Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ദിശ 2011 കോഴിക്കോട് - വീഡിയോ ദൃശ്യങ്ങള്‍ !

Your rating: None Average: 3 (2 votes)
    Links:
Info:
Speaker:
കാറ്റഗറി: Gallery
Subjects: ദിശ, കോഴിക്കോട്
Uploaded On: Jan 21, 2012
Views: 1507, Comments: 0
Download Media:
   File Type: flv
   File Size: 115.76 MB

Login or Register to Download!

ദൃശ്യ-ശ്രാവ്യ മാധ്യമ രംഗത്തെ സാദ്ധ്യതകള്‍ ദൈവിക സന്ദേശ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുന്ന "ദിശ" മള്‍ട്ടിമീഡിയ ഷോയുടെ പ്രദര്‍ശനം കോഴിക്കോട്  മറൈന്‍ ഗ്രൌണ്ടില്‍ 2011 നവംബര്‍ 26 മുതല്‍ 30 വരെ നടന്നു.  കോഴിക്കോട്ടും പരിസര സ്ഥലങ്ങളിലും നിന്ന്  പതിനയ്യായിരത്തോളം പേര്‍ പ്രദര്‍ശനം വന്നു കാണുകയുണ്ടായി.

Disha 2011 Kozhikode - Video Report - Kaithiri.com

കോഴിക്കോടുകാരുടെ ഹൃദ്യമായ സ്വീകരണവും അന്വേഷണാത്മക സന്ദര്‍ശനവും ദിശയില്‍ ആവേശമുണര്‍ത്തി. ദൈവവും മനുഷ്യനുമായുള്ള ബന്ധത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ബൈബിളിന്റെ ഉത്തരം പരിചയപ്പെടുത്തുവാന്‍ അസുലഭമായ ഒരു വേദിയായിരുന്നു കോഴിക്കോട്ടെ ദിശ 2011.

മനുഷ്യന് സൃഷ്ടാവായി ഒരു ദൈവം ഉണ്ടെന്നും, ഈ പ്രപഞ്ചവും സൃഷ്ടിജാലങ്ങളും എല്ലാം ത്തനിയെ ഉണ്ടായി വന്നതല്ല, അവിടുത്തെ സൃഷ്ടിയാണെന്നും മനുഷ്യന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും മൂല കാരണം പാപമാണെന്നും അതിന്റെ പരിഹാരം കര്‍ത്താവായ യേശു ക്രിസ്തുവിലാണ് എന്നും ശാസ്ത്രത്തിന്റെയും ബൈബിളിന്റെയും അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെ വിശദമാക്കി കൊടുക്കുവാന്‍ മതിയായ നിലയിലായിരുന്നു ഷോയുടെ അവതരണ രീതി.

സൃഷ്ടി, പ്രപഞ്ച രഹസ്യങ്ങള്‍, മനുഷ്യന്‍ എന്നാ മഹാത്ഭുതം, ശാസ്ത്ര കൌതുകങ്ങള്‍, ബൈബിള്‍ എന്ന ദൈവത്തിന്റെ സന്ദേശം എന്നിങ്ങനെ ഓരോരോ ഘട്ടങ്ങളായി ശ്രോതാക്കളോട് നേരിട്ട് സംവദിക്കുന്ന രീതിയിലുള്ള പോസ്റ്ററുകള്‍, മൂന്ന് പ്രധാന വീഡിയോ തിയേറ്ററുകള്‍, സംശയങ്ങള്‍ ചോദിക്കാനും ദുരീകരിക്കാനുമുള്ള വേദികള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക വേദി, പുസ്തക ശാലകള്‍ ... അങ്ങനെ അറിവിന്റെയും അന്വേഷണത്തിന്റെയും  ലോകത്തെ മണിക്കൂറുകള്‍ സന്ദര്‍ശകര്‍ ആവേശത്തോടെയാണ് ചെലവഴിച്ചത്‌!

ഏറണാകുളം, തിരുവനന്തപുരം തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ മുന്പ് നടന്ന ദിശയുടെ പ്രോഗ്രാമുകളില്‍ ധാരാളം പേര്‍ പങ്കെടുക്കുകയും ആത്മീയ കാര്യങ്ങളില്‍ സംശയനിവാരണം വരുത്തുകയും ചെയ്തിരുന്നു. ദിശയുടെ കോഴിക്കോട് പ്രദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍  ദൂരെയുള്ളവര്‍ക്ക് കണ്ടു മനസിലാക്കുന്നതിനു വേണ്ടി അവസാന ദിവസം കൈത്തിരിയില്‍ ലൈവ് വെബ്‌കാസ്റ്റ് വഴി പ്രദര്‍ശിപ്പിച്ചിരുന്നു. അതേ ദൃശ്യങ്ങള്‍ കൈത്തിരിയുടെ സ്നേഹിതര്‍ക്കായി ഒരിക്കല്‍കൂടി..

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)