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)